Image

ഭാഷയ്‌ക്കൊരു ഡോളര്‍ മലയാണ്മയുടെ തിലകക്കുറി: കെ.ജയകുമാര്‍ ഐ.എ.എസ്

അനില്‍ പെണ്ണുക്കര Published on 02 February, 2012
ഭാഷയ്‌ക്കൊരു ഡോളര്‍ മലയാണ്മയുടെ തിലകക്കുറി: കെ.ജയകുമാര്‍ ഐ.എ.എസ്

തിരുവനന്തപുരം മലയാണ്മയുടെ തിലകക്കുറിയാണ് ഫൊക്കാനായുടെ ഭാഷയ്‌ക്കൊരു ഡാളര്‍ പുരസ്‌കാരമെന്ന് കേരളഅഡീഷണല്‍ ചീഫ് സെക്രട്ടറിയും കവിയും, ഗാനരചയിതാവുമായ കെ.ജയകുമാര്‍ ഐ.എ.എസ്.
ഫൊക്കാനാ കണ്‍വന്‍ഷനല്‍ പങ്കെടുക്കാന്‍ ക്ഷണിക്കുവാനെത്തിയ ഫൊക്കാനാ പ്രസിഡന്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള ഭാഷയെ ഇത്രത്തോളം സ്‌നേഹിക്കുന്ന മറ്റൊരു പ്രവാസി സംഘടന ഉണ്ടോ എന്ന് സംശയമാണ്. കാരണം മലയാളത്തിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രബന്ധത്തെ തിരഞ്ഞെടുക്കുക, ആ പ്രബന്ധം അടുത്തവര്‍ഷം കേരളയൂണിവേഴ്‌സിറ്റി പുസ്തകമാക്കുക. അത് അടുത്തതലമുറയ്ക്ക് വെളിച്ചമാക്കുക, അതിന് ഫൊക്കാനാ നിമിത്തമാകുക എന്നതുതന്നെ മഹാഭാഗ്യമാണ്. അമേരിക്കന്‍ മലയാളികളെയും, ഫൊക്കാനാ നേതാക്കളേയും കെ.ജയകുമാര്‍ ഐ.എ.എസ് അഭിനന്ദിച്ചു.
ഭാഷയ്‌ക്കൊരു ഡോളര്‍ മലയാണ്മയുടെ തിലകക്കുറി: കെ.ജയകുമാര്‍ ഐ.എ.എസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക