Image

രാജ്യങ്ങളുടെ വര്‍ഗീകരണത്തില്‍ ലോക ബാങ്ക് മാറ്റം വരുത്തുന്നു, ഇന്ത്യ ഇനി ലോവര്‍ മിഡില്‍

Published on 01 June, 2016
രാജ്യങ്ങളുടെ വര്‍ഗീകരണത്തില്‍ ലോക ബാങ്ക് മാറ്റം വരുത്തുന്നു, ഇന്ത്യ ഇനി ലോവര്‍ മിഡില്‍

 ലണ്ടന്‍: ലോക രാജ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വര്‍ഗീകരണം ലോക ബാങ്ക് പൊളിച്ചെഴുതുന്നു. പുതിയ നിര്‍വചനം അനുസരിച്ച് ഇന്ത്യ ലോവര്‍ മിഡില്‍ ഇന്‍കം രാജ്യമായി അറിയപ്പെടും.

ഡെവലപ്പഡ്, ഡെവലപ്പിംഗ് എന്ന രീതിയില്‍ നടത്തിയ വര്‍ഗീകരണത്തിലാണ് മാറ്റം വന്നിരിക്കുന്നത്. ഈ രണ്‌ടെണ്ണത്തെ കൂടുതല്‍ ചെറിയ വിഭാഗങ്ങളായാണ് ഇപ്പോള്‍ തിരിച്ചിരിക്കുന്നത്. 

ഉദാഹരണത്തിന്, ഇന്ത്യ, മെക്‌സിക്കോ, മലാവി എന്നീ രാജ്യങ്ങള്‍ ഇതുവരെ ഡെവലപ്പിംഗ് (വിക്വസര) രാജ്യങ്ങളുടെ ഗണത്തിലായിരുന്നെങ്കിലും മൂന്നു രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥകള്‍ തമ്മില്‍ പൊതുവായ ഘടകങ്ങള്‍ വളരെ കുറവാണ്. ഇത്തരം സൂക്ഷ്മമായ വശങ്ങള്‍ കൂടി കണക്കിലെടുത്ത്, കൂടുതല്‍ കൃത്യതയുള്ള വര്‍ഗീകരണമാണ് പുതുതായി തയാറാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക