Image

ഫൊക്കാനാ വാഷിംഗ്ടണ്‍ ഡി സി റീജിയന്‍ മാധവന്‍ നായരെ പിന്തുണക്കുന്നു

ഷാജി വര്‍ഗീസ് Published on 01 June, 2016
ഫൊക്കാനാ വാഷിംഗ്ടണ്‍ ഡി സി റീജിയന്‍ മാധവന്‍ നായരെ പിന്തുണക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന മാധവന്‍ ബി നായര്‍ക്ക് വാഷിംഗ്ടണ്‍ ഡി സി യില്‍ നിന്നുള്ള ദേശീയ നേതാക്കള്‍ പിന്തുണ വാഗ്ദാനം ചെയ്തു. റീജിയണല്‍ വൈസ് പ്രസിഡന്റ് എറിക് വി മാത്യുവിനൊപ്പം ദേശീയ കമ്മിറ്റി അംഗങ്ങളായ ബെന്‍ പോള്‍, ബോസ് വര്‍ഗീസ്, ഫൊക്കാനാ മുന്‍ ജനറല്‍ സെക്രട്ടറി ഷാഹി പ്രഭാകരന്‍ എന്നിവര്‍ മാധവന്‍ നായരുടെ സ്ഥാനാര്‍ഥിത്വത്തെ എന്‍ഡോഴ്‌സ് ചെയ്യുന്നതായി പ്രഖ്യാപിച്ചു. 

ഫൊക്കാനയുടെ ഭാവി സംബന്ധിച്ച് മാധവന്‍ നായരുടെ കാഴ്ചപ്പാടുകളും ഭാവിപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലേക്ക് അമേരിക്കന്‍ മലയാളി യുവജനങ്ങളെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളും നോര്‍ത്ത് അമേരിക്കയിലങ്ങോളമിങ്ങോളമുള്ള അസോസിയേഷനുകളുടെ താല്‍പര്യങ്ങളെയാണ് പങ്കുവെക്കുന്നതെന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ് എറിക് വി മാത്യു പറഞ്ഞു. മാധവന്‍ നായരുടെ നേതൃത്വത്തില്‍ ഭാവി മീറ്റിംഗുകളും പ്രവര്‍ത്തനങ്ങളും മേരിലാന്‍ഡ്, ഡി സി, വിര്‍ജീനിയ പ്രദേശങ്ങളില്‍ നടത്തുന്നതിനുള്ള ആഗ്രഹം വാഷിംഗ്ടണ്‍ ഡി സിയില്‍ നിന്നുള്ള നേതാക്കള്‍ പങ്കുവച്ചു. 2018ലെ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ ന്യൂജേഴ്‌സിയില്‍ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നേതാക്കള്‍ പൂര്‍ണ പിന്തുണ അറിയിച്ചു.
നിലവില്‍ð ഫൊക്കാന നാഷണല്‍ð കമ്മിറ്റി അംഗമായ മാധവന്‍ നായര്‍ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു.

ട്രൈസ്റ്റേറ്റ് ഏരിയയിലെ പ്രമുഖ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനയായ നാമത്തിന്റെ സ്ഥാപകനും ഇപ്പോള്‍ ചെയര്‍മാനുമായ മാധവന്‍ നായര്‍ ഇന്‍ഡോ അമേരിക്ക കള്‍ച്ചറല്‍ അസോസിയേഷന്റെ ട്രസ്റ്റി ബോര്‍ഡ് അംഗവുമാണ്.

അമേരിക്കന്‍ മുഖ്യധാരാ പ്രസ്ഥാനമായ റോട്ടറി ക്ലബിന്റെ പ്രസിഡന്റായും, സ്വന്തമായി ഫിനാന്‍ഷ്യല്‍ð സ്ഥാപനം ഉള്ള മാധവന്‍ നായര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാര്‍ട്ടേഴ്‌സ് ഫിനാന്‍ഷ്യല്‍ð കണ്‍സള്‍ട്ടന്റും ബിസിനസ് തന്ത്രജ്ഞനുമായ മാധവന്‍ ബി നായരെ തേടിയെത്തിയിട്ടുള്ള പുരസ്‌കാരങ്ങള്‍ നിരവധിയാണ്. 
ഫൊക്കാനാ വാഷിംഗ്ടണ്‍ ഡി സി റീജിയന്‍ മാധവന്‍ നായരെ പിന്തുണക്കുന്നുഫൊക്കാനാ വാഷിംഗ്ടണ്‍ ഡി സി റീജിയന്‍ മാധവന്‍ നായരെ പിന്തുണക്കുന്നുഫൊക്കാനാ വാഷിംഗ്ടണ്‍ ഡി സി റീജിയന്‍ മാധവന്‍ നായരെ പിന്തുണക്കുന്നുഫൊക്കാനാ വാഷിംഗ്ടണ്‍ ഡി സി റീജിയന്‍ മാധവന്‍ നായരെ പിന്തുണക്കുന്നു
Join WhatsApp News
varghese 2016-06-01 07:24:14
I hope everyone who is thinking about selecting Mr. Nair for the presidency understands that he is not an effective manager.  He wasn't able to run a chamber of commerce that was handed to him.  There are many more examples.  Mr. Nair has been blessed with good fortune.  Now he is looking for fame and FOKANA is just that - His personal marketing arm.  VOTE WISELY!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക