Image

മരിച്ചുപോയ ഭര്‍ത്താവിന്റെ ബീജത്തില്‍നിന്ന് ഗര്‍ഭം ധരിക്കാന്‍ അനുമതി

Published on 01 June, 2016
മരിച്ചുപോയ ഭര്‍ത്താവിന്റെ ബീജത്തില്‍നിന്ന് ഗര്‍ഭം ധരിക്കാന്‍ അനുമതി

 പാരീസ്: ഭര്‍ത്താവ് മരിക്കും മുന്‍പ് സൂക്ഷിച്ചിരുന്ന ബീജത്തില്‍നിന്ന് ഗര്‍ഭം ധരിക്കാന്‍ യുവതിക്ക് കോടതി അനുമതി നല്‍കി.

ഭര്‍ത്താവ് ഫ്രഞ്ചുകാരനും ഭാര്യ സ്‌പെയിന്‍കാരിയുമായതാണ് ഇതില്‍ സങ്കീര്‍ണത വരാന്‍ കാരണം. യുവതിക്ക് ഗര്‍ഭം ധരിക്കാന്‍ ബീജം സ്‌പെയ്‌നിലേക്കു കൊണ്ടു പോകാനാണ് കോടതി ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഭര്‍ത്താവ് മരിക്കും മുന്‍പ് അദ്ദേഹത്തോടൊപ്പം ഫ്രാന്‍സില്‍ തന്നെയാണ് യുവതിയും താമസിച്ചിരുന്നത്. 2015 ജൂലൈ 30ന് ഭര്‍ത്താവ് മരിച്ചു. അന്നു മുതല്‍ ബീജം സ്‌പെയ്‌നിലേക്കു കൊണ്ടുപോകാന്‍ യുവതി നിയമയുദ്ധം നടത്തിവരുകയാണ്.

മരിച്ചവരുടെ ബീജത്തില്‍നിന്നുള്ള ഗര്‍ഭധാരണം ഫ്രാന്‍സില്‍ നിയമപരമായി അനുവദിച്ചിട്ടില്ല. എന്നാല്‍, ഇത് സ്‌പെയ്‌നില്‍ അനുവദനീയമാണ്. അതിനാലാണ് സ്‌പെയ്‌നിലേക്ക് ബീജം കൊണ്ടുപോകാന്‍ യുവതി തീരുമാനിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക