Image

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ വണക്കമാസാചരണം ഭക്തിനിര്‍ഭരമായി

Published on 01 June, 2016
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ വണക്കമാസാചരണം ഭക്തിനിര്‍ഭരമായി

മാഞ്ചസ്റ്റര്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നുവന്ന വണക്കമാസ സമാപനവും ദിവ്യബലിയും ഭക്തിനിര്‍ഭരമായി.

വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ നിരവധി പേര്‍ പങ്കെടുത്തു. ഷ്രൂഷ്ബറി രൂപത സീറോ മലബാര്‍ ചാപ്ലെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി ശുശ്രൂഷകള്‍ക്കു കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. 

മേയ് ഒന്നു മുതല്‍ അസോസിയേഷന്‍ കുടുംബങ്ങളിലൂടെയാണു വണക്കമാസാചരണം നടത്തുന്നത്. അസോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഒപ്പം മരിയഭക്തി പ്രഘോഷിക്കുന്നതിനുമായി കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി അസോസിയേഷന്‍ മേയ് മാസ വണക്കം നടത്തിവരികയാണ്. 

വണക്കമാസാചരണ പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും പ്രസിഡന്റ് ജയ്‌സണ്‍ ജോബ്, സെക്രട്ടറി ജിനോ ജോസഫ് എന്നിവര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക