Image

യുക്മ ദേശീയ കായികമേള: മിഡ്‌ലാന്‍ഡ്‌സ് റീജണിനു കിരീടം

Published on 30 May, 2016
യുക്മ ദേശീയ കായികമേള: മിഡ്‌ലാന്‍ഡ്‌സ് റീജണിനു കിരീടം

  ലണ്ടന്‍: ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി ആദ്യന്തം ആവേശം നിറച്ച നിമിഷങ്ങള്‍ സമ്മാനിച്ച് യുക്മ നാഷണല്‍ കായികമേളക്ക് ബര്‍മിംഗ്ഹാമില്‍ കൊടിയിറങ്ങി. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ 160 പോയിന്റ് നേടി മിഡ്‌ലാന്‍ഡ്‌സ് റീജണ്‍ ചാമ്പ്യന്മാരായി. 72 പോയിന്റോടെ നോര്‍ത്ത് വെസ്റ്റ് റീജണ്‍ രണ്ടാം സ്ഥാനവും 66 പോയിന്റോടെ ഈസ്റ്റ് ആംഗ്ലിയ മൂന്നാം സ്ഥാനവും നേടി.

മിഡ്‌ലാന്‍ഡ്‌സ് റീജണില്‍ നിന്നുള്ള ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി (ആഇങഇ) ഏറ്റവും കൂടുതല്‍ പോയിന്റ് നേടി. (56 പോയിന്റ്) മികച്ച അസോസിയേഷനുള്ള ട്രോഫി കരസ്ഥമാക്കി. ഈസ്റ്റ് ആംഗ്ലിയ റീജണില്‍ നിന്നുള്ള ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ 53 പോയിന്റു നേടി രണ്ടാം സ്ഥാനവും മിഡ്‌ലാന്‍ഡ്‌സ് റീജണിലെ സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ (ടങഅ) 50 പോയിന്റു നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വടംവലി മത്സരത്തില്‍ സൗത്ത് ഈസ്റ്റ് റീജണിലെ ടണ്‍ബ്രിഡ്ജ് ആന്‍ഡ് വെല്‍സ് ടസ്‌ക്കേഴ്‌സ് ജേതാക്കളായി. മിഡ്‌ലാന്‍ഡ്‌സ് റീജണില്‍നിന്നുള്ള ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി, വെയില്‍സ് റീജണിലെ കാഡിഫ് മലയാളി അസോസിയേഷന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.

ഇത്തവണത്തെ കായികമേളയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ മാര്‍ച്ച് പാസ്റ്റിനുള്ള സമ്മാനം മിഡ്‌ലാന്‍ഡ്‌സ് റീജണ്‍ കരസ്ഥമാക്കി.

രാവിലെ നടന്ന കായികമേള നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സീസ് കവളക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ബിജു തോമസ് പന്നിവേലില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കായികമേള മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്നു നടന്ന മാര്‍ച്ച് പാസ്റ്റ് യുക്മ ദേശീയ സെക്രട്ടറി സജീഷ് ടോം ഫല്‍ഗ് ഓഫ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക