Image

കടത്ത് (കഥ: ബിജോ ജോസ് ചെമ്മാന്ത്ര)

Published on 27 May, 2016
കടത്ത് (കഥ: ബിജോ ജോസ് ചെമ്മാന്ത്ര)
പു­ഴ­യോ­ര­ത്തെ ­ക­രി­ങ്കല്‍കെ­ട്ടി­ല്‍ ഇ­രിക്ക­വെ, കു­ട്ടി­ തി­ട്ട­യില്‍ വ­ളര്‍ന്നുനി­ന്ന പ­ന്നല്‍ച്ചെടി­കള്‍ ഇ­ല്ലാ­യി­രു­ന്നെ­ങ്കില്‍­ താ­ഴെ ന­ദി­യില്‍­തെ­ളി­യു­മാ­യി­രു­ന്ന ത­ന്റെ രൂ­പ­ത്തെ­ക്കു­റി­ച്ചോര്‍­ത്തു.­ മാ­ന­ത്ത് ഉ­രു­ണ്ടു­കൂ­ടി­യ കാ­ര്‍മേഘ­ങ്ങള്‍ ഉ­ടന്‍ പേ­മാ­രി­യാ­യി ആര്‍ത്തു­ ­പെ­യ്യു­മെ­ന്ന് തോ­ന്നി­ച്ചു­വെ­ങ്കി­ലും അ­ത് എ­ന്ന­ത്തേ­യും പോ­ലെ മ­ഴ­യാ­യി പെ­യ്യാ­തെ കാ­റ്റില്‍ പ­റ­ന്ന­ക­ലു­മെ­ന്ന് കു­ട്ടി­ക്ക് അ­റി­യാ­മാ­യി­രു­ന്നു.­ ന­ദി­യി­ലേ­ക്ക് ചാ­ഞ്ഞു നി­ന്ന കൊ­ന്ന­ത്തെ­ങ്ങി­ന്റെ­ ഉ­ണ­ങ്ങി വീ­ഴാ­റാ­യ ഓ­ല ഇ­ളം­കാ­റ്റി­നേ­യും പേ­ടി­ക്കു­ന്ന­താ­യി അ­വ­ന് തോ­ന്നി.­ ക­ട­ത്ത് ക­ട­ക്കു­വാന്‍­ ആ­ളു­ക­ളി­ല്ലാ­തി­രു­ന്നി­ട്ടും വൃ­ദ്ധ­നാ­യ ക­ട­ത്തു­കാ­രന്‍ ത­നി­യെ പു­ഴ­യ്­ക്ക് കു­റു­കെ­വ­ള്ളം തു­ഴ­ഞ്ഞ് പോ­കു­ന്ന­ത്­ ക­ണ്ട­പ്പോള്‍­ ഇ­ന്ന് മ­റു­ക­ര­യി­ലെ കാ­ഴ്­ച­കള്‍ ക­ണ്ടു വ­ന്നാ­ലോ­യെ­ന്ന് കു­ട്ടി ചി­ന്തി­ച്ചു.­ അ­വി­ടെ നി­ന്നും എ­ഴു­ന്നേ­റ്റ­പ്പോള്‍ പ­റ­ന്ന­ക­ന്ന ശ­ല­ഭ­ത്തെ അ­ല്­പ­നേ­രം നോ­ക്കി നി­ന്നി­ട്ട്­ അ­വന്‍­ ആ­ളൊ­ഴി­ഞ്ഞ ക­ട­വി­ലേ­ക്ക് ന­ട­ന്നു.­

തോ­ണി തി­രി­കെ­യെ­ത്താന്‍­ കാ­ത്തി­രി­ക്ക­വേ­ ക­ട­വി­ലെ ക­രി­ങ്കല്‍ ഭി­ത്തി­യില്‍ ഒ­ട്ടി­ച്ചി­രു­ന്ന സി­നി­മ പ­ര­സ്യ­ത്തില്‍ വെ­റു­തെ കൈ­യോ­ടി­ച്ച്­ കു­ട്ടി­മെ­ല്ലെ അ­തി­നോ­ട് ചേ­ര്‍ന്നു നി­ന്നു.­ പോ­സ്റ്റ­റൊ­ട്ടി­ച്ച മൈ­ദ പ­ശ­യു­ടെ മ­ണം അ­സ­ഹ്യ­മാ­യി തോ­ന്നി­യ­പ്പോള്‍­ ആ സി­നി­മ­യി­ലെ ഒ­രു പാ­ട്ടും മൂ­ളി അ­വന്‍ ­ക­ല്­പ­ട­വില്‍ വ­ന്നി­രു­ന്നു.­ ക­ട­വി­ന്റെ വെ­ള്ളം ക­യ­റി­ക്കി­ട­ന്ന താ­ഴ­ത്തെ ന­ട­യില്‍ അ­ടി­ഞ്ഞു കൂ­ടി­യ മ­ണ്‍ത­രി­ക­ളു­ടെ മേ­ലെ ചെ­റു­മ­ത്സ്യ­ക്കു­ഞ്ഞു­ങ്ങള്‍ ­ചെ­കി­ള­കള്‍ വി­ടര്‍ത്തി എ­ന്താ­വും­ചി­ന്തി­ച്ചു നി­ല്­ക്കുന്ന­ത്?

വ­ഴി­യ­രി­കില്‍ ­കാ­റ് വ­ന്നു നി­ന്ന ­ശ­ബ്ദം കേ­ട്ട­പ്പോള്‍ അവന്‍­ എ­ഴു­ന്നേ­റ്റ് അ­വി­ടേ­ക്ക് നോ­ക്കി.­ ടാ­ക്‌­സി­യില്‍ നി­ന്നും പെ­ട്ടി­യും തൂ­ക്കി­യി­റ­ങ്ങി­യ ഒ­രാള്‍ ക­ട­വി­ലേ­ക്ക് ന­ട­ക്കാന്‍ ഒ­രു­ങ്ങ­വെ അ­തു വ­ഴി വ­ന്ന ഒ­രു വ­ഴി­യാ­ത്ര­ക്കാ­രന്‍ അ­യാ­ളോ­ട് എ­ന്തോ പ­റ­യു­ക­യും അ­തു­കേ­ട്ട് സ­ന്തോ­ഷ­ത്തോ­ടെ അ­യാള്‍­വ­ന്ന കാ­റില്‍­ത്ത­ന്നെ­ക­യ­റി­ പോ­വു­ക­യും ചെ­യ്­തു.­

ക­ട­വില്‍ വ­ള്ളം അ­ടു­ത്ത­പ്പോള്‍ വൃ­ദ്ധ­നാ­യ ക­ട­ത്തു­കാ­ര­ന്റെ അ­രി­കി­ലേ­ക്ക് കു­ട്ടി അ­ല്­പം ശ­ങ്ക­യോ­ടെ ചെ­ന്നു.­ മെ­ലി­ഞ്ഞു ക്ഷീ­ണി­ച്ചി­രു­ന്ന അ­യാള്‍­ക്ക്­ ദൂ­രെ നി­ന്നും കാ­ണു­ന്ന­തി­ലും പ്രാ­യം കൂ­ടു­തല്‍ ­തോ­ന്നി­ച്ചു.­

"എ­ന്നെ ഈ പു­ഴ ക­ട­ത്തു­മോ?'

ക­ട­ത്തു­കാ­രന്‍­ ബാ­ല­നെ­ അ­ടി­മു­ടി നോ­ക്കി. കു­റെ നാ­ളു­ക­ളാ­യി അ­ക­ലെ നി­ന്ന്­ അ­വന്‍­ എ­ന്നും ക­ട­ത്ത് നോ­ക്കി­യി­രി­ക്കു­ന്ന­ത് അ­യാള്‍ ക­ണ്ടി­രു­ന്നു.­

"ഉം.­.­എ­ന്തി­നാ ഇ­പ്പോ അ­ക്ക­ര­ക്ക്?' ന­ര­ച്ച താ­ടി­യില്‍ ത­ട­വി­ക്കൊ­ണ്ട് അ­യാള്‍ ചോ­ദി­ച്ചു.­

"വെ­റു­തെ.­. അ­ടു­ത്ത വീ­ട്ടി­ലെ­ കൂ­ട്ടു­കാ­രൊ­ക്കെ സ്­കൂ­ളീ പോ­യി. അ­ക്ക­രെ­യെ­ന്തെ­ങ്കി­ലും കാ­ണാന്‍.­.­.­'

"സ്­കൂ­ളില്‍ പോ­യി­ല്ലേ?'

"ഞാ­നാ­ കു­ന്നിന്‍പുറ­ത്തെ മി­ല്ലില്‍­ പ­ണി­ക്ക് വ­ന്ന­താ.­.'

"അ­ത് പൂ­ട്ടി­പ്പോ­യി­ട്ടു മാ­സ­ങ്ങ­ളാ­യ­ല്ലോ' ക­ട­ത്തു­കാ­രന്‍ ചോ­ദി­ച്ചു.­

"ഉം.­.­മി­ഷ­നും ­മോ­ട്ടൊ­റു­മൊ­ക്കെ­ തു­രു­മ്പെ­ടു­ക്കാ­തെ ഇ­ട­യ്­ക്ക് ഓ­യി­ലും ഗ്രീ­സു­മി­ടാന്‍ അ­വി­ടെ ഇ­പ്പൊ­ പ്രാ­യ­മു­ള്ള ഒ­രാള്‍ മാ­ത്ര­മേ­യു­ള്ളൂ. അ­വി­ടെ സ­ഹാ­യ­ത്തി­നാ­യി വ­ന്ന­താ' തോ­ണി­യില്‍ ക­യ­റ­വെ കു­ട്ടി പ­റ­ഞ്ഞു.­

പ­രി­സ്ഥി­തി മ­ലി­ന­മാ­ക്കു­ന്നു­വെ­ന്നാ­രോ­പി­ച്ചു­ നാ­ട്ടു­കാര്‍ ന­ട­ത്തി­യ സ­മ­ര­ത്തി­നൊ­ടു­വില്‍ മി­ല്ല് പൂ­ട്ടി­പ്പോ­യ­താ­ണ്. അ­വി­ടെ­നി­ന്നും ന­ദി­യില്‍ ഒ­ഴു­കി­യെ­ത്തു­ന്ന മാ­ലി­ന്യ­ങ്ങ­ളു­ടെ ദൂ­ഷ്യവ­ശ­ങ്ങ­ളെ­ക്കു­റി­ച്ചു അ­യാ­ളും ­ക­ട­ത്തു­യാ­ത്ര­ക്കാ­രില്‍ അ­വ­ബോ­ധം വ­ളര്‍ത്തി­യി­രു­ന്നു. അ­ന്നൊ­ക്കെ മി­ല്ലി­ലെ പു­ക­ക്കു­ഴ­ലി­ലൂ­ടെ ആ­കാ­ശ­ത്തേ­ക്ക് പ­ട­രു­ന്ന പു­ക­ച്ചു­രു­ളു­ക­ളി­ലേ­ക്ക് നോ­ക്കി ക­ട­ത്തു­കാ­രന്‍ വ­ള്ളം തു­ഴ­യു­മാ­യി­രു­ന്നു. ആ­ന­ന്ദനൃ­ത്തം ച­വി­ട്ടി ­മേ­ലേ­ക്കു­യ­രു­ന്ന ­ഈ ­പു­ക­ച്ചു­രു­ളു­കള്‍ താ­ഴേ­ക്ക്­ പെ­യ്‌­തൊ­ഴി­യാന്‍ കാ­ക്കു­ന്ന മേ­ഘ­ങ്ങ­ളെ ക­ണ്ടു­മു­ട്ടു­മ്പോള്‍ ­എ­ന്താ­വും പ­റ­യു­ക­യെ­ന്ന്­ അ­പ്പോ­ഴൊ­ക്കെ അ­യാള്‍­ വെ­റു­തെ ചി­ന്തി­ച്ചി­രു­ന്നു.­

ക­ട­ത്തു­കാ­രന്‍ അ­ക­ലേ­യ്­ക്ക് നോ­ക്കി. പു­ഴ­യും ആ­കാ­ശ­വും കൂ­ട്ടി­മു­ട്ടി­യ ­ദൂ­ര­ക്കാ­ഴ്­ച­യില്‍ കാ­ര്‍മേ­­ഘ­ങ്ങള്‍ വീ­ര്‍പ്പു മു­ട്ടി നി­ല്­ക്കുന്നു. ­ഇ­ന്നി­നി മ­ഴ പെ­യ്യു­മോ?

താന്‍ ഇ­രി­ക്കു­ന്ന പ­ല­ക­യു­ടെ അ­ടി­യില്‍ തു­ണി­യില്‍ പൊ­തി­ഞ്ഞു­വെ­ച്ചി­രു­ന്ന ഒ­രു ചെ­റി­യ കു­പ്പി വ­ഞ്ചി­ക്കാ­രന്‍ ­കു­നി­ഞ്ഞെ­ടു­ത്ത്­ അ­തി­ലു­ണ്ടാ­യി­രു­ന്ന­ തൈ­ലം ­ത­ന്റെ­ മെ­ലി­ഞ്ഞു­ണ­ങ്ങി­യ കാ­ലി­ലെ മു­ട്ടു ചി­ര­ട്ട­ക­ളില്‍ ­തേ­ച്ചു. കൊ­ട്ടന്‍­ചു­ക്കാ­ദി കു­ഴ­മ്പി­ന്റെ മ­ണം പ­ര­ന്ന­പ്പോള്‍ പെ­ട്ടെ­ന്ന് കു­ട്ടി­ക്ക് മു­ത്ത­ശ്ശി­യെ ഓര്‍­മ്മ വ­ന്നു.­

"ന്റെ­ ക­യ്യാ­കെ കു­ഴ­മ്പാ.­.­. തു­മ്പീ­ടെ പു­റ­കെ ഓ­ടാ­തെ നി­ന­ക്കീ­ പാ­ക്കൊ­ന്നി­ടി­ച്ചു ത­ന്നൂ­ടെ?" ഇ­രുള്‍ അ­ട­യി­രു­ന്ന ­ചാ­യി­പ്പില്‍ നി­ന്നും കേ­ള്‍ക്കാറു­ള്ള­ മു­ത്ത­ശ്ശി­യു­ടെ വ­ലി­വു­കൊ­ണ്ട് നേര്‍ത്ത സ്വ­രം­ കു­ട്ടി­യു­ടെ ­കാ­തില്‍ മു­ഴ­ങ്ങി.­

അ­ട­യ്­ക്കാ ഇ­ടി­ച്ചു കൊ­ടു­ത്താ­ലും­ മു­റു­ക്കാന്‍­ ച­വ­യ്­ക്ക­വെ­ മു­ത്ത­ശ്ശി പ­റ­യും" നി­ക്ക് പ­ല്ലി­ല്ലാ­ന്ന­റി­ഞ്ഞൂ­ടേ.­. നി­ന­ക്കി­തി­ച്ചി­രി കൂ­ടി പൊ­ടി­ച്ചൂ­ടാ­രു­ന്നോ.­.­'

മു­ത്ത­ശ്ശി­ക്ക് ഇ­പ്പൊ ആ­രാ­വും­ മു­റു­ക്കാ­നി­ടി­ച്ചു കൊ­ടു­ക്കു­ക? പ­ണി­ക്കു­പോ­യി­വ­രു­ന്ന അ­മ്മ­ക്ക് അ­തി­നൊ­ക്കെ സ­മ­യം കാ­ണു­മോ? കി­ട­പ്പാ­യ അ­ച്ഛ­നെ നോ­ക്കേ­ണ്ട­തും അ­മ്മ­ത­ന്നെ­യാ­ണ­ല്ലോ.­ ചേ­ച്ചി­യു­ണ്ടാ­യി­രു­ന്ന­പ്പോള്‍ അ­മ്മ­യ്­ക്ക് ഒ­രു ആ­ശ്വാ­സ­മാ­യി­രു­ന്നു. പാ­ട­ത്ത് വെ­ള്ളം പ­റ്റി­ക്ക­വെ ­മോ­ട്ടോ­റില്‍ നി­ന്നും ഷോ­ക്ക­ടി­ച്ചു ശ­രീ­രം ­ത­ളര്‍ന്നു പോ­യ അ­ച്ഛ­ന്റെ­ മു­ഖം കു­ട്ടി­യു­ടെ മ­ന­സ്സില്‍ തെ­ളി­ഞ്ഞു.­

"നീ­ന്ത­റി­യോ?.­.' അ­വ­നെ ഓ­ര്‍മ്മ­­യില്‍ നി­ന്ന് ഉ­ണര്‍ത്തി ക­ട­ത്തു­കാ­രന്‍ ചോ­ദി­ച്ചു.

വ­ള്ള­ത്തി­ന്റെ പ­ടി­യില്‍ മു­റു­ക്കി­പ്പി­ടി­ച്ചി­രു­ന്ന് ഇ­ല്ല­യെ­ന്ന അര്‍ത്ഥത്തില്‍ കു­ട്ടി ത­ല­യാ­ട്ടി. ­ക­ട­വി­നോ­ട് ചേര്‍ന്നു നി­ന്ന പു­ല്‍ച്ചെ­ടി­യു­ടെ നാ­മ്പി­ലേ­ക്ക് പ­റ­ന്ന് വ­ന്നി­രു­ന്ന­ ച­ങ്ങാ­തി തു­മ്പി അ­വ­നെ നോ­ക്കി ചി­റ­കു­കള്‍ അ­ന­ക്കി.­

കു­പ്പി തി­രി­ച്ചു­വെ­ച്ച വൃ­ദ്ധന്‍­ കൈയില്‍ പ­റ്റി­യ തൈ­ലം മു­ഷി­ഞ്ഞ ഉ­ടു­പ്പില്‍ തു­ട­ച്ച­പ്പോള്‍ ഷ­ര്‍ട്ടി­ലെ നി­ര­തെ­റ്റി­ക്കി­ട­ന്ന ബ­ട്ടന്‍­സു­ക­ളി­ലൊ­ന്ന് കു­ടു­ക്കില്‍ നി­ന്നും വി­ട്ടു. മ­ഴ­ന­ന­ഞ്ഞു ചാ­ഞ്ഞു കൂ­മ്പി­യ തൊ­ട്ടാ­വാ­ടി ചെ­ടി­ക­ളെ­പ്പോ­ലെ നെ­ഞ്ചി­ലെ ന­ര­ച്ച രോ­മ­ങ്ങള്‍ ഒ­ട്ടി­യ വ­യ­റി­ലേ­ക്ക്­ ദ­യ­നീ­യ­മാ­യി ­നോ­ക്കി പ­റ്റി­ക്കി­ട­ന്നി­രു­ന്നു.­

തു­ഴ കൊ­ണ്ട് ക­ട­വി­ലെ ന­ട­യി­ലൂ­ന്നി വ­ള്ളം അ­ക­റ്റി ക­ട­ത്തു­കാ­രന്‍ മെ­ല്ലെ തു­ഴ­ഞ്ഞു. പു­ഴ­യ്­ക്ക് കു­റു­കെ താ­ണു പ­റ­ക്കു­ന്ന കാ­ട­പ്പ­ക്ഷി­ക­ളെ നോ­ക്കി അ­യാള്‍ പ­റ­ഞ്ഞു "ഇ­ന്ന­ലെ അ­ക്ക­ര­യി­ക്ക­രെ പോ­കാന്‍ ഒ­രു പാ­ലം തു­റ­ന്ന­ത­റി­ഞ്ഞി­ല്ലേ? ഇ­നി ക­ട­ത്തു­ക­ട­ക്കാന്‍ ആ­രും വ­രി­ല്ല. ­ഒ­രു പ­ക്ഷെ നീ­യാ­വും അ­വ­സാ­ന­ത്തെ ക­ട­ത്തു യാ­ത്ര­ക്കാ­രന്‍'

ഈ പു­ഴ­യ്­ക്ക് കു­റു­കെ പാ­ലം? ഒ­രു പ­ക്ഷെ അ­തു­കൊ­ണ്ടാ­വാം ­ഇ­ന്ന്­ ക­ട­ത്തു­ക­ട­ക്കു­വാന്‍ ആ­രും ഇ­ല്ലാ­ത്ത­ത്.­ ക­ട­വി­ന് സ­മീ­പം കാ­റില്‍ വ­ന്നി­റ­ങ്ങി­യ ആള്‍ മ­ട­ങ്ങി­യ കാ­ര്യം ബാ­ലന്‍ ഓ­ര്‍ത്തു. അ­വന്‍ കൈ പു­റ­ത്തേ­ക്കി­ട്ട്­ ചൂ­ണ്ടു­വി­രല്‍ കൊ­ണ്ട് മെ­ല്ലെ ന­ദി­യി­ലെ വെ­ള്ള­ത്തില്‍ തൊ­ട്ടു. ചെ­റി­യ ത­ണു­പ്പു­ണ്ട്.

എ­ന്തോ ചി­ന്തി­ച്ചി­ട്ട് ക­ട­ത്തു­കാ­രന്‍ തു­ടര്‍ന്നു. "ചെ­റു­പ്പം മു­തല്‍ നാ­ട്ടാ­രെ അ­ക്ക­രെ­യി­ക്ക­രെ ഇ­റ­ക്കു­ന്ന­താ.­.­.­. എ­ന്നി­ട്ടും പു­തി­യ പാ­ലം തു­റ­ക്കു­ന്ന കാ­ര്യ­ത്തെ­പ്പ­റ്റി .­.­.­.­. ഒ­രു വാ­ക്കു പോ­ലും .­.­.­. ആ­രും പ­റ­ഞ്ഞി­ല്ല" അ­ത്­ പ­റ­യ­വെ വാ­ക്കു­കള്‍ പ­ല­പ്പോ­ഴും ­അ­യാ­ളു­ടെ തൊ­ണ്ട­യില്‍ കു­ടു­ങ്ങി.­

ഈ­റന്‍ വ­റ്റി­യ ചു­ണ്ടു­കള്‍ നാ­വാല്‍ ന­ന­ച്ച് വൃ­ദ്ധന്‍ ഒ­രു നി­മി­ഷം ­തു­ഴ­ച്ചില്‍ നി­റു­ത്തി­ പി­ന്നെ­ തു­ഴ­ മ­റു­വ­ശ­ത്തേ­ക്കി­ട്ട്‌­കൈ­ഒ­ന്ന് കു­ട­ഞ്ഞി­ട്ട് വീ­ണ്ടും ­തു­ഴ­ഞ്ഞു. ഒ­രു ­ഈ­ച്ച­ ഒ­ന്നും കൂ­സാ­ക്കാ­തെ ­അ­യാ­ളു­ടെ തൈ­ലം­പു­ര­ട്ടി­യ­ കാല്‍മു­ട്ടില്‍ വെ­റു­തെ­ വ­ട്ടം­വെ­ച്ചു­കൊ­ണ്ടി­രു­ന്നു.­

"ത­നി­യെ എ­ന്തി­നാ ഇ­ങ്ങ­നെ തു­ഴ­യു­ന്നെ?" കു­ട്ടി ചോ­ദി­ച്ചു.­

"അ­റി­യി­ല്ല. തു­ഴ­യാ­തി­രി­ക്കാ­നാ­വു­ന്നി­ല്ല.­ ഈ പു­ഴ­യ്­ക്ക് കു­റു­ക­യാ­വും എ­ന്റെ ജീ­വി­തം"

നേ­രം വൈ­കു­മോ­യെ­ന്ന­ ആ­ധി­യോ­ടെ­ ക­ട­ത്തു യാ­ത്ര­ക്കാര്‍ ഇ­രു­ക­ര­യി­ലും കാ­ത്തു­നി­ക്കു­ന്നു­വെ­ന്ന ചി­ന്ത­ അ­ന്നും അ­യാ­ളെ അ­തി­രാ­വി­ലെ ഉ­ണര്‍ത്തി.­ അ­ടു­ത്ത ദി­നം മു­തല്‍ ത­ന്റെ­ ജീ­വി­തം എ­ങ്ങ­നെ­യാ­വു­മെ­ന്ന് ആ­ശ­ങ്ക ര­ണ്ടു ദി­വ­സ­മാ­യി ക­ട­ത്തു­കാ­ര­ന്റെ ഉ­റ­ക്കം കെ­ടു­ത്തി­യി­രു­ന്നു. ഇ­ത്ര­യും കാ­ലം ഏ­തു പാ­തി­രാ­ത്രി­യി­ലും ഒ­രു കൂ­വ­ലി­ന് കാ­തോ­ര്‍ത്ത് അ­ങ്ങേ­ക്ക­ര­യില്‍­ അ­യാള്‍ ഉ­ണ്ടാ­യി­രു­ന്നു. പെ­രു­മ­ഴ­യി­ലും, പൊ­രി­വെ­യി­ലി­ലും, മ­ല­രി­യും ചു­ഴി­യു­മു­ള്ള മ­ല­വെ­ള്ള­പ്പാ­ച്ചി­ലി­ലും ഒ­രു പ­രാ­തി­യും പ­റ­യാ­തെ അ­യാള്‍­തു­ഴ­ഞ്ഞു. പാ­ട്ടു­കള്‍ പാ­ടി­യും ക­ഥ­കള്‍ പ­റ­ഞ്ഞും ഓ­രോ­ക­ട­ത്തു യാ­ത്ര­യും ­അ­യാള്‍ അ­വി­സ്­മ­ര­ണീ­യ­മാ­ക്കി­യി­രു­ന്നു.­

അ­ക­ലെ തി­ങ്ങി­ക്കൂ­ടി­യ­ മ­ഴ­ക്കാ­റി­ന്റെ. ഇ­രു­ളി­മ ­അ­യാ­ളു­ടെ കണ്‍തട­ങ്ങ­ളില്‍­ ത­ളം­കെ­ട്ടി­യി­രു­ന്നു. ­അ­ത് ക­ണ്ടി­ല്ലെ­ന്ന് ന­ടി­ച്ചു കു­ട്ടി മ­ത്സ്യ­ങ്ങ­ളെ കാ­ണാ­നെ­ന്ന­പോ­ലെ ­പു­ഴ­യി­ലേ­ക്ക്­ തു­റി­ച്ചു­നോ­ക്കി.­

ക­ട­ത്തു­കാ­ര­ന്­ ഇ­നി ഇ­ങ്ങ­നെ എ­ത്ര നേ­രം­ത­നി­യെ തു­ഴ­യാ­നാ­വും? കു­ട്ടി­ക്ക് വി­ഷ­മം തോ­ന്നി. കൊ­ന്ന­ത്തെ­ങ്ങി­ന്റെ കു­ട­ന്ത­യില്‍ വാ­ശി­യോ­ടെ കൊ­ത്തു­ന്ന മ­രം­കൊ­ത്തി­യു­ടെ ശ­ബ്ദ­ത്തി­ന് കാ­തോര്‍ത്ത് കു­ട്ടി ചോ­ദി­ച്ചു. "എ­ന്നെ­ങ്കി­ലും­ പാ­ല­ത്തി­ലൂ­ടെ വ­ണ്ടി­കള്‍ക്ക് പോ­കാന്‍ ക­ഴി­യാ­താ­യാ­ലോ? അ­പ്പോ­ ഈ­ക­ട­ത്ത് വേ­ണ്ടേ?'

തു­ഴ­യില്‍ ത­ട­ഞ്ഞ പാ­യല്‍ ത­ട്ടി­യ­ക­റ്റി­യി­ട്ട്­ അ­യാള്‍ പ­റ­ഞ്ഞു" ഇ­നി ഇ­തൊ­ന്നും ആര്‍ക്കും വേ­ണ്ട. ഈ വ­ള്ള­വും ­ക­ട­ത്തു­കാ­ര­നും­ പ­ഴ­മ­യു­ടെ കു­ത്തല്‍ വീ­ണ­ അ­വ­ശി­ഷ്ട­ങ്ങള്‍ മാ­ത്രം'

അ­ക­ലെ മ­ഴ­ക്കാ­റു­ക­ളു­ടെ ഇ­ട­യില്‍ മി­ന്നി­യ കൊ­ള്ളി­യാ­ന് തു­ടര്‍ച്ച­­യെ­ന്നോ­ണം അ­യാള്‍ നെ­ഞ്ച് പൊ­ട്ടുമാറ് ചു­മ­ച്ചു. വൃ­ദ്ധ­ന്റെ ന­ര­ച്ച താ­ടി­യില്‍ പ­റ്റി­പ്പി­ടി­ച്ചി­രു­ന്ന മു­റു­ക്കാ­ന്റെ ഉ­ണ­ങ്ങി­യ ക­റ താ­ഴേ­ക്ക്­ അ­ടര്‍ന്നു വീ­ണു.­

തോ­ണി­യില്‍ കെ­ട്ടി­ക്കി­ട­ന്ന വെ­ള്ള­ത്തില്‍ വീ­ണു­പോ­യ ഒ­രു വെ­ള്ള എ­ട്ടു­കാ­ലി ത­ന്റെ ന­ന­ഞ്ഞു കു­തിര്‍ന്ന നീ­ണ്ട കാ­ലു­ക­ളാല്‍ അ­വി­ടെ കി­ട­ന്ന ക­ഴു­ക്കോ­ലി­ലേ­ക്ക് മെ­ല്ലെ വ­ലി­ഞ്ഞു ക­യ­റാന്‍ ശ്ര­മി­ക്കു­ന്ന­തും­ നോ­ക്കി­കു­ട്ടി ഇ­രു­ന്നു.­

അ­വ­ര്‍ക്ക് ­ ചു­റ്റും പ­ടര്‍ന്ന നി­ശ­ബ്ദ­ത­യെ മു­റി­ച്ചു­കൊ­ണ്ട് കു­ട്ടി പ­റ­ഞ്ഞു. "മി­ല്ലി­ലെ തു­രു­മ്പി­ച്ച­ പ­ഴ­യ സാ­ധ­ന­ങ്ങള്‍ നോ­ക്കി­യി­രു­ന്ന് മ­ടു­ത്തു. അ­വി­ടെ വ­രു­ന്ന തു­മ്പി­ക­ളേ­യും ശ­ല­ഭ­ങ്ങ­ളേ­യു­മൊ­ക്കെ നോ­ക്കി­യി­രി­ക്കു­ന്ന­തു­മാ­ത്ര­മാ ഒ­രു ര­സം. ചി­ല­പ്പോ തോ­ന്നും പ­റ­ന്നു ന­ട­ക്കു­ന്ന പൂ­ക്ക­ളാ­ചി­ത്ര­ശ­ല­ഭ­ങ്ങ­ളെ­ന്ന്.­.' കു­ട്ടി വീ­ണ്ടും ചി­ന്ത­യി­ലാ­ണ്ടു.­ ര­ണ്ടാ­ഴ്­ച­യാ­യി ­അ­വി­ടെ വ­രു­ന്ന ­അ­ര­ളി ശ­ല­ഭ­ങ്ങള്‍ ഇ­ന്നും വ­ന്നു കാ­ണു­മോ ആ­വോ? ര­ണ്ടു­മൂ­ന്നാ­ഴ്­ച മാ­ത്രം ആ­യു­സ്സു­ള്ള ആ ശ­ല­ഭ­ങ്ങള്‍. ഇ­നി­ എ­ത്ര­നാള്‍ കൂ­ടി­ അ­വി­ടെ വ­രാ­നാ­കു­മെ­ന്ന ചി­ന്ത­ അ­വ­നെ അ­സ്വ­സ്ഥ­മാ­ക്കി.­

പെ­ട്ടെ­ന്നാ­ണ് കു­ട്ടി തോ­ണി­യു­ണ്ടാ­ക്കാന്‍ ഉ­പ­യോ­ഗി­ച്ച ­ത­ടി­പ്പ­ല­ക­ക­ളെ ­ചേര്‍ത്ത് കെട്ടി­മു­റു­ക്കി­യി­രു­ന്ന പി­ഞ്ചി­യ ക­യ­റി­ലെ ന­ന­വ്­ ശ്ര­ദ്ധി­ച്ച­ത്. ­പു­ഴ­യില്‍­നി­ന്നും ക­യ­റി­ലൂ­ടെ­ വ­ഞ്ചി­ക്കു­ള്ളി­ലേ­ക്ക് വെള്ളം പ­ന­ച്ചി­റ­ങ്ങു­ന്നു­ണ്ടാ­യി­രു­ന്നു.­

"അ­ക­ത്ത് വെ­ള്ളം കേ­റു­മോ?" ന­ന­വി­ലേ­ക്ക് കൈ ചൂ­ണ്ടി ഭ­യ­ത്തോ­ടെ കു­ട്ടി ചോ­ദി­ച്ചു.­

"ചി­ല­പ്പോ.­.­വ­ഞ്ചി മു­ങ്ങി­യാ.­.­ചാ­വാന്‍ പേ­ടി­യാ­ണോ.­" അ­യാള്‍­ക­ണ്ണു­കള്‍ തു­റി­ച്ചു കു­ട്ടി­യെ നോ­ക്കി. ഭ­യ­ക്കേ­ണ്ട­ന്നും അ­ന്തി­യില്‍ ത­നി­ക്ക് തേ­കി­ക്ക­ള­യാ­നു­ള്ള വെ­ള്ള­മേ നി­റ­യൂ­വെ­ന്ന് പ­റ­ഞ്ഞ് ഊ­റി ചി­രി­ച്ചു­കൊ­ണ്ട് വൃ­ദ്ധന്‍­ബാ­ല­നെ ആ­ശ്വ­സി­പ്പി­ച്ചു.­

പു­ഴ­യി­ലേ­ക്ക് നോ­ക്കി­യി­രു­ന്ന­പ്പോള്‍ കു­ട്ടി­യു­ടെ മ­ന­സ്സില്‍ ­ഓര്‍മ്മ­കള്‍ ക­ഴു­ക­ന്മാരെ­പ്പോ­ലെ വ­ട്ട­മി­ട്ടു.­

"പു­ഴ­യി­ലൂ­ടെ ശ­വ­ങ്ങള്‍ ഒ­ഴു­കി­വ­രാ­റു­ണ്ടോ?' കു­ട്ടി ചോ­ദി­ച്ചു.­

"ങേ.­.­ശ­വ­മോ?.­. പ­ണ്ട് വെ­ള്ള­പ്പൊ­ക്ക­സ­മ­യ­ത്ത് ഒ­ന്നു ര­ണ്ടു ത­വ­ണ.­.­." അ­യാ­ള്‍ ഒ­­ന്നു­നി­റു­ത്തി എ­ന്തോ ആ­ലോ­ചി­ച്ചി­ട്ട് വീ­ണ്ടും തു­ട­ര്‍ന്നു." മൂ­ന്നാ­ല് കൊ­ല്ലം മു­മ്പ് ഈ വ­ള്ള­ത്തില്‍ നി­ന്നും ഒ­രു യു­വാ­വ് ചാ­ടി ആ­ത്മ­ഹ­ത്യ ചെ­യ്­ത­താ.­.­.­എ­ന്തി­നാ­ണെ­ന്ന് ആ­ര്­ക്കു­­മ­റി­യി­ല്ല.­" തൊ­ണ്ട­യില്‍ എ­ന്തോ കു­ടു­ങ്ങി­യ പോ­ലെ അ­യാള്‍ ചു­മ­ച്ചു." മ­രി­ക്കാ­നെ­ളു­പ്പാ.­. എ­ന്തി­നാ­ണി­വര്‍ ഓര്‍മ്മ­ക­ളു­ടെ ഭാ­ണ്ഡ­ക്കെ­ട്ട് ജീ­വി­ച്ചി­രി­ക്കു­ന്ന­വ­രെ ഏ­ല്‍പ്പിച്ചി­ട്ട് പോ­കു­ന്ന­ത്' അ­യാള്‍ ­ആ­രോ­ടെ­ന്നി­ല്ലാ­തെ പ­റ­ഞ്ഞു.­

ത­ഴ­മ്പ് വീ­ണ പ­രു­പ­രു­ത്ത കൈ കൊ­ണ്ട് അ­യാള്‍ മു­ഖം ഒ­ന്ന­മ­ര്‍ത്തി തു­ട­ച്ചു. അ­പ്പോള്‍­ പു­ക­യി­ല­ക്ക­റ പി­ടി­ച്ചു ദ്ര­വി­ച്ച പ­ല്ലു­ക­ളില്‍ ചി­ല­ത് ഇ­ള­കി­യാ­ടി. ഇ­ട­വി­ട്ട പൊ­ഴി­ഞ്ഞു പോ­യ പ­ല്ലു­ക­ളു­ടെ വി­ട­വില്‍ മു­റു­ക്കി ചു­മ­ന്ന നാ­ക്ക് ച­ല­ന­മ­റ്റു കി­ട­ന്നു. പേ­മാ­രി­യാ­യി ആര്‍ത്തല­യ്­ക്കാന്‍ ത­യ്യാ­റാ­യ കാര്‍മേഘകൂ­ട്ടം അ­യാ­ളു­ടെ ക­ണ്ണു­ക­ളു­ടെ കോ­ണി­ലേ­ക്ക് ഇ­ര­ച്ചു­ക­യ­റു­ന്ന­താ­യി കു­ട്ടി­ക്ക് തോ­ന്നി.­

"ഉം.­.­പൊ­ന്തി­ക്കി­ട­ക്കു­ന്ന ശ­രീ­ര­ത്തി­ന് നീ­ല നി­റ­മാ.­.­.­നീ­ല ശ­ല­ഭ­ങ്ങ­ളെ പോ­ലെ' അ­ത് പ­റ­ഞ്ഞി­ട്ട് കു­ട്ടി വീ­ണ്ടും വി­ര­ലു­കള്‍ കൊ­ണ്ട് പു­ഴ­യില്‍ തൊ­ട്ടു നോ­ക്കി. വെ­ള്ള­ത്തി­നു ത­ണു­പ്പ്­ കു­റ­ഞ്ഞി­രി­ക്കു­ന്നു.­

ക­ഴു­ക്കോ­ലില്‍ ക­യ­റി­പ്പ­റ്റി­യ എ­ട്ടു­കാ­ലി സൂ­ക്ഷ്­മ­ത­യോ­ടെ­ അ­ങ്ങേ­ത്ത­ല­ക്ക­ലേ­ക്ക് ന­ട­ന്നു നീ­ങ്ങു­ന്നു­ണ്ടാ­യി­രു­ന്നു.­

വ­ഞ്ചി­യില്‍ കി­ട­ന്ന തു­ഴ­യി­ലേ­ക്ക് നോ­ക്കി­ക്കൊ­ണ്ട്­ കു­ട്ടി അ­യാ­ളോ­ട് ചോ­ദി­ച്ചു, "ഞാ­നും തു­ഴ­യ­ട്ടെ.'

കു­ട്ടി­യാ­യി­രു­ന്ന­പ്പോള്‍ വ­ള്ളം തു­ഴ­ഞ്ഞു ക്ഷീ­ണി­ച്ച അ­ച്ഛ­നോ­ട് അ­യാള്‍ ചോ­ദി­ച്ചി­രു­ന്ന­ അ­തേ ചോ­ദ്യം. ­ക­ട­ത്തു­കാ­ര­ന്റെ­ അ­ച്ഛന്‍ മ­ല­മ്പ­നി വ­ന്ന് മ­രി­ക്കു­ന്ന­തി­ന് മു­മ്പ് ആ തു­ഴ­യും പ­ഴ­യ വ­ള്ള­വും ഏ­ല്‍പ്പി­­ച്ച­താ­ണ്. പ­ണ്ട് നാ­ട്ടില്‍ മ­ല­മ്പ­നി പ­ര­ന്ന­പ്പോള്‍ ആ­ളു­ക­ളെ വ­ഞ്ചി­യില്‍ ആ­ശു­പ­ത്രി­യില്‍ കൊ­ണ്ടു­പോ­യ­കാ­ല­ത്താ­ണ് അ­ച്ഛ­ന് രോ­ഗം ബാ­ധി­ച്ച­ത്. പ­ഴ­യ വ­ള്ളം മാ­റി­യെ­ങ്കി­ലും ആ തു­ഴ ക­ള­യാ­തെ­ വ­ഞ്ചി­ക്കാ­രന്‍­ സൂ­ക്ഷി­ച്ചു.­ ചെ­റു­പ്പ­കാ­ല­ത്ത് കു­റെ നാള്‍ അ­തുകൊ­ണ്ടാ­ണ് അ­യാള്‍ തു­ഴ­ഞ്ഞി­രു­ന്ന­ത്. ദുഃ­ഖം വ­രു­മ്പോള്‍ ആ തു­ഴ­യില്‍ പ­തി­ഞ്ഞി­രു­ന്ന അ­ച്ഛ­ന്റെ കൈ­ക­ളു­ടെ മു­ഷി­ഞ്ഞ പാ­ടില്‍ അ­യാള്‍ വി­ര­ലു­ക­ളോ­ടി­ക്കു­മാ­യി­രു­ന്നു.­

"അ­ക്ക­രെ കാ­ഴ്­ച­ക­ണ്ട് വാ.­.­. തി­രി­ച്ചെ­ത്തു­മ്പോള്‍ തു­ഴ­യി­ക്കാം.'

തു­ഴ പി­ടി­ച്ചി­രി­ക്കു­ന്ന ­ഭാ­വേ­നെ­ കൈ­വി­ര­ലു­കള്‍ ചു­രു­ട്ടി തു­ഴ­യു­ന്ന പോ­ലെ­ ആം­ഗ്യം കാ­ട്ടി­ക്കൊ­ണ്ടി­രു­ന്ന ­കു­ട്ടി­യോ­ട്­ക­ട­ത്തു­കാ­രന്‍ ഒ­രു ക­ഥ പ­റ­ഞ്ഞു. നി­റം മാ­റാ­നു­ള്ള ശേ­ഷി ന­ഷ്ട­മാ­യ ഒ­രു വ­യ­സ്സന്‍ ഓ­ന്തി­ന്റെ ക­ഥ. താന്‍ ഇ­രി­ക്കു­ന്ന മ­ര­ത്തി­ന്റേ­­യും ചി­ല്ല­ക­ളു­ടേ­യും വ­ര്‍ണ്ണങ്ങള്‍ ത­ന്നി­ലേ­ക്ക് പ­ട­രു­ന്നു­വെ­ന്നു തെ­റ്റി­ദ്ധ­രി­ച്ചു വ­നാ­ന്ത­ര­ങ്ങ­ളില്‍ വ­ള­രെ­ക്കാ­ലം ജീ­വി­ച്ച അ­ത്­ പി­ന്നീ­ട് ത­ന്റെ ശ­രീ­ര­ത്തി­ന്­ ആ ക­ഴി­വ് ന­ഷ്ട­മാ­യെ­ന്ന് ക­രു­തി ദുഃ­ഖി­ത­നാ­യി ശ­രീ­ര­ത്തി­ന്റെ­ നി­റ­മു­ള്ള ഇ­രി­പ്പി­ടം തേ­ടി അ­ല­ഞ്ഞു. അ­തേ നി­റ­ത്തി­ലു­ള്ള ഒ­രു ഇ­ല ക­ണ്ടെ­ത്തി അ­തി­ലൊ­ളി­ച്ച ഓ­ന്ത് അ­വ­സാ­നം അ­ട­ര്‍ന്നു വീ­ണ ആ ഇ­ല­യോ­ടൊ­പ്പം ച­ത്തു വീ­ഴു­ക­യാ­യി­രു­ന്ന­ത്രേ.­

"എ­ന്റെ അ­ന്ത്യ­വും അ­ങ്ങ­നെ­യാ­വും.­' അ­യാള്‍ പ­റ­ഞ്ഞു.­

ഓ­ന്തി­ന്റെ തൊ­ലി­യു­ടെ­നി­റം മാ­റ്റു­ന്ന­ത് ചു­റ്റു­പാ­ടു­ക­ള­ല്ല മ­റി­ച്ച് അ­തി­ന്റെ ത­ന്നെ ചി­ന്ത­യും മാ­റ്റ­ങ്ങ­ളെ അം­ഗീ­ക­രി­ക്കാ­നു­ള്ള മ­ന­സ്സി­ന്റെ ക­രു­ത്ത­ുമാ­ണെ­ന്ന് സ്­കൂ­ളി­ലെ ബാ­ലന്‍ മാ­ഷ്­ പ­റ­ഞ്ഞ­ത് കു­ട്ടി ഓ­ര്‍ത്തു­.­ ഓ­ന്ത് നി­റം മാ­റു­ന്ന വി­ദ്യ കാ­ണാന്‍ പ­ണ്ട്­പ­റ­മ്പി­ലൂ­ടെ­ പ­മ്മി ന­ട­ന്ന­തും ഓ­ന്തി­നെ പി­ന്തു­ട­ര­വേ അ­യ­ല്­പ­­ക്ക­ത്ത് താ­മ­സ­ത്തി­നെ­ത്തി­യ ഗള്‍ഫുകാ­ര­ന്റെ വീ­ട്ടില്‍ നി­ന്നും ക­ണ്ണു തു­ട­ച്ചു­കൊ­ണ്ട് ഓ­പ്പോള്‍ ­ഇ­റ­ങ്ങി­യോ­ടു­ന്ന­ത് ക­ണ്ട­തും കു­ട്ടി­യു­ടെ മ­ന­സ്സില്‍ തെ­ളി­ഞ്ഞു.­ എ­ന്തി­നാ­വും ചേ­ച്ചി അ­വി­ടെ പോ­യ­ത്? അ­ന്ന് ആ മു­റ്റ­ത്ത് വെ­ച്ചാ­യി­രു­ന്നു ­ക­ടു­വ വ­ര­ക­ളു­ള്ള ഇ­രു­ണ്ട ഒ­രു ശ­ല­ഭ­ത്തെ ആ­ദ്യ­മാ­യി ക­ണ്ട­ത്.

"ജ­ന്തു­ക്ക­ളേ­ക്കാള്‍ മ­നു­ഷ്യര്‍ക്കാവും ത­രം പോ­ലെ നി­റം മാ­റാ­നാ­വു­ക. ശ­രി­ക്കും ­നാം ­ശ­ല­ഭ­പ്പു­ഴു ഒ­രു­ചി­ത്ര­ശ­ല­ഭ­മാ­യി­മാ­റു­ന്ന­ത് ക­ണ്ടാ­ണ്­ പഠി­ക്കേ­ണ്ട­ത്.­' അ­വന്‍­പ­റ­ഞ്ഞു. പ്രാ­യ­ത്തില്‍ ക­വി­ഞ്ഞ പ­ക്വ­ത കു­ട്ടി­യു­ടെ വാ­ക്കു­ക­ളി­ല്‍ പ്ര­ക­ട­മാ­യി­രു­ന്നു. അ­ത്­ അ­യാ­ളെ­ അ­തി­ശ­യി­പ്പി­ച്ചു.­

ക­ഴു­ക്കോ­ലി­ലൂ­ടെ ന­ട­ന്നു നീ­ങ്ങി­യ എ­ട്ടു­കാ­ലി അ­പ്പോ­ഴേ­ക്കും അ­ങ്ങേ­ത്ത­ല­ക്ക­ലെ­ത്തി. വൃ­ദ്ധന്‍ ഇ­രു­ന്നു തു­ഴ­ഞ്ഞി­രു­ന്ന പ­ല­ക­യ്­ക്ക് താ­ഴെ സ്ഥ­ലം പി­ടി­ച്ച അ­ത്­ അ­വി­ടെ ത­ല­കീ­ഴാ­യി തൂ­ങ്ങി­ക്കി­ട­ന്ന്­ പ്ര­ത്യേ­ക താ­ള­ത്തില്‍ ആ­ടി­ക്കൊ­ണ്ടി­രു­ന്നു.­

ക­ര­യ്­ക്ക­ടു­ത്ത­പ്പോള്‍­ ക­ട­ത്തു­കാ­രന്‍ ക­ട­വില്‍ നാ­ട്ടി­യി­രു­ന്ന കു­ശു­ത്ത തെ­ങ്ങിന്‍ കു­റ്റി­യില്‍ വ­ള്ള­ത്തി­ന്റെ ക­യ­റു വ­ലി­ച്ചു കെ­ട്ടി. പ­യ്യ­ന്റെ­ കൈ പി­ടി­ച്ചു ക­ട­വി­ലി­റ­ക്ക­വേ­ സൂ­ക്ഷി­ച്ചു പോ­ക­ണ­മെ­ന്ന് അ­യാള്‍ ഓ­ര്‍മ്മിപ്പി­ച്ചു. വി­ഷ­മ­വും ദേ­ഷ്യ­വും തോ­ന്നി­യ അ­വന്‍­ ചെ­മ്മണ്‍പാ­ത­യു­ടെ ഓ­ര­ത്ത് കി­ട­ന്ന ഉ­ണ­ങ്ങി­യ ­ചു­ള്ളി­ക്ക­മ്പ് കാ­ലു­കൊ­ണ്ട്­ ത­ട്ടി­ത്തെ­റു­പ്പി­ച്ച് ന­ട­ന്ന­ക­ന്നു.­

തോ­ണി­യില്‍ കെ­ട്ടി­ക്കി­ട­ന്ന വെ­ള്ളം തേ­കി ക­ള­ഞ്ഞ്­ക­ട­ത്തു­കാ­രന്‍ ന­ദി­ക്ക­ര­യി­ലെ ­ഇ­ല്ലി­മു­ള­ക­ളു­ടെ ­താ­ഴെ തോ­ര്‍ത്ത്­ വി­രി­ച്ച് ഇ­രു­ന്നു. വ­ര്‍ഷ കാ­ല­ത്തെ മ­ല­വെ­ള്ള­പ്പാ­ച്ചി­ലില്‍ ജ­ല­നി­ര­പ്പ്­ ഉ­യ­രു­മ്പോള്‍ തി­ട്ട­യി­ടി­ഞ്ഞു പോ­കാ­തി­രി­ക്കാന്‍ അ­യാള്‍ പ­ണ്ട് ന­ട്ട തൈ­മു­ള­കള്‍ വളര്‍ന്ന് ഒ­രു മു­ള­ങ്കാ­ടാ­യി മാ­റി­യി­രു­ന്നു.­ അ­വ കാ­റ്റി­ലി­ള­കി­ ത­ന്നോ­ട് ക­ല­ഹി­ക്കു­ന്ന­താ­യും പൊ­ട്ടി­ച്ചി­രി­ക്കു­ന്ന­താ­യും­ അ­യാ­ള്‍ക്ക് തോ­ന്നാ­റു­ണ്ട്.­ അ­തില്‍­ ചേ­ക്കേ­റാന്‍­ എ­ല്ലാ­വര്‍ഷവും കു­രു­വി­കള്‍ എ­വി­ടെ­ന്നോ ­എ­ത്തും. ചെ­വി വ­ട്ടം പി­ടി­ച്ചു നോ­ക്കി­യെ­ങ്കി­ലും അ­വ­യു­ടെ ശ­ബ്ദ­മൊ­ന്നും അ­യാള്‍ക്ക് ­ കേ­ള്‍ക്കാനാ­യി­ല്ല. ഒ­രു പ­ക്ഷെ പ­റ­ന്നു­പോ­യി­ട്ടു­ണ്ടാ­വും. ­ത­ലേ­ന്ന് കി­ളി­ക­ള്‍ക്കായി താന്‍ വി­ത­റി­യ ചോ­റിന്‍ പ­റ്റ് വ­ഹി­ച്ചു­കൊ­ണ്ട് കു­റെ ഉ­റു­മ്പു­കള്‍ പോ­കു­ന്ന­ത്­ നോ­ക്കി അ­യാള്‍ ഇ­രു­ന്നു.­

നേ­രം ഇ­രു­ട്ടി.­ അ­ന്തി­ക്ക­ള്ള് മോ­ന്തി­യെ­ത്തി­യ ആ­രോ ക­വ­ല­യില്‍ പു­ല­ഭ്യം പ­റ­യു­ന്ന­ത് കേ­ട്ട­പ്പോള്‍­ അ­യാള്‍ ചു­റ്റും നോ­ക്കി. എ­വി­ടെ­യാ­വും കു­ട്ടി? ഇ­നി കാ­ഴ്­ച­കള്‍ ക­ണ്ട് മ­തി­മ­റ­ന്ന് തി­രി­ച്ചു പോ­രു­ന്ന കാ­ര്യം മ­റ­ന്നോ? തോ­ണി­ക്കാ­രന്‍ തി­രി­യെ വ­ഞ്ചി­യില്‍ വ­ന്നി­രു­ന്നു.­

ഓ­ടി­ക്കി­ത­ച്ചെ­ത്തി­യ­ കു­ട്ടി ക­രി­മ്പ­ടം പു­ത­ച്ച് ക­ണ്ണ­ട­ച്ചി­രു­ന്ന വ­ഞ്ചി­ക്കാ­ര­നെ തോണ്ടി­പ­റ­ഞ്ഞു. "ഞാന്‍ വി­ചാ­രി­ച്ചു ഇ­വി­ടെ കാ­ണി­ല്ലാ­യി­രി­ക്കു­മെ­ന്ന്.­.­.' വ­ഞ്ചി­യില്‍ ക­യ­റ­വേ­ കു­ട്ടി­ നി­ക്ക­റി­ന്റെ­ പോക്ക­റ്റില്‍ നി­ന്ന് ഒ­രു പൊ­തി­യെ­ടു­ത്ത്­ അ­യാ­ള്‍ക്ക് ­നേ­രെ നീ­ട്ടി. "മു­റു­ക്കാ­നാ.­. അ­ട­യ്­ക്കാ ഞാന്‍ ത­ന്നെ ഇ­ടി­ച്ച­താ' അ­യാള്‍ തെ­ല്ല് അ­മ്പ­ര­പ്പോ­ടെ അത്‌വാങ്ങി.­

"കാ­ഴ്­ച്ച­ക­ളൊ­ക്കെ ക­ണ്ടോ? ഇ­ഷ്ടാ­യോ?' അ­യാള്‍ ചോ­ദി­ച്ചു.­

"ഉം.­.­. കാ­വും സി­നി­മാ­ക്കൊ­ട്ട­കേം ഒ­ക്കെ ക­ണ്ടു. അ­റി­ഞ്ഞോ.­.­ കാ­വി­ലെ ഉ­ത്സ­വ­ത്തി­ന് ഇ­ന്നാ കൊ­ടി­യേ­റി­യ­ത്'

ഇ­ര­തേ­ടി­യി­റ­ങ്ങി­യ ­പു­ലി­ക­ളെ­ന്ന­പോ­ലെ ­സ്­മ­ര­ണ­കള്‍ അ­യാ­ളെ തേ­ടി­യെ­ത്തി.­ കു­ത്തൊ­ഴു­ക്കാ­യി ക­ട­ന്നു­പോ­യ യൗ­വ്വ­ന കാ­ല­ത്ത്­ കൈ­ക്കു­ഞ്ഞി­നെ ­അ­യാ­ളെ ഏല്‍പ്പിച്ച്­ ഭാ­ര്യ ­കാ­വി­ലെ ഉ­ത്സ­വ­ത്തി­ന്­ ക­ളി­പ്പാ­ട്ട­ങ്ങ­ളും കു­പ്പി­വ­ള­ക­ളും വി­ല്­ക്കാനെ­ത്തി­യ ഒ­രു ചി­ന്തി­ക്ക­ട­ക്കാ­ര­നോ­ടൊ­പ്പം ഒ­ളി­ച്ചോ­ടി പോ­യ­താ­ണ്. നി­ര്‍ദ്ദയം നു­ള്ളി നോ­വി­ച്ചു­കൊ­ണ്ട് തി­ങ്ങി­ക്കൂ­ടി­യ അ­സു­ഖ­ക­ര­മാ­യ ഓ­ര്‍മ്മകള്‍ അ­യാ­ളെ ത­ളര്‍­ത്തി. ത­ന്റെ­ ഉ­ള്ളി­ലെ ന­ന­വാ­ര്‍ന്ന മ­ണ്ണില്‍ ആ­ഴ്­ന്നി­റ­ങ്ങി­യ ഭൂ­ത­കാ­ല­ത്തി­ന്റെ വേ­രു­കള്‍ അ­റു­ത്തു മാ­റ്റാന്‍ അ­യാ­ള്‍ ശ്രമി­ച്ചി­രു­ന്നു­വെ­ങ്കി­ലും­ അ­ത് കൂ­ടു­തല്‍ ആ­ഴ­ത്തി­ലേ­ക്ക് പ­ടര്‍ന്നിറ­ങ്ങു­ക­യാ­ണു­ണ്ടാ­യ­ത്

"ദേ ക­ണ്ടോ.­. ഞാന്‍­ കു­റെ പൂ­ച്ചെ­ടി­കള്‍ ഒ­ടി­ച്ചു­കൊ­ണ്ടു­വ­ന്നു' കു­ട്ടി­ കൈ­യി­ലി­രു­ന്ന ചെ­ടി­ക്ക­മ്പു­കള്‍ കാ­ട്ടി.­

കു­ട്ടി­ വ­ഞ്ചി­ക്കാ­ര­നെ ­നോ­ക്കി.­ നി­ലാ­വു­ണ്ടാ­യി­ട്ടും മു­ഖ­ഭാ­വം അ­ത്ര വ്യ­ക്ത­മാ­യി­രു­ന്നി­ല്ല. വി­ഷാ­ദ­ത്തി­ന്റെ അ­ല­യൊ­ലി­കള്‍ ആ മു­ഖ­ത്തു നി­ന്ന് മാ­ഞ്ഞി­ട്ടു­ണ്ടാ­വു­മോ? എ­ങ്ങ­നെ­യാ­ണ്­ നൊ­മ്പ­ര­പ്പെ­ടു­ന്ന ആ മ­ന­സ്സി­ന് ആ­ശ്വാ­സ­മേ­കാ­നാ­കു­ക?

പ­തി­ഞ്ഞ സ്വ­ര­ത്തില്‍ കു­ട്ടി പ­റ­ഞ്ഞു "പു­തി­യ പാ­ല­ത്തി­ലൂ­ടെ ഞാന്‍ അ­ക്ക­രെ­യി­ക്ക­രെ പോ­യി. ഒ­രു ര­സോം തോ­ന്നീ­ല്ല. അ­തു­വ­ഴി പോ­യ­വ­രു­ടെ മു­ഖ­ത്തൊ­ക്കെ സ­ങ്ക­ടാ­രു­ന്നു. ഈ തോ­ണി­യേം തോ­ണി­ക്കാ­ര­നേം ഓര്‍ത്താ­വും'

വൃ­ദ്ധ­ന്റെ ശ്വാ­സ നി­ശ്വാ­സ­ങ്ങള്‍ തു­ഴ­ച്ചി­ലി­ന്റെ താ­ള­ത്തോ­ട്­ ഇ­ഴു­കി­ച്ചേര്‍ന്നു.

"അ­വി­ടെ­യൊ­ക്കെ ഇ­തു­വ­രെ കാ­ണാ­ത്ത­ത­രം പ­റ­വ­ക­ളാ­ണ്. ചി­റ­കില്‍ ഭം­ഗി­യു­ള്ള ക­ണ്ണു­ക­ളു­മാ­യി ഒ­രു ശ­ല­ഭ­ത്തെ ക­ണ്ടു. അ­താ­വും പൂ­ങ്ക­ണ്ണി ശ­ല­ഭം. ചി­റ­കി­ലൂ­ടെ അ­വ­യ്­ക്ക് കാ­ണാ­നാ­വു­മോ ആ­വോ?' അ­ത് പ­റ­ഞ്ഞ­പ്പോള്‍ കു­ട്ടി­യു­ടെ ക­ണ്ണു­കള്‍ വി­ട­ര്‍ന്നു.­

"തു­ഴ­യ­ണോ?' അ­യാള്‍ ചോ­ദി­ച്ചു.­

"വേ­ണ്ടാ.­.­ന­ട­ന്നു ക്ഷീ­ണാ­യി'.

"പ­ഞ്ചാ­യ­ത്തില്‍ നി­ന്നും ആ­ളു വ­ന്നി­രു­ന്നു. ഇ­നി­പു­ഴ­യ്­ക്ക് കു­റു­കെ വെ­റു­തെ വ­ള്ളം തു­ഴ­യ­രു­തെ­ന്ന് പ­റ­ഞ്ഞി­ട്ട് പോ­യി. ഇ­നി അ­തി­ന്റെ ആ­വശ്യ­മി­ല്ലത്രേ. ശി­ക്ഷി­ക്കാന്‍ ച­ട്ട­മു­ണ്ട് പോ­ലും.­.­' വൃ­ദ്ധന്‍ അ­ത് പ­റ­ഞ്ഞി­ട്ട് നെ­ഞ്ചു­പൊ­ട്ട­വേ ചു­മ­ച്ചു.­ നി­ലാ­വെ­ട്ട­ത്തില്‍ ­വൃ­ദ്ധ­ന്റെ മു­ഖം കൂ­ടു­തല്‍ വ്യ­ക്ത­മാ­യി.­

"മു­റു­ക്കാന്‍ ക­ട­ക്കാ­രന്‍ പ­റ­ഞ്ഞ­ത് ശ­രി­യാ­ണോ? പ­ണ്ട്­ ഈ വ­ള്ള­ത്തില്‍ നി­ന്നും ചാ­ടി മ­രി­ച്ച­ത് മ­ക­നാ­യി­രു­ന്ന­ല്ലേ?' കു­ട്ടി ശ­ബ്ദം താ­ഴ്­ത്തി­ചോ­ദി­ച്ചു.­

നി­ല­ത്ത് വ­ള്ള­ത്തില്‍ നി­ര­ത്തി­യി­രു­ന്ന മ­ര­പ്പ­ല­ക­ക­ളു­ടെ താ­ഴെ കെ­ട്ടി­ക്കി­ട­ന്ന വെ­ള്ളം പ­ല­ക­ക­ളു­ടെ ഇ­ട­യി­ലെ നേ­രി­യ വി­ട­വില്‍ തി­ങ്ങി ശ­ബ്ദ­മു­ണ്ടാ­ക്കി.­

കു­ട്ടി ഒ­രു നി­മി­ഷം ക­ണ്ണു­ക­ള­ട­ച്ചു.­ ത­ള­ര്‍ന്നു കി­ട­ന്ന അ­ച്ഛ­ന്റെ­ ­ദൃ­ഷ്ടി­കള്‍­ ക­ത്തി­യ­മ­ര്‍ന്ന കാ­ടി­ന്റെയു­ള്ളില്‍ ­അ­ണ­യാ­തെ തി­ള­ങ്ങി­ക്കി­ട­ന്ന ക­ന­ലു­ക­ളെ­പ്പോ­ലെ ത­ന്നി­ലേ­ക്ക് നീ­ളു­ക­യാ­ണ്. ­ചേ­ച്ചി­യു­ടെ ശ­രീ­രം പു­ഴ­യില്‍ പൊ­ങ്ങി­യെ­ന്നു പ­റ­യാന്‍­ഓ­ടി­ക്കി­ത­ച്ചെ­ത്തി­യ ­അ­ല­ക്കു­കാ­ര­നെ ­നോ­ക്കി­യ അ­തേ നോ­ട്ടം.­ ചാ­ലു­കള്‍ വീ­ഴ്­ത്താ­തെ താ­ടി രോ­മ­ങ്ങ­ളി­ലേ­ക്ക് പ­ടര്‍ന്നി റ­ങ്ങി­യ ക­ണ്ണു­നീ­രില്‍ കു­തി­ര്‍ന്ന്­ ആ നോ­ട്ടം ക്ര­മേ­ണ ഭാ­രം താ­ങ്ങി പ­റ­ക്കു­ന്ന തു­മ്പി­യാ­യി കു­ട്ടി­ക്ക് ചു­റ്റും വ­ലം വെ­ച്ചു.­അ­ത് താ­ഴേ­ക്ക്­ ചി­റ­കൊ­ടി­ഞ്ഞു വീ­ഴു­ന്ന­തി­നു മു­മ്പ്­ അ­വന്‍­ ക­ണ്ണു­കള്‍ തു­റ­ന്നു.­

കു­ട്ടി­പ­ടി­യില്‍ നി­ന്ന് മെ­ല്ലെ എ­ഴു­ന്നേ­റ്റ്­ തു­ഴ­ഞ്ഞു­കൊ­ണ്ടി­രു­ന്ന ­ക­ട­ത്തു­കാ­ര­ന്റെ അ­ടു­ത്ത് ചേ­ര്‍ന്നിരു­ന്നു.­ പ­ല­ക­യ്­ക്ക് താ­ഴെ ച­ലി­ച്ചു കൊ­ണ്ടി­രു­ന്ന എ­ട്ടു­കാ­ലി ത­ന്റെ­ കാ­ലു­ക­ളി­ലൂ­ടെ ശ­രീ­ര­ത്തി­ലേ­ക്ക് ക­യ­റു­ന്ന­തും ­ആ ­ത­രി­പ്പ് ശ­രീ­ര­ത്തി­ലെ­വി­ടെ­യോ വെ­ച്ച്­ ഇ­ല്ലാ­താ­വു­ന്ന­തും­ കു­ട്ടി അ­റി­ഞ്ഞു.­

ക­ട­ത്തു­കാ­ര­ന്റെ­ നെ­ഞ്ചോ­ട്­ ത­ല ചാ­യ്­ച്ച് അ­വ­ന്‍ ശ­ബ്ദം താ­ഴ്­ത്തി പ­റ­ഞ്ഞു.­"നാ­ളെ മു­തല്‍ എ­ന്റെ­ കൂ­ടെ മി­ല്ലില്‍ വ­രാ­മോ? വേ­ണേ ­എ­ന്റെ ശ­മ്പ­ളം എ­ടു­ത്തോ­ളൂ.­.­.­പൂ­മ്പാ­റ്റ­കള്‍ക്കായി ഞാ­നൊ­രു ­പൂ­ന്തോ­ട്ട­മു­ണ്ടാ­ക്കു­വാ.­.­.­ന­മു­ക്ക് അ­വി­ടെ­കു­റെ­പൂ­ച്ചെ­ടി­കള്‍ ന­ടാം.­.­. അ­റി­യാ­മോ.­. ന­മ്മു­ടെ സ­ങ്ക­ടം­ ക­ള­യാ­നാ­ശ­ല­ഭ­ങ്ങള്‍ വ­രു­ന്നേ.­.­'

വൃ­ദ്ധന്‍ അ­ത്ഭു­ത­ത്തോ­ടെ കു­ട്ടി­യെ നോ­ക്കി. ­തു­ഴ­ച്ചില്‍ നി­റു­ത്തി അ­യാള്‍ അ­വ­നെ­മു­റു­ക്കെ കെ­ട്ടി­പ്പി­ടി­ച്ച് മൂര്‍ദ്ധാവില്‍ അ­മര്‍ത്തി ചും­ബി­ച്ചു.­ "നി­ന­ക്ക­ത് പ­റ­യാന്‍ തോ­ന്നീ­ല്ലോ?. അ­ത് മ­തി.­.­.­ഞാന്‍ വ­രാം.­ പൂ­ന്തോ­ട്ട­മു­ണ്ടാ­ക്കാന്‍.­. ഞാന്‍ വ­രാം' ത­ന്റെ­നി­റ­ഞ്ഞു തു­ളു­മ്പി­യ ക­ണ്ണു­ക­ളി­ലേ­ക്ക്­ താ­രാ­പ­ഥ­ത്തില്‍­നി­ന്നും­ അ­ട­ര്‍ന്നു വീ­ണ ­ഒ­രു­കൂ­ട്ടം ന­ക്ഷ­ത്ര­ങ്ങള്‍ വര്‍ണ്ണശ­ല­ഭ­ങ്ങ­ളാ­യി­ പ­റ­ന്ന­ടു­ക്കു­ന്ന­ത് അ­യാള്‍ ക­ണ്ടു.­

അ­വ­രെ ത­ഴു­കി അ­തു­വ­ഴി­ക­ട­ന്നു­പോ­യ ­ഒ­രു­ തെ­ന്നല്‍ തോ­ണി­യു­ടെ ചു­ടു­നി­ശ്വാ­സ­ങ്ങള്‍ ഏ­റ്റു­വാ­ങ്ങി നി­ശ­ബ്ദം അ­ക­ലെ എ­വി­ടെ നി­ന്നോ അ­വ്യ­ക്ത­മാ­യി­ കേ­ട്ട തേ­ങ്ങ­ലി­നെ ല­ക്ഷ്യ­മാ­ക്കി­നീ­ങ്ങി.­ കു­ട്ടി ഒ­ടി­ച്ചു കൊ­ണ്ടു­വ­ന്ന­ ചെ­ടി­ക്ക­മ്പി­ന്റെ ത­ല­പ്പില്‍ നി­ന്നും പു­ഴ­യി­ലേ­ക്ക് പൊ­ഴി­ഞ്ഞു വീ­ണ പൂ­വി­ന്റെ ഇ­ത­ളി­ലേ­ക്ക് വൃ­ദ്ധ­ന്റെ ക­ണ്ണില്‍ നി­ന്നും ഒ­രു തു­ള്ളി ഉ­തി­ര്‍ന്നു വീ­ണു.­ മി­ഴി­നീ­രി­ന്റെ­ തി­ള­ക്ക­വു­മാ­യി ആ പൂ­വ് വ­ഞ്ചി­യില്‍ മെ­ല്ലെ ത­ലോ­ടി വ­ട്ടം തി­രി­ഞ്ഞു നി­ലാ­വ് ഈ­റ­ന­ണി­യി­ച്ച പു­ഴ­യി­ലെ ഓ­ള­പ്പ­ര­പ്പില്‍­ ആ­ലോ­ലം ഒ­ഴു­കി നീ­ങ്ങു­ന്നു­ണ്ടാ­യി­രു­ന്നു.­

(കടപ്പാട്: കലാകൗമുദി)

ബിജോ ജോസ് ചെമ്മാന്ത്ര (bijochemmanthara@gmail.com)
Join WhatsApp News
MOHAN MAVUNKAL 2016-05-31 08:26:51
GREAT AS USUAL!!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക