Image

കുട്ടിക്കാലം മുതല്‍ പിതാവിനോടു വിരോധം കൊല്ലുന്നതിലെത്തി

Published on 30 May, 2016
കുട്ടിക്കാലം മുതല്‍ പിതാവിനോടു വിരോധം  കൊല്ലുന്നതിലെത്തി
ഹൂസ്റ്റണ്‍: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമായിരുന്ന ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ ജോയ് വി. ജോണ്‍ ഈ മാസം പള്ളിയിലെ പിക്‌നികില്‍ പങ്കെടുത്ത ശേഷമാണു മെയ് 19-നു നാട്ടിലേക്കു പോയത്. അത് അന്ത്യയാത്രയായി.

പിക്‌നിക്കില്‍ തമാശയൊക്കെ പറഞ്ഞു ഉല്ലസഭരിതനായിരുന്നു ജോയി ജോണ്‍ (68)
ജോയി ജോണിനും ഭാര്യ മറിയാമ്മക്കും രണ്ട് ആണ്‍ മക്കളും ഒരു പുത്രിയുമാണു. മൂത്ത പുത്രന്‍ ഷെറിന്‍ ആണു പിതാവിനെ കൊന്നതായി പോലീസില്‍ സമ്മതിച്ചത്. ഇളയ പുത്രന്‍ ഹൂസ്റ്റണിലും പുത്രി ഡാളസിലും ഡോക്ടര്‍മാര്‍. 

ചെറുപ്പത്തില്‍ പ്രശ്‌നക്കാരനായിരുന്ന ഷെറിനെ വിദ്യാഭ്യാസത്തിനു നാട്ടിലേക്കയക്കുകയായിരുന്നു. മികച്ച വിദ്യാഭ്യാസം നേടി ടെക്‌നോ പാര്‍ക്കില്‍ ഉദ്യോഗസ്ഥനായ ഷെറിന്‍ എങ്ങനെ ഇത്തരമൊരു ക്രുത്യം നടത്തി എന്നു ഇവിടൈയുള്ള് ബന്ധു മത്രാദികള്‍ക്ക് സങ്കല്പിക്കാനാവുന്നില്ല. അതു പോലെ ഷെറിന്‍ തനിച്ചാണു ക്രുത്യം നടത്തിയതെന്നും, പലരും വിശ്വസിക്കുന്നില്ല.

കുട്ടിക്കാലം മുതല്‍ പിതാവിനോടുള്ള വിരോധമാണു കൊലയില്‍ എത്തിയതെന്നു പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ ഇന്നു പത്ര സമ്മേളനഠില്‍ പറഞ്ഞു. ഷെറിന് സ്വത്ത് നല്‍കില്ലെന്ന് ജോയി വി.ജോണ്‍ പറയുമായിരുന്നു. ഇതുമൂലം അച്ഛന്‍ അവഗണിക്കുന്നുവെന്ന തോന്നല്‍ ഷെറിനുണ്ടായി. അച്ഛനും സഹോദരങ്ങളും നാട്ടിലെത്തുമ്പോള്‍ വീട്ടില്‍നിന്നും മാറിത്താമസിക്കാന്‍ പറയുമായിരുന്നു. മുതിര്‍ന്നതിനുശേഷവും ജോയി ഷെറിനെ മര്‍ദിക്കുമായിരുന്നു. ഇതൊക്കെയാണ് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നും എസ്പി: ബി.അശോക് കുമാര്‍ പറഞ്ഞു.

കൊലപാതകം ഷെറിന്‍ ആസൂത്രിതമായി ചെയ്തതാണെന്ന് വ്യക്തമായി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് ജോയിയുടേതായിരുന്നു. ഷെറിന്‍ തോക്ക് മോഷ്ടിച്ചെടുത്തതാണെന്നും എസ്പി പറഞ്ഞു.

മൃതദേഹാവശിഷ്ടങ്ങള്‍ മണ്‍കൂനയില്‍നിന്ന് കാട്ടിക്കൊടുക്കുമ്പോഴും ഒരു ഭാവഭേദവും കൂടാതെയായിരുന്നു ഷെറിന്‍ നിന്നിരുന്നത്. അതിക്രൂരമായി പിതാവിനെ കൊലപ്പെടുത്തിയ ശേഷം കൂസലില്ലാതെനിന്ന പ്രതിയെ കണ്‍മുന്നില്‍ കണ്ടതോടെ പലരും ഇയാള്‍ക്കു നേരെ ശാപവാക്കുകളും ആക്രോശവുമായത്തെി. പൊലീസ് സഹായത്തിനുവിളിച്ച നാട്ടുകാരില്‍ ഒരാള്‍ പെട്ടെന്ന് പ്രതിയെ അടിച്ചതോടെ ഇയാളെ ഇവിടെനിന്ന് മാറ്റി. കണ്ടെടുത്ത ശിരസ്സുമായി ഷെറിന്‍ കാറിനടുത്തേക്ക് കൂസലില്ലാതെ നടന്നു 

ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധാലുവായിരുന ജോയ് ജോണ്‍ പള്ളിയുടെ കാര്യങ്ങളിലെല്ലാം സജീവമായിരുന്നു. വൈദികരുമായൊക്കെ നല്ല ബന്ധം പുലര്‍ത്തി. 
കുട്ടിക്കാലം മുതല്‍ പിതാവിനോടു വിരോധം  കൊല്ലുന്നതിലെത്തി  കുട്ടിക്കാലം മുതല്‍ പിതാവിനോടു വിരോധം  കൊല്ലുന്നതിലെത്തി  കുട്ടിക്കാലം മുതല്‍ പിതാവിനോടു വിരോധം  കൊല്ലുന്നതിലെത്തി  കുട്ടിക്കാലം മുതല്‍ പിതാവിനോടു വിരോധം  കൊല്ലുന്നതിലെത്തി  കുട്ടിക്കാലം മുതല്‍ പിതാവിനോടു വിരോധം  കൊല്ലുന്നതിലെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക