Image

ജര്‍മന്‍ എംപിക്ക് കേക്കുകൊണ്ട് ഏറ്

Published on 31 May, 2016
ജര്‍മന്‍ എംപിക്ക് കേക്കുകൊണ്ട് ഏറ്

ബെര്‍ലിന്‍: എതിരാളികളെ ചെരുപ്പെറിയുന്നത് ആഗോള തലത്തില്‍ തന്നെ പലവട്ടം പരീക്ഷിക്കപ്പെട്ടിട്ടുള്ള പ്രതിഷേധ മുറയാണ്. എന്നാല്‍, ജര്‍മന്‍ എംപി സാറ വാഗന്‍നെറ്റിന്റെ മുഖത്തു പതിച്ചത് ചെരുപ്പല്ല, ചോക്ലേറ്റ് കേക്കാണ്.

അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനു പരിധി നിശ്ചയിക്കണമെന്ന നിലപാട് സ്വീകരിച്ചതാണ് സ്വന്തം പാര്‍ട്ടിക്കാരുടെ രോഷത്തിനു കാരണം. തീവ്ര ഇടതുപക്ഷ പ്രസ്ഥാനമായ ലിങ്കെ പാര്‍ട്ടിയുടെ പ്രതിനിധിയാണ് സാറ. അഭയാര്‍ഥികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു വരുന്ന പാര്‍ട്ടിയാണ് ലിങ്കെ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക