Image

അതിശൈത്യം: യൂറോപ്പില്‍ മരണസംഖ്യ 80 കവിഞ്ഞു

Published on 02 February, 2012
അതിശൈത്യം: യൂറോപ്പില്‍ മരണസംഖ്യ 80 കവിഞ്ഞു
ബ്രസല്‍സ്‌: യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിശൈത്യം തുടരുന്നു. കഴിഞ്ഞ ആറു ദിവസത്തിനിടെ, ഉക്രെയിനില്‍ മാത്രം 43 പേരാണ്‌ കടുത്ത ശൈത്യത്തെത്തുടര്‍ന്ന്‌ മരിച്ചത്‌. ഇതോടെ യൂറോപ്പില്‍ അതിശൈത്യം മൂലം മരിച്ചവരുടെ എണ്ണം 80 കവിഞ്ഞു.

സെര്‍ബിയയിലും ബോസ്‌നിയയിലും നിരവധി മൃതദേഹങ്ങള്‍ കണ്‌ടെടുത്തു. റൊമാനിയയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഇതോടെ, അതിശൈത്യത്തില്‍ റൊമാനിയയില്‍ മരിച്ചവരുടെ എണ്ണം 14 ആയി. നൂറുകണക്കിനു പേരെ ശരീരവീക്കത്തെത്തുടര്‍ന്ന്‌ അവശനിലയില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ശൈത്യാധിക്യത്തേത്തുടര്‍ന്ന്‌ റൊമാനിയയോടു ചേര്‍ന്നുള്ള കടല്‍തീരം ഉറച്ചതായും റിപ്പോര്‍ട്ടുണ്‌ട്‌. താപനില മൈനസ്‌ 32.5 ഡിഗ്രി സെല്‍ഷ്യസായി താഴ്‌ന്നിരിക്കയാണ്‌. അസഹ്യമായ തണുപ്പില്‍ പോളണ്‌ടില്‍ 20 പേര്‍ മരിച്ചതായി ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക