Image

ഫൊക്കാനയ്ക്ക് ആശംസകളുമായി കേന്ദ്രമന്ത്രി കെ.വി. തോമസ്

അനില്‍ പെണ്ണുക്കര Published on 02 February, 2012
ഫൊക്കാനയ്ക്ക് ആശംസകളുമായി കേന്ദ്രമന്ത്രി കെ.വി. തോമസ്
ന്യൂഡല്‍ഹി: ഫൊക്കാനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ലോകത്തിനുതന്നെ മാതൃകയാണെന്നും ഫൊക്കാനാ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി കെ.വി. തോമസ്.

ഡല്‍ഹിയില്‍ , തന്നെ ഫൊക്കാനാ ദേശീയ കണ്‍വന്‍ഷന് പങ്കെടുക്കാന്‍ ക്ഷണിക്കുവാനെത്തിയ ഫൊക്കാനാ നേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ സംഘടിപ്പിക്കുന്ന പ്രവാസി ദിവസ്, കേരള ഗവണ്‍മെന്റിന്റെ നോര്‍ക്ക് എന്‍ആര്‍ഐ മീറ്റ് എന്നിവയിലെ ഫൊക്കാനായുടെ പങ്കാളിത്തത്തെ മന്ത്രി പ്രേത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഫൊക്കാന മുന്‍കാലങ്ങളില്‍ ഏര്‍പ്പെടുത്തിയ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ എപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്നവയാണ്. ഭവനനിര്‍മ്മാണം, ആശുപത്രികള്‍ക്കുള്ള സഹായം തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ ഓര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഫൊക്കാനാ പ്രസിഡന്റ് ജി.കെ.പിള്ള, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ , ട്രഷറാര്‍ ഷാജി ജോണ്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ഫൊക്കാനയ്ക്ക് ആശംസകളുമായി കേന്ദ്രമന്ത്രി കെ.വി. തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക