Image

കെസിഎസ്‌സി ഓപ്പണ്‍ 2016 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു

Published on 31 May, 2016
കെസിഎസ്‌സി ഓപ്പണ്‍ 2016 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു

 ബാസല്‍: കെസിഎസ്‌സി ക്ലബും ആനന്ദ് ടിവിയും സംയുക്തമായി സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശോജ്വലമായി സമാപിച്ചു. 

വിറ്റിസ് സ്‌പോര്‍ട്‌സ് ഹാളില്‍ നടന്ന ടൂര്‍ണമെന്റ് രാവിലെ 9.30ന് ഫാ. ജയ്‌സണ്‍ പുതുമാഡശേരി ഉദ്ഘാടനം ചെയ്തു. സ്വിറ്റ്‌സര്‍ലന്‍ഡിലെ വിവിധ ഇടങ്ങളില്‍ നിന്നായി 35 ഓളം മത്സരാര്‍ഥികള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ റിനോയ് മണവാളന്‍ ഈ വര്‍ഷത്തെ യൂത്ത് ഐക്കണ്‍ ആയും ഫെബിന്‍ പയ്യപിള്ളി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിനും തെരഞ്ഞെടുക്കപ്പെട്ടു.

പുരുഷ വിഭാഗം ഫൈനലില്‍ ജയിന്‍ പന്നാരകുന്നേല്‍ - അനീഷ് പോള്‍ സഖ്യം രജി പോള്‍ - ഷിജു തോമസ് സഖ്യത്തെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 30 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ റിനോയ് മണവാളന്‍ - സിവിന്‍ മഞ്ഞളി സഖ്യം ബോണി തോട്ടുകടവില്‍ - ജില്‍സന്‍ ഇലവുതിങ്കല്‍ സഖ്യത്തെ പരാജപ്പെടുത്തി ഒന്നാം സ്ഥാനവും സിംഗിള്‍ വിഭാഗത്തില്‍ സിവിന്‍ മഞ്ഞളിയെ തോല്‍പ്പിച്ച് റിനോയ് മണവാളന്‍ ഒന്നാം സ്ഥാനവും നേടി. 

18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജില്‍സന്‍ ഇലവുതിങ്കല്‍ ഒന്നാം സ്ഥാനവും ബെനു തോട്ടുകടവില്‍ രണ്ടാം സ്ഥാനവും നേടി. ഡബിള്‍സില്‍ നിതിന്‍ മേല്‍വട്ടം - എബിന്‍ കാക്കനാട് ടീമിനെ പരാജയപ്പെടുത്തി ബെനു തോട്ടുകടവില്‍ - ഫെന്‍ലിന്‍ ചിറക്കല്‍ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 17 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹെലെന ചിറ്റാട്ടിലും ലേനാ ചിറ്റാട്ടിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഡബിള്‍സില്‍ ബോബി ചിറ്റാട്ടില്‍ - ഹെലെന ചിറ്റാട്ടില്‍ സഖ്യം ഒന്നാം സ്ഥാനവും സിമി ചിറക്കല്‍ - ആന്‍സി പാലാട്ടി സഖ്യം രണ്ടാം സ്ഥാനവും റീന തളിയത്ത് - റീന മാന്‍കുടിയില്‍ സഖ്യം മൂന്നാം സ്ഥാനവും നേടി.

വിജയികള്‍ക്കുള്ള സമ്മാനദാനം ക്ലബ് ഭാരവാഹികളും ഇതര സംഘടനാ പ്രതിനിധികളും മാധ്യമ സുഹൃത്തുക്കളും ചേര്‍ന്നു സമ്മാനിച്ചു. ടൂര്‍ണമെന്റിനെ സഹായിച്ച വിവിധ സ്‌പോണ്‍ണ്‍സര്‍മാര്‍ക്കും കായിക പ്രേമികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ക്ലബ് ഭാരവാഹികള്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക