Image

ചി­ല കു­ടും­ബ­കാ­ര്യങ്ങള്‍ (അഡല്‍­ട്ട്‌സ് ഒണ്‍ലി): ജോര്‍­ജ് തു­മ്പ­യില്‍

Published on 30 May, 2016
ചി­ല കു­ടും­ബ­കാ­ര്യങ്ങള്‍ (അഡല്‍­ട്ട്‌സ് ഒണ്‍ലി): ജോര്‍­ജ് തു­മ്പ­യില്‍
ഈ ത­ലേ­ക്കെ­ട്ട് ക­ണ്ട പേ­ടിക്ക­ണ്ട, ഇ­ത് വാ­യി­ക്കാ­തെ­യു­മി­രിക്ക­ണ്ട. പറ­ഞ്ഞു വ­രുന്ന­ത് എ­ന്റെ കു­ടും­ബ­കാ­ര്യമല്ല. ന­മ്മള്‍ വ­ന്ന വ­ഴി മ­റ­ക്ക­രു­തെ­ന്നു പറ­ഞ്ഞു പഠി­പ്പി­ച്ച സാ­ക്ഷാല്‍ കേ­ര­ള­ത്തി­ലെ പൊ­ളി­റ്റി­ക്‌­സ് ഭൂ­ത­ന്മാ­രു­ടെ കാര­ണ­വ കു­ടും­ബ­ങ്ങ­ളി­ലെ ചി­ല കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചാ­ണ് പ­റ­യാന്‍ പോ­കു­ന്നത്. ഇത് പ്രാ­യ­പൂര്‍­ത്തി­യാ­യ­വര്‍­ക്കു വേ­ണ്ടി മാ­ത്ര­മു­ള്ള­താണ്. കാ­രണം, വോ­ട്ടു­മാ­യി ബ­ന്ധ­പ്പെ­ട്ട കു­റി­പ്പാ­ണിത്. വോ­ട്ട് ചെ­യ്യ­ണ­മെ­ങ്കില്‍ പ്രാ­യ­പൂര്‍­ത്തി­യാ­ക­ണ­മ­ല്ലോ... ഇനി വോട്ട് ചെയ്യാ­നായി ഫ്‌ളൈറ്റ് പിടിച്ച് കേര­ള­ത്തില്‍ ചെന്നി­രു­ന്നെ­ങ്കില്‍ തന്നെ വോട്ട് ഉണ്ടാ­കു­മാ­യി­രു­ന്നോ­യെ­ന്നത് കണ്ട­റി­യ­ണ­മാ­യി­രു­ന്നു.

മു­ന്നോ­ടി­യാ­യി പ­റയട്ടെ: മക്കളെ ത­ങ്ങ­ളു­ടെ പാ­ത­യി­ലൂ­ടെ ന­ട­ത്തി­ക്കാ­നാ­ണ് എല്ലാ ര­ക്ഷി­താ­ക്കളും ശ്ര­മി­ക്കു­ന്നത്. സി­നി­മാ­ന­ടന്‍ ത­ന്റെ മക­നെ സി­നി­മാ ന­ടന്‍ ആ­ക്കാന്‍ ശ്ര­മി­ക്കുന്നു. സ്‌­പോര്‍­ട്‌­സ് താ­രം, ബി­സി­ന­സ്സ്മാന്‍ അങ്ങനെയങ്ങ­നെ­യ­ങ്ങനെ. അ­പ്പോള്‍ പി­ന്നെ പൊ­ളി­റ്റി­ക്‌­സില്‍ അങ്ങ­നെ ന­ട­ന്നാല്‍ ആ­രെ­യെ­ങ്കിലും കു­റ്റം പ­റ­യാ­നാകു­മോ? പ്രത്യേ­കി­ച്ച് കേ­രള പൊ­ളി­റ്റി­ക്‌­സില്‍. (അമേ­രി­ക്കന്‍ ഇ­ല­ക്ഷ­നില്‍ ജ­യി­ക്കാന്‍ കേ­ര­ള­ത്തില്‍ നിന്നും ആ­ളെ ഇ­റക്കി­യ ഇ­വന്റ് മാ­നേ­ജ്‌­മെന്റ് ക­മ്പ­നി­യെ­ക്കു­റി­ച്ച് മോ­ഹന്‍­ലാല്‍ പ­ടമാ­യ പെ­രു­ച്ചാ­ഴി­യില്‍ കണ്ട­ത് ആരും മ­റക്കണ്ട. ഇത്രയും ലോജി­ക്കി­ല്ലാത്ത ഒരു പടം ഇതേ­വരെ കണ്ടി­ട്ടി­ല്ലെ­ന്നത് മറ്റൊരു സത്യം.)

പ­ല­രു­ടെയും ധാ­രണ പൊ­ളി­റ്റി­ക്‌­സ് എ­ന്നാല്‍, സാ­മാ­ന്യമായ പൊ­തു­പ്ര­വര്‍ത്ത­നം എ­ന്നാണ്. പൊ­തു­പ്ര­വര്‍­ത്ത­നം ന­ട­ത്തു­ന്ന­വ­രു­ടെ കു­ടും­ബം ആ­രു നോക്കും? അ­വര്‍­ക്ക് എ­വി­ടെ നി­ന്ന് കാ­ശു കി­ട്ടും.? അ­വ­രു­ടെ വീ­ട് എങ്ങ­നെ ക­ഴി­യും.? മ­ക്കള്‍ എങ്ങ­നെ ജീ­വി­ക്കും.? അ­തു കൊണ്ട്, ഇ­ങ്ങ­നെ­യു­ള്ള­വര്‍ വ­ഴി­പിഴ­ച്ചു പോ­യ­വര്‍ എ­ന്നാ­യി­രു­ന്നു ഒ­രു കാല­ത്ത് കാ­ര­ണ­വ­ന്മാര്‍ പ­റ­ഞ്ഞി­രു­ന്ന­ത്. എ­ന്നാല്‍ ഇ­പ്പോള്‍ സ്ഥി­തി മാ­റി­യി­രി­ക്കുന്നു. പൊ­ളി­റ്റി­ക്‌­സില്‍ ഇ­റങ്ങി­യ അ­പ്പ­ന്മാര്‍ മക്ക­ളെ കൂ­ടി എ­ങ്ങ­നെ­യെ­ങ്കിലും അ­തി­ലേ­ക്ക് ത­ള്ളി­വി­ട്ട് സ്­പൂണ്‍ ഫീ­ഡി­ങ് നട­ത്തി മുന്‍ നി­ര­യി­ലെ­ത്തി­ക്കാ­നു­ള്ള ശ്ര­മ­മാണ്. കെ.എം മാ­ണി­യു­ടെ മ­കന്‍ ജോ­സ്.കെ. മാ­ണി മു­തല്‍ അ­തിങ്ങ­നെ വ­ളര്‍­ന്ന് മുന്‍ സ്­പീ­ക്കറും പ­രേ­തനാ­യ ജി. കാര്‍­ത്തി­കേയ­ന്റെ മ­കന്‍ ശ­ബ­രീ­നാ­ഥ് വ­രെ ആ ലി­സ്റ്റില്‍ പെ­ടു­ന്നു­ണ്ടെ­ന്നാണ് ഈ­യു­ള്ളവ­ന് ഇ­വി­ടെ അ­മേ­രി­ക്ക­യില്‍ ല­ഭ്യമാ­യ വി­വ­രം. (ജി.കാ­ര്‍­ത്തി­കേയന്‍ ഈ കു­ടും­ബ­വാ­ഴ്ച­യെ ഏ­റെ എ­തിര്‍­ത്തി­രു­ന്ന­യാ­ളാ­ണെന്ന­ത് മ­റ്റൊ­രു കാ­ര്യം)

കേ­ര­ള­ത്തില്‍ എല്ലാം ശ­രി­യാ­കു­ന്ന വി­ധ­ത്തില്‍ കാ­ര്യ­ങ്ങള്‍ പു­രോ­ഗ­മി­ച്ചു കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­ണ് ഇ­ങ്ങനെ­യൊ­രു വാര്‍­ത്ത വാ­യി­ക്കാ­നി­ട­യാ­യത്. കേള്‍­ക്കു­മ്പോള്‍ സംഗ­തി വെറും സിം­പി­ളാ­യി തോ­ന്നു­മെ­ങ്കിലും കേ­ര­ള­ത്തില്‍ ഇ­ത്ത­ര­മൊ­രു സ്ഥി­തി വി­ശേ­ഷം കാ­ണു­മ്പോള്‍ സ്വാ­ഭാ­വി­ക­മാ­യും പി­ണ­റാ­യി സ­ഖാ­വ് മു­ഖ്യ­മ­ന്ത്രി­യോ­ട് ഇവി­ടെ ന്യൂ­ജേ­ഴ്‌­സി­യില്‍ ഇ­രു­ന്നു കൊണ്ട് പ­റ­യാ­നു­ള്ളത്- ഈ­യൊ­രു വി­ഭാ­ഗ­ത്തില്‍ കൂ­ടി എ­ത്രയും വേ­ഗ­മൊ­രു സര്‍­വ്വ­ക­ലാശാ­ല തു­ട­ങ്ങ­ണ­മെ­ന്നാ­ണ്.

ഈ തെ­ര­ഞ്ഞെ­ടു­പ്പില്‍ അ­പ്പ­ന്മാ­രു­ടെ പെ­രു­മ­യു­ടെ പേ­രില്‍ മ­ത്സ­ര­ക്കാ­നി­റങ്ങി­യ മ­ക്ക­ളു­ടെ ലി­സ്റ്റ് ക­ണ്ടാല്‍ ഇ­ത് ശ­രി­യാ­ണെ­ന്ന് ആര്‍ക്കും തോ­ന്നി­പ്പോ­കും. കെ.ക­രു­ണാ­കര­ന്റെ മ­കള്‍ പ­ത്മ­ജ വേണു­ഗോ­പാല്‍, ബേ­ബി ജോ­ണി­ന്റെ മ­കന്‍ ഷി­ബു ബേ­ബി ജോണ്‍, പി.ആ­ര്‍ കു­റു­പ്പി­ന്റെ മ­കന്‍ കെ.പി. മോ­ഹനന്‍, എം.പി. വീ­രേ­ന്ദ്ര­കു­മാ­റി­ന്റെ മ­കന്‍ എം.വി ശ്രേ­യാം­സ്­കു­മാര്‍, എം.വി രാ­ഘ­വന്‍ മ­കന്‍ എം.വി നി­കേ­ഷ്­കു­മാര്‍, ആര്‍.പ്ര­കാ­ശ­ത്തി­ന്റെ മ­കള്‍ ജമീ­ല പ്ര­കാശം, പി.കെ.വി­യു­ടെ മ­കള്‍ ശാ­രദ മോഹന്‍, ആ­ര്യാ­ടന്‍ മു­ഹ­മ്മ­ദി­ന്റെ മ­കന്‍ ആ­ര്യാ­ടന്‍ ഷൗ­ക്കത്ത്, കേ­രള കോണ്‍­ഗ്ര­സ് സ്ഥാ­പ­കന്‍ കെ.എം. ജോര്‍­ജി­ന്റെ മ­കന്‍ ഫ്രാന്‍­സി­സ് ജോര്‍ജ്, തോ­പ്പില്‍ ര­വി­യു­ടെ മ­കന്‍ സൂര­ജ് രവി, മുന്‍ എം.എല്‍.എ കെ.കെ തോ­മ­സി­ന്റെ മ­കന്‍ സി­റിയ­ക് തോ­മ­സ്, എന്‍. രാ­മ­കൃ­ഷ്ണ­ന്റെ മ­കള്‍ അമൃ­ത രാ­മ­കൃ­ഷ്­ണന്‍ എ­ന്നി­വ­രാ­ണവരില്‍ പ്ര­മു­ഖര്‍. ഇ­വര്‍­ക്കൊ­ക്കെയും ഒ­രു പൊ­തു ഗു­ണ­മുണ്ട്. എല്ലാ­വരും പി­താ­ക്ക­ന്മാ­രു­ടെ മാ­നം കള­ഞ്ഞ് ഡീ­സന്റാ­യി തോ­റ്റു­.
ഇ­നി ജ­യി­ച്ച­വ­ര്‍ അ­ച്ഛന്‍­മാ­രു­ടെ പേ­രു ക­ള­ഞ്ഞില്ല. ഇ­തില്‍ പ്ര­ധാനം. പു­ത്ര­സ്‌­നേ­ഹ­ത­ത്­പ­രനാ­യ കെ.ക­രു­ണാ­ക­ര­നാണ്. അ­ദ്ദേ­ഹ­ത്തി­ന്റെ മ­കള്‍ തോ­റ്റ­പ്പോള്‍ മ­കന്‍ കെ.മു­ര­ളീ­ധ­രന്‍ ജ­യി­ച്ചു. ബാ­ല­കൃ­ഷ്­ണ­പി­ള്ള­യു­ടെ മ­കന്‍ ഗ­ണേ­ഷ്­കു­മാര്‍, സി.എ­ച്ച് മു­ഹമ്മ­ദ് കോ­യ­യു­ടെ മ­കന്‍ എം.കെ. മു­നീര്‍, ടി.എം. ജേ­ക്ക­ബി­ന്റെ മ­കന്‍ അ­നൂ­പ് ജേ­ക്കബ്, ജി കാര്‍­ത്തി­കേയ­ന്റെ മ­കന്‍ ശ­ബ­രി­നാഥ്, ലീ­ഗ് നേ­താ­വ് അ­വു­ഖാ­ദര്‍ കു­ട്ടി­യു­ടെ മ­കന്‍ അ­ബ്ദു­റബ്ബ്, സീ­തി­ഹാ­ജി­യു­ടെ മ­കന്‍ പി.കെ ബ­ഷീര്‍, പി.കെ നാ­രാ­യ­ണ­പ­ണി­ക്ക­രു­ടെ മ­കന്‍ എന്‍. ജ­യ­രാജ്, ജോര്‍ജ് ഈഡ­ന്റെ മ­കന്‍ ഹൈബി ഈഡന്‍, മുന്‍­മന്ത്രി വി.കെ. രാജ­ന്റെ മ­കന്‍ വി.കെ. സു­നില്‍­കു­മാര്‍ എ­ന്നി­വ­രാ­ണ് പി­താ­ക്ക­ന്മാ­രു­ടെ പേ­ര് ഉ­യര്‍­ത്തി­പി­ടി­ച്ചത്. ഇ­നി ആ­രെ­യെ­ങ്കിലും വി­ട്ടു പോ­യി­ട്ടു­ണ്ടെ­ങ്കില്‍ മാ­പ്പാ­ക്കണം. കേ­ര­ള­ത്തി­ലെ 140 നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങ­ളില്‍ കാ­ര്യ­പ്രാ­പ്­തി കൊ­ണ്ട് സീ­റ്റ് പി­ടി­ച്ചു വാ­ങ്ങിച്ച­വ­രൊ­ന്നു­മല്ല ഇ­വ­രില്‍ പ­ല­രു­മെ­ന്ന് നിങ്ങ­ളെ പോ­ലെ എ­നി­ക്കു­മ­റി­യാം. ഇ­വ­രില്‍ ചി­ല­രൊ­ക്കെ ച­ക്ക വീ­ണു മു­യല്‍ ചത്ത­തു പോ­ലെ ജ­യിച്ചു. ചി­ല­രൊ­ക്കെ തോ­റ്റു തു­ന്നം പാ­ടി. അങ്ങ­നെ കേ­ര­ള­ത്തി­ന്റെ ഗ­തി­യെ­ന്ത് എ­ന്നോര്‍­ത്ത് (ഇ­വി­ടെ­യായ­തു കൊ­ണ്ട് ഭാ­ഗ്യം) അ­റി­യാ­തെ ദുഃ­ഖാര്‍­ത്ത­നാ­യി പോ­കു­ക­യാ­ണ് ഈ­യു­ള്ള­വ­നും...

ഇല്ലാത്ത ചക്രം മുട­ക്കി, വീ­ട് പണ­യം വ­ച്ചു വാ­യ്­പ­യെ­ടു­ത്തു സ്­മാര്‍­ട്ട് ഫോണും വാ­ങ്ങി­ക്കൊ­ടുത്ത് കേ­ര­ള­ത്തി­നു പുറ­ത്ത് വി­ട്ടു പഠി­പ്പി­ച്ച് നാ­ലു ചക്രം തി­രി­ച്ചു വാ­ങ്ങാ­മെ­ന്നു പ്ര­തീ­ക്ഷി­ക്കു­ന്ന എത്രയോ അ­പ്പ­ന്മാരുടെ കര്‍മ്മ­ഭൂ­മി­യാണ് കേര­ളം. അങ്ങ­നെ­യുള്ള കേര­ള­ത്തില്‍ ഇനി നട­ക്കാന്‍ പോകു­ന്നത് എന്തൊ­ക്കെ­യാ­ണെന്നു കണ്ട­റി­യ­ണം.

അമേ­രി­ക്ക­യില്‍ ഇനി തെര­ഞ്ഞെ­ടുപ്പു കാലം. ട്രംപി­ന്റെയും ഹിലരി­യു­ടെയും കാര്യ­മല്ല പറ­യു­ന്ന­ത്. ഫൊക്കാ­ന, ഫോമ തുട­ങ്ങിയ സംഘ­ട­ന­ക­ളുടെ പുതിയ ഭാര­വാ­ഹി­ക­ളുടെ തെര­ഞ്ഞെ­ടുപ്പ് ജൂലൈ­യില്‍ നട­ക്കാ­നി­രി­ക്കു­ന്നു. പഴയ മുഖ­ങ്ങളും പുതിയ മുഖ­ങ്ങ­ളു­മൊക്കെ രംഗ­ത്തു­ണ്ട്. മാന്യ­മായ ഇട­പെ­ട­ലു­ക­ളാണ് ഇതേ­വരെ കണ്ട­ത്. വിഴു­പ്പ­ല­ക്കു­കള്‍ എപ്പോള്‍ തുട­ങ്ങു­മെന്ന് പറയാ­റാ­യി­ട്ടി­ല്ലെങ്കിലും ചെറിയ തോതി­ലുള്ള പട­ല­പ്പി­ണ­ക്ക­ങ്ങളും കുശു­കു­ശു­പ്പു­കളും തല­പൊക്കി തുട­ങ്ങി­യി­ട്ടു­ണ്ട്. മക്കള്‍ രാഷ്ട്രീ­യ­മി­ല്ലെ­ന്ന­താണ് ഒരു ആശ്വാ­സം. ഇവിടെ പിന്നെ അങ്ങ­നെ­യാ­ണല്ലോ. അപ്പന് അപ്പന്റെ വഴി, മകന് മകന്റെ വഴി. അടിച്ച വഴിയെ പോകാ­ത്ത­വരെ പോയ വഴിക്ക് അടി­ക്കു­ന്ന­വ­രാ­ണല്ലോ നമ്മള്‍. സംഭവാമി യുഗേ യുഗേ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക