Image

ലോകത്തിലെ ഏറ്റവും നീളമേറിയ ഭൂഗര്‍ഭ റെയില്‍വേ തുരങ്കം യൂറോപ്പില്‍

ജോര്‍ജ് ജോണ്‍ Published on 31 May, 2016
ലോകത്തിലെ ഏറ്റവും നീളമേറിയ ഭൂഗര്‍ഭ റെയില്‍വേ തുരങ്കം യൂറോപ്പില്‍

ജനീവ: ലോകത്തിലെ ഏറ്റവും നീളമേറിയ ഭൂഗര്‍ഭ റെയില്‍ തുരങ്കം യൂറോപ്പില്‍യാഥാര്‍ഥ്യമാകുന്നു. ആല്‍പ്‌സ് പര്‍വതത്തിന് അടിയിലൂടെയാണ് 57 കിലോമീറ്റര്‍റെയില്‍വേ തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. 28 ടണ്ണിലേറെ പാറയാണ് പര്‍വതത്തില്‍നിന്നുതുരന്ന് നീക്കിയത്. ഈ വരുന്ന ജൂണ്‍ ഒന്നിന് ആദ്യ ട്രെയിന്‍ ഓടും. ഇതോടെസൂറിച്ചില്‍ നിന്ന് വടക്കന്‍ ഇറ്റലിയിലെ മിലാന്‍ വരെയുള്ള യാത്രയ്ക്ക് ഒരുമണിക്കൂറിലേറെ സമയലാഭമുണ്ടാകും. ആല്‍പ്‌സിനു കുറുകെയുള്ള ചരക്കുനീക്കം
സുഗമമാകുമെന്നതാണു ഏറ്റവും പ്രധാനനേട്ടം. വരുന്ന ഡിസംബറോടെ പൂര്‍ണഗതാഗതസജ്ജമാകും.

രണ്ടുദശകത്തോളം നീണ്ട നിര്‍മാണജോലികളില്‍ പങ്കാളികളായത് 2400 ജോലിക്കാര്‍. 12ബില്യന്‍ ഡോളറാണ് (ഏകദേശം 80,000 കോടിയിലേറെ രൂപ) പദ്ധതിക്ക് ആകെചെലവായത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ എര്‍സ്‌ഫെല്‍ഡില്‍നിന്ന് ഇറ്റലിയിലെ ഓഡിയോ
വരെയാണ് ഭൂഗര്‍ഭ തുരങ്കം. 1947ല്‍ സ്വിസ് എന്‍ജിനീയര്‍ കാള്‍ എഡ്വേഡ് ഗ്രനര്‍ ആണ്ആല്‍പ്‌സ് പര്‍വതത്തിന് അടിയിലൂടെ ലോകത്തിലെ ഏറ്റവും നീളമേറിയ ഭൂഗര്‍ഭ റയില്‍പാത നിര്‍മിക്കാനുള്ള ആശയവുമായി രംഗത്തെത്തിയത്. പദ്ധതി നടത്തിപ്പ് സംബന്ധിച്ച തര്‍ക്കംമൂലംവര്‍ഷങ്ങളോളം വൈകി. ഒടുവില്‍ 1999 ല്‍ ആണ് ഗ്രനറുടെ രൂപരേഖയുടെ അടിസ്ഥാനത്തില്‍ നിര്‍മാണം ആരംഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക