Image

അറ്റ്‌ലാന്റ സിറോ മലബാര്‍ നാഷനല്‍ കണ്‍വന്‍ഷന് ന്യൂയോര്‍ക്ക് ഇടവകയുടെ സജീവ പങ്കാളിത്തം

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 02 February, 2012
അറ്റ്‌ലാന്റ സിറോ മലബാര്‍ നാഷനല്‍ കണ്‍വന്‍ഷന് ന്യൂയോര്‍ക്ക് ഇടവകയുടെ സജീവ പങ്കാളിത്തം
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ചിക്കാഗോ സിറോ മലബാര്‍ രൂപത വിശ്വാസികളുടെ, അറ്റ്‌ലാന്റയില്‍ നടക്കുന്ന ആറാമത് നാഷനല്‍ കണ്‍വന്‍ഷന്റെ റജിസ്‌ട്രേഷന്‍ കിക്കോഫ് ന്യൂയോര്‍ക്കിലെ ഹെംസ്റ്റഡ് സെന്റ് മേരീസ് സിറോ മലബാര്‍ ദേവാലയത്തില്‍ നടന്നു. ജനുവരി 29 ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ദിവ്യബലിയ്ക്കു ശേഷം ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ രൂപത വികാരി ജനറാളും കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറുമായ ഫാ. ആന്റണി തുണ്ടത്തില്‍, ഹെംസ്റ്റഡ് ഇടവക വികാരി ഫാ, ലിഗോറി ജോണ്‍സണ്‍, കണ്‍വന്‍ഷന്‍ പ്രസിഡന്റ് മാത്യു ജേക്കബ്, കോ - ഓര്‍ഡിനേറ്റര്‍മാരായ ബോബി ജോസഫ്, ജോണ്‍ ഊരോത്ത് എന്നിവര്‍ ചേര്‍ന്ന് കിക്കോഫിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇടവക ട്രസ്റ്റിയായ ജയിംസ് തോമസില്‍ നിന്നു ആദ്യ റജിസ്‌ട്രേഷന്‍ സ്വീകരിച്ചു.

ഫാ. ലിഗോറി ജോണ്‍സണ്‍ കണ്‍വന്‍ഷന്‍ ഭാരവാഹികളെ സ്വാഗതം ചെയ്തു. ഇടവകയുടെ സജീവപങ്കാളിത്തവും പിന്തുണയും അറിയിക്കുകയും ചെയ്തു. ഫാ. ആന്റണി തുണ്ടത്തില്‍ കണ്‍വന്‍ഷനിലേക്ക് ഇടവക സമൂഹത്തെ സ്വാഗതം ചെയ്തു. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സിറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ കൂട്ടായ്മയ്ക്ക് കേളികൊട്ടുയരുന്ന ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാനും വിശ്വാസ ദീപം അണയാതെ സൂക്ഷിക്കുവാനും അദ്ദേഹം ഇടവക സമൂഹത്തോട് ആഹ്വാനം ചെയ്തു. മാത്യു ജേക്കബ് കണ്‍വന്‍ഷന്‍ റജിസ്‌ട്രേഷന്റെ വിശദ വിവരങ്ങളും വിവിധ പാക്കേജുകളെ പറ്റിയും സംസാരിച്ചു.

അറ്റ്‌ലാന്റ സെന്റ് അല്‍ഫോന്‍സ ഇടവകയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 26 മുതല്‍ 29 വരെ അറ്റ്‌ലാന്റ ഇന്റര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് (അല്‍ഫോന്‍സാ നഗര്‍) കണ്‍വന്‍ഷന്‍ നടക്കുക. അമേരിക്കയിലും കാനഡയിലുമായി വ്യാപിച്ചു കിടക്കുന്ന ചിക്കാഗോ രൂപതയുടെ 28 ഇടവകകളില്‍ നിന്നും 35ല്‍ പരം മിഷനുകളില്‍ നിന്നുമായി അനേകം പേര്‍ പങ്കെടുക്കും.

യുവാക്കളുടെ ആത്മീയതയ്ക്ക് ഊന്നല്‍ നല്‍കി പ്രത്യേക പ്രോഗ്രാമുകളും ദേശീയ കണ്‍വന്‍ഷന്റെ ഭാഗമായി ഉണ്ടാകും. കണ്‍വന്‍ഷന്‍ യൂത്ത് കോ - ഓര്‍ഡിനേറ്റര്‍ ബ്രയാന്‍ മുണ്ടയ്ക്കല്‍, ഇടവക യൂത്ത് പ്രസിഡന്റ് അനീഷ് കാനാട്ട് എന്നിവര്‍ പാരിഷ് ഹാളില്‍ നടന്ന പ്രത്യേക പരിപാടിയില്‍ യുവജന പ്രോഗ്രാമുകള്‍ വിവരിച്ച് വിഡിയോ പ്രദര്‍ശനം നടത്തി. യൂത്ത് കോ - ഓര്‍ഡിനേറ്റര്‍മാരായ ജോസ് മഠത്തിക്കുന്നേല്‍, ജോസഫ് കളപ്പുരയ്ക്കല്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫാ. ആന്റണി തുണ്ടത്തില്‍ (കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍), രൂപത ചാന്‍സലര്‍ ഫാ. വിനോദ് മഠത്തിപറമ്പില്‍ (യൂത്ത് കണ്‍വീനര്‍), ഫാ. ജോയ് ആലപ്പാട്ട്, ഫാ. സെബാസ്റ്റിയന്‍ (ജോജി) കണിയാംപടി (കോ - കണ്‍വീനേഴ്‌സ്), ഏബ്രഹാം ആഗസ്തി (ചെയര്‍മാന്‍ - 770 315 9499), മാത്യു ജേക്കബ് (പ്രസിഡന്റ് - 404 786 6999), ഡോ. ജോര്‍ജ് തോമസ് (നാഷനല്‍ കോ - ഓര്‍ഡിനേറ്റര്‍ - 404 630 8577), അജിത് ജോസ് (റജിസ്‌ട്രേഷന്‍ - 404 787 2523), ജറീഷ് അഗസ്റ്റിന്‍ (കള്‍ച്ചറല്‍ പ്രോഗ്രാം - 770 335 8477), സോജന്‍ വര്‍ഗീസ് (സുവനീര്‍ - 770 595 3462), ടോം മക്കനാല്‍ (മീഡിയ റിലേഷന്‍ കണ്‍വീനര്‍ - 678 982 3996) തുടങ്ങിയവര്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും: www.smcatl2012.org
അറ്റ്‌ലാന്റ സിറോ മലബാര്‍ നാഷനല്‍ കണ്‍വന്‍ഷന് ന്യൂയോര്‍ക്ക് ഇടവകയുടെ സജീവ പങ്കാളിത്തംഅറ്റ്‌ലാന്റ സിറോ മലബാര്‍ നാഷനല്‍ കണ്‍വന്‍ഷന് ന്യൂയോര്‍ക്ക് ഇടവകയുടെ സജീവ പങ്കാളിത്തംഅറ്റ്‌ലാന്റ സിറോ മലബാര്‍ നാഷനല്‍ കണ്‍വന്‍ഷന് ന്യൂയോര്‍ക്ക് ഇടവകയുടെ സജീവ പങ്കാളിത്തംഅറ്റ്‌ലാന്റ സിറോ മലബാര്‍ നാഷനല്‍ കണ്‍വന്‍ഷന് ന്യൂയോര്‍ക്ക് ഇടവകയുടെ സജീവ പങ്കാളിത്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക