Image

പാപ്പുവ ന്യൂ ഗിനിയയില്‍ കപ്പലപകടം: 50 പേരെ കാണാതായി

Published on 02 February, 2012
പാപ്പുവ ന്യൂ ഗിനിയയില്‍ കപ്പലപകടം: 50 പേരെ കാണാതായി
പോര്‍ട്ട്‌ മൊറേസ്‌ബി: പാപ്പുവ ന്യൂ ഗിനിയയില്‍ യാത്രാ കപ്പല്‍ മുങ്ങി 350 പേരെ കാണാതായി റിപ്പോര്‍ട്ട്‌. വടക്കുപടിഞ്ഞാറന്‍ പാപ്പുവ ന്യൂ ഗിനിയയിലെ ലെ- കിമ്പ്‌ ജലപാതയില്‍ സര്‍വീസ്‌ നടത്തുന്ന എംവി റബൗള്‍ ക്വീന്‍ എന്ന കപ്പലാണ്‌ അപകടത്തില്‍പ്പെട്ടത്‌. മോശം കാലാവസ്ഥയാണ്‌ അപകടത്തിനു കാരണമെന്ന്‌ കരുതുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്‌ടിരിക്കുകയാണെന്ന്‌ ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക