Image

ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍

ജോയിച്ചന്‍ പുതുക്കുളം Published on 02 February, 2012
ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍
ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍, ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍ (പ്രീ മാര്യേജ്‌ പ്രിപ്പറേഷന്‍ കോഴ്‌സ്‌) നടത്തുന്നുവെന്ന്‌ വികാരി ഫാ. ജോയി ആലപ്പാട്ട്‌ അറിയിച്ചു.

2012 മാര്‍ച്ച്‌ 9 മുതല്‍ 11 വരെ (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഡൊമിനിക്കല്‍ റിട്രീറ്റ്‌ സെന്ററില്‍ (900 West 81 st Street, Justice, IL) വെച്ചാണ്‌ സെമിനാര്‍ നടത്തപ്പെടുന്നത്‌.

അമേരിക്കയിലോ നാട്ടിലോ വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്ന സീറോ മലബാര്‍ സഭയിലെ യുവതീ യുവാക്കള്‍ക്ക്‌ നിര്‍ബന്ധമായും ആവശ്യപ്പെടുന്ന സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സാണിത്‌.

സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്രഗത്ഭരായ വ്യക്തികളാണ്‌ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കുന്നത്‌. വിവാഹ ജീവിതത്തില്‍ ആത്മീയവും, ഭൗതീകവുമായ തലങ്ങളില്‍ കൂടുതല്‍ അറിവുകള്‍ നല്‍കുന്ന ഈ സെമിനാറില്‍ പങ്കെടുത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ കരസ്ഥമാക്കുവാന്‍ യുവതീ യുവാക്കളെ സംഘാടകര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

ഫെബ്രുവരി 25-ന്‌ മുമ്പ്‌ പേര്‌ രജിസ്റ്റര്‍ ചെയ്യുന്ന യുവതീ യുവാക്കള്‍ക്ക്‌ മാത്രമേ സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: തോമസ്‌ മൂലയില്‍ (630 779 0140). ഇമെയില്‍: tmoolayil@gmail.com
ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക