Image

ഇന്‍ഡ്യ പ്രസ്ക്ലബ് നേതൃത്വം പക്വത പുലര്‍ത്തണം

Published on 30 May, 2016
ഇന്‍ഡ്യ പ്രസ്ക്ലബ് നേതൃത്വം പക്വത പുലര്‍ത്തണം
ഡാലസ്: ബാലിശമായ അവകാശങ്ങളുടെയും അര്‍ഹതയില്ലാത്ത ആഗ്രഹങ്ങളുടെയും പേരിലാണ് ഇപ്പോള്‍ ഇന്‍ഡ്യ പ്രസ് ക്ല്ബ് നേതൃത്വം ഫോമയ്‌ക്കെതിരെ നടത്തിയ വിവാദ പ്രസ്താവന എന്നു ചിന്തിക്കുകയാണ്. കോട്ടയം ഭാഷയില്‍ പറഞ്ഞാല്‍ കൊതിക്കെറവ്.

നോര്‍ത്ത് അമേരിക്കയിലെ സംയോജിത പൊതുമാദ്ധ്യമ കൂട്ടായ്മ ഒരിക്കല്‍ നേതൃത്വം നല്‍കി സാംസ്ക്കാരിക സമ്പന്നമായി ഒരുക്കിയ പ്രസ് ക്ലബ് ഇന്നത്തെ ഈ ഇടുങ്ങിയ ചിന്തകളിലേക്കു അധഃപതിച്ചുപോയതില്‍ ദുഖമുണ്ട്. അക്ഷരങ്ങളോടും സഹജന്മങ്ങളോടുമുള്ള പ്രതിബദ്ധതയെ കുറിച്ച് അറിയുവാന്‍ എന്താണു മാര്‍ഗമെന്ന് മുന്‍ നേതാക്കള്‍ വര്‍ത്തമാനകാല നേതാക്കള്‍ക്കു പറഞ്ഞുകൊടുക്കണം. മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നു വിളിക്കപ്പെടുവാന്‍ യോഗ്യരായ എത്ര പേര്‍ ഇവിടെയുണ്ട് എന്ന ചോദ്യം ബാക്കി നില്‍ക്കുന്നില്ലേ..??

ഫോമയും ഫൊക്കാനയുമെല്ലാം മലയാളികളുടെ കൂട്ടായ്മയാണ്. അതെല്ലാം നിലനില്‍ക്കേണ്ടത് അമേരിക്കയിലേക്കു ജീവിതം തേടി കുടിയേറിയ മലയാളികളുടെ പൊതുവായ ആവശ്യവുമാണ്. മാദ്ധ്യമ പ്രവര്‍ത്തനവും സമുഹ വളര്‍ച്ചയ്ക്കു അനിവാര്യമാണ്.. പക്ഷെ.. മാദ്ധ്യമ പ്രവര്‍ത്തനം സ്വകാര്യവികാരങ്ങളുടെ പ്രദര്‍ശന ശാലയാക്കരുത്. മാത്രവുമല്ല, കേരളത്തിലെയും അമേരിക്കയിലെയും പ്രസ് ക്ലബുകളുടെ ആശയാവകാശങ്ങള്‍ തമ്മിലുള്ള വ്യത്യാസവും മനസിലാക്കേണ്ടത്ണ്ട്..

ഫോയുടെ പ്രസിഡന്റ് ആനന്ദന്‍ നിരവേലിക്കും കമ്മിറ്റിക്കും എറെ ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. ഒരു കണ്‍വന്‍ഷന്‍ വിജയിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല എന്ന് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് അറിയാം. ഇഷ്ടപ്പെടുന്നില്ലെങ്കില്‍ മാറി നില്‍ക്കാം.. അല്ലാതെ.. ഇത്തരത്തിലുള്ള ഒരു സമീപനം ശരിയാണോ എന്ന് സ്വയം ചിന്തിക്കേണ്ടതാണ്!!

മലയാളികളുടെ സംഘടനകള്‍ എന്ന നിലയില്‍ ഫോമയും പ്രസ്ക്ലബും തമ്മില്‍ സൗഹൃദപരമായ സഹകരണത്തോടെ മുന്നോട്ടു പോകണം.. അല്ലാതെ ചെറിയ ചെറിയ കാര്യങ്ങളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെപോലെ ഒരു മിഠായിക്കുവേണ്ടി പരിഭവിച്ചും മിഴി നീരൊഴിച്ചും ചിണുങ്ങി നില്‍ക്കരുത്.

ഒരു പ്രസ്ക്ലബിലും അംഗമല്ലാത്ത ഒരു മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരപേക്ഷയുണ്ട്. ദിശാബോധമുള്ളവര്‍ നേതൃത്വത്തിലേക്ക് എത്തുന്നില്ലെങ്കില്‍ സമീപഭാവിയില്‍ സംഘടന നാശത്തിലേക്കു നയിക്കപ്പെടും എന്നു എല്ലാവരും തിരിച്ചറിയണം.


ബിനോയി സെബാസ്റ്റ്യന്‍
പ്രസിഡന്റ്, ഡാലസ് മലയാളി അസോസിയേഷന്‍
Join WhatsApp News
observer-3 2016-05-30 19:54:05
പക്വത കാട്ടാന്‍ സമയമുണ്ടോ? ഫോമായിലെ ഇലക്ഷനില്‍ കക്ഷി പിടിക്കണ്ടെ? അതിനു പ്രസ് ക്ലബ്ലിനെ ഉപയോഗിക്കാം 
mallu 2016-05-30 20:22:33
പ്രസ് ക്ലബിനും മാധ്യമ പ്രവ്കര്‍ത്തകര്‍ക്കും മാനക്കേട് ഉണ്ടാക്കിയവരെ സംഘടന പുറംതള്ളണം.
ഫോമാ പ്രസിഡന്റ് തന്നെ പറഞ്ഞു ഇത് ഫോമാ ഇലഖ്ഷനു വേണ്ടിയുള്ള കളിയാണെന്ന്നു. ഇതില്പരം നാണക്കേട് എന്തുണ്ട്? ഫൊമാ ഭാരവാഹികളുടെ സ്വന്തം ആളുകള്‍ തന്നെയാണു പ്രസ് ക്ല്‌ബൈല്‍ ചൂട്ടു പിടിക്കുന്നത്. 
anto 2016-05-31 04:41:18
ഫൊമയുമായി നിസ്സഹകരണം പ്രഖ്യാപിച്ച സ്ഥിതിക്ക് , പ്രസ്‌ ക്ലബിന്റെ മുന് പ്രസിഡന്റും ഇപ്പോൾ 'ഉപദേശക' സമിതി അങ്ങവുമായ ഫോമയുടെ കണ്വെൻഷൻ ചെയര് തസ്തിക ഒഴിയുമോ? എന്തൊരു വിരോധാഭാസം? എവിടെ സ്വന്തം കാര്യം സിന്ദാബാദ് അല്ലെ?
vasudev 2016-05-30 21:26:58
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന മഹത്തായ സംഘടനയുടെ പൂര്‍വസൂരികളുടെ കാലടിപ്പാടുകളോട് ഒട്ടും നീതിപുലര്‍ത്താത്ത ചിലര്‍ ഇന്നതിന്റെ നേതൃത്വത്തില്‍ വിലസുന്നുണ്ട്. മാധ്യമപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പോലും നിശ്ചയമില്ലാത്ത ഇക്കൂട്ടര്‍ക്ക് മാധ്യമ ധര്‍മമെന്തെന്നോ, സാമൂഹിക പ്രതിബദ്ധതയെന്തെന്നോ, തൂലികയുടെ ശക്തിയെന്തെന്നോ എന്ന തിരിച്ചറിവില്ല. കേവലം വ്യക്തിപരമായ സങ്കുചിത താത്പര്യങ്ങളും അധികാര മോഹവും അതുവഴിയുള്ള സാമ്പത്തിക നേട്ടവുമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ സമീപനം ഇന്ത്യ പ്രസ് ക്ലബിന് മാത്രമല്ല, ഇച്ഛാശക്തിയുള്ള മാധ്യമ സമൂഹത്തിനാകെ അപമാനകരമാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പോയകാല പ്രതാപം വീണ്ടെടുക്കാന്‍ വിപ്ലവകരമായ മുന്നേറ്റം ഉണ്ടാവേണ്ടിയിരിക്കുന്നു.

sathyan 2016-05-30 21:35:15
ഫ്‌ളോറിഡയിലെ ഒരു പ്രസ് ക്ലബ് നേതാവിന്റെ ഈമെയിലില്‍ നിന്നാണു ആനന്ദനു എതിരെയുള്ള നിന്ദ്യമായ ഈമെയിലുകല്‍ പോകുന്നത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക