Image

ലോക സാമ്പത്തിക രാജ്യങ്ങളില്‍ ഇന്ത്യ ഏഴാമത്

ജോര്‍ജ് ജോണ്‍ Published on 01 June, 2016
ലോക സാമ്പത്തിക രാജ്യങ്ങളില്‍ ഇന്ത്യ ഏഴാമത്


ഫ്രാങ്ക്ഫര്‍ട്ട്: സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യക്ക് അപ്രതീക്ഷിത മുന്നേറ്റം. ലോകത്തില്‍ അതിവേഗംവളര്‍ന്നു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്നതില്‍ ഇന്ത്യ ഏഴാം സ്ഥാനംഉറപ്പിച്ചു. 2016 ആദ്യ മാസങ്ങളില്‍ ഇന്ത്യ 7.9% സാമ്പത്തിക വളര്‍ച്ചയാണ് റിപ്പോര്‍ട്ട്‌ചെയ്തിരിക്കുന്നത്.

ലോകത്തിലെ മറ്റ് വന്‍ ശക്തികളെയും മറികടന്ന പ്രകടനമാണ് ഈ മാസങ്ങളില്‍ ഇന്ത്യഉണ്ടായിരിക്കുന്നത്. 2015 ഡിസംബറില്‍ 7.2% ആയിരുന്നു വളര്‍ച്ച ഇന്ത്യ ഇപ്പോള്‍ 7.9ശതമാനം ഉയര്‍ത്തി. എന്നാല്‍ 6.7 ശതമാനം വളര്‍ച്ച മാത്രമാണ് ഈ കാലയളവില്‍
ചൈനയുടെ സാമ്പത്തിക മേഖലയില്‍ രേഖപ്പെടുത്തിയത്. സ്വകാര്യമേഖലയിലാണ് കൂടുതല്‍വളര്‍ച്ച ഇന്ത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതോല്‍പാദന രംഗത്തും ഖനനമേഖലയിലും വന്‍ മുന്നേറ്റം രേഖപ്പെടുത്തി.

ലോക സാമ്പത്തിക പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ചൈനയും അതിവേഗം വളരുന്നരാജ്യങ്ങളില്‍ ഒന്നാമത് ജപ്പാനുമാണ്. ജര്‍മനി, ബ്രിട്ടന്‍്, ഫ്രാന്‍സ് എന്നീ
രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഇറ്റലി, ക്യാനഡാ, ആസ്‌ട്രേലിയ എന്നീരാജ്യങ്ങളാണ് ഇന്ത്യക്കു പിന്നിലുള്ളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക