Image

ഡബ്ലിനില്‍ മാത്യൂസ് മാര്‍ തിമോത്തിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു

Published on 31 May, 2016
ഡബ്ലിനില്‍ മാത്യൂസ് മാര്‍ തിമോത്തിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു

 ഡബ്ലിന്‍: ലൂക്കന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ജൂണ്‍ അഞ്ചിനു (ഞായര്‍) വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

നമസ്‌കാരം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. തുടര്‍ന്നു മാര്‍ തിമോത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, മധ്യസ്ഥപ്രാര്‍ഥന, ആശീര്‍വാദം, സണ്‍ഡേസ്‌കൂള്‍ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. തുടര്‍ന്നു സ്‌നേഹവിരുന്നും നടക്കും.

എല്ലാ വിശ്വാസികളേയും ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: Lucan Presbyterian Church, Lucan Village, Co. Dublin

വിവരങ്ങള്‍ക്ക്: ഫാ. നൈനാന്‍ കുര്യാക്കോസ് (വികാരി) 0877516463, നിഗു കുരുവിള (ട്രസ്റ്റി) 0872811125, തോമസ് ഏബ്രഹാം (സെക്രട്ടറി) 0877576769.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക