Image

ഐഎന്‍ഓസി റിപ്പബ്ലിക് ദിനമാഘോഷിച്ചു

ജോബി ജോര്‍ജ് Published on 02 February, 2012
ഐഎന്‍ഓസി റിപ്പബ്ലിക് ദിനമാഘോഷിച്ചു
ഫിലാഡല്‍ഫിയ: ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സിസ് കോണ്‍ഗ്രസ്സ് പെന്‍സില്‍വേനിയയിലെ കേരള ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാമാഘോഷിച്ചു. ജനുവരി 28ന് സീറോ മലബാര്‍ പള്ളി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഐ.എന്‍.ഓ.സി. സെക്രട്ടറി ജനറല്‍ ജോര്‍ജ് എബ്രഹാം മുഖ്യാതിഥിയായി പങ്കെടുത്തു.

ബെന്‍സേലം സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് എജ്യൂകേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ വിഗ്നേഷ് ചോക്‌സി തന്റെ പ്രസംഗത്തില്‍ ആഘോഷത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തേഷമുണ്ട്. കൂടുതല്‍ ഭാരതീയര്‍ മുഖ്യധാരയിലേക്ക് വരണമെന്ന് ഓര്‍മ്മിപ്പിച്ചു. പെന്‍സില്‍വേനിയയിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച ആദ്യ ഏഷ്യന്‍ ഇന്‍ഡ്യന്‍ വംശജനാണ് ചോക്‌സി ജോര്‍ജ് എബ്രഹാം വികസരംഗത്ത് ഇന്‍ഡ്യ വന്‍കുതിപ്പ് നടത്തുകയാണെന്നും ഓര്‍മ്മിപ്പിച്ചു. ഐ.എന്‍.ഓ.സി.യുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കൂടുതല്‍ ചാപ്റ്ററുകള്‍ ആരംഭിക്കുമെന്നും അറിയിച്ചു. പെന്‍സില്‍വേനിയയിലെ പ്രവര്‍ത്തകരെ അഭിനന്ദിച്ചു.

ദേശീയഗാനാലാപത്തെ തുടര്‍ന്ന് കേരള ചാപ്റ്റര്‍ പ്രസിഡന്റ് അറ്റോര്‍ണി ജോസ് കുന്നേല്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. ഐ.എന്‍.ഓ.സി.യുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ താല്പര്യമുള്ളവരെ ക്ഷണിച്ചു.

പെന്‍സില്‍വേനിയ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി ജോര്‍ജ് ആശംസപ്രസംഗത്തില്‍ ആഗോള രംഗത്ത് ഇന്ന് ഗ്ലോബലൈസേഷനല്ല നടക്കുന്നത് മറിച്ച് ഇന്‍ഡ്യനൈസേഷനാണ് നടക്കുന്നത്. യുപിഎ ഗവണ്‍മെന്റിനും, യുഡിഎഫ് ഗവണ്‍മെന്റിനും നേതൃത്വം നല്‍കുന്ന ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ശക്തി പകരാന്‍ ഐഎന്‍ഓസിയ്ക്ക് കഴിയണമെന്ന് ഓര്‍മ്മിപ്പിച്ചു. മുഖ്യാതിഥി ജോര്‍ജ് എബ്രഹാമിനെയും, വിഗ്നേഷ് ചോക്‌സിയെയും സദസ്സിന് പരിചയപ്പെടുത്തി.

സമ്മേളനത്തിന്റെ എംസിമാരായി ജനസെക്രട്ടറി സാബു സക്കറിയ, വൈസ് പ്രസിഡന്റ് ഷാജി മത്തായി എന്നിവര്‍ പ്രവര്‍ത്തിച്ചു. സാബു പാമ്പാടി, ഷിനു എബ്രഹാം, ജീമോന്‍ ജോര്‍ജ്, ഹില്‍ഡ, ജീസ് വര്‍ഗീസ് എന്നിവരുടെ ഗാനാലാപം ഹൃദ്യമായി മെലിസ്സ കുന്നേല്‍ പാര്‍ട്ടി അവതരിപ്പിച്ച നൃത്തം മനോഹരമായി. റിപ്പബ്ലിക് ദിനവും, ഇന്‍ഡ്യയുടെ ചരിത്രവും ഓര്‍മ്മപ്പെടുത്തുന്ന ക്വിസ് മത്സരത്തിന് വൈസ് പ്രസിഡന്റ് ഡോ.ഈപ്പന്‍ ഡാനിയേല്‍ , സെക്രട്ടറി സന്തോഷ് എബ്രഹാം നേതൃത്വം നല്‍കി.

വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറിയത് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.ഐഎന്‍ഓസി പെന്‍സില്‍വേനിയ ചാപ്റ്റര്‍ ഭാരവാഹികളായ സുധ കര്‍ത്ത, അലക്‌സ് തോമസ്, കുര്യന്‍ രാജന്‍ , യോഹന്നാന്‍ ശങ്കരത്തില്‍ , ഐപ്പ് മാരേട്ട് തുടങ്ങി സമൂഹത്തിലെ നേതൃനിരയില്‍ നിന്ന് ധാരാളം പേര്‍ പങ്കെടുത്തു. ഫിലിപ്പോസ് ചെറിയാന്‍ , ഈപ്പന്‍ മാത്യൂ, സാബു സക്കറിയ എന്നിവര്‍ ഡിന്നറിന്റെ ചുമതല നിര്‍വഹിച്ചു.

ഐഎന്‍ഓസി പെന്‍സില്‍വേനിയയില്‍ ഇദംപ്രഥമമായിട്ടാണ് റിപ്പബ്ലിക്ദിനം ആഘോഷിച്ചത്.
ഐഎന്‍ഓസി റിപ്പബ്ലിക് ദിനമാഘോഷിച്ചുഐഎന്‍ഓസി റിപ്പബ്ലിക് ദിനമാഘോഷിച്ചുഐഎന്‍ഓസി റിപ്പബ്ലിക് ദിനമാഘോഷിച്ചുഐഎന്‍ഓസി റിപ്പബ്ലിക് ദിനമാഘോഷിച്ചുഐഎന്‍ഓസി റിപ്പബ്ലിക് ദിനമാഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക