Image

ഈജിപ്‌തില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഏറ്റുമുട്ടല്‍; 80 മരണം

Published on 02 February, 2012
ഈജിപ്‌തില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഏറ്റുമുട്ടല്‍; 80 മരണം
കെയ്‌റോ: ഈജിപ്‌തില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ മത്സരം കാണാനെത്തിയ കാണികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എണ്‍പതോളം പേര്‍ കൊല്ലപ്പെട്ടു. പോര്‍ട്ട്‌ സെയ്‌ദ്‌ നഗരത്തില്‍ അല്‍അഹ്‌ലി ക്ലബും അല്‍ മസ്‌റി ക്ലബും തമ്മില്‍ നടന്ന മല്‍സരത്തിനൊടുവിലായിരുന്നു കാണികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്‌.

ഈജിപ്‌റ്റിലെ ഏറ്റവും പ്രശസ്‌തമായ അഹ്‌ലി ക്ലബിനെ മസ്‌റി ക്ലബ്‌ തോല്‍പിച്ചതിലുണ്ടായ പ്രതികാരമാണ്‌ ആരാധകര്‍ തീര്‍ത്തത്‌. ഇതിന്റെ ദൃശ്യങ്ങള്‍ ടിവി പുറത്തുവിട്ടതിനെ തുടര്‍ന്ന്‌ അക്രമാസക്തരായ ജനം മൈതാനത്തില്‍ തീയിട്ടു. കളിക്കാരെ രക്ഷിക്കാന്‍ ഈജിപ്‌ഷ്യന്‍ പട്ടാളം ഹെലികോപ്‌ടറുമായി രംഗത്തെത്തി. സുരക്ഷാ ഭടന്മാരോ രക്ഷാ പ്രവര്‍ത്തകരോ ആംബുലന്‍സോ പോലുമില്ലാതെ കളിക്കാരും ആരാധകരും കണ്‍മുന്നില്‍ ഇടിയും ചവിട്ടുമേറ്റ്‌ മരിച്ചു. സംഭവത്തെ തുടര്‍ന്ന്‌ ഫുട്‌ബോള്‍ ഫെഡറേഷന്‍ രാജ്യത്ത്‌ എല്ലാ കളികളും നിര്‍ത്തിവച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക