Image

ഫാ. ജോസഫ്‌ കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസുധ്യാനം ഹിക്കറിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 02 February, 2012
ഫാ. ജോസഫ്‌ കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസുധ്യാനം ഹിക്കറിയില്‍
നോര്‍ത്ത്‌ കരോളിന: നിരവധി ധ്യാനങ്ങളില്‍ പങ്കെടുത്തിട്ടും ആത്മീയ അനുഭവത്തിലേക്ക്‌ കടന്നു വരുവാന്‍ സാധിക്കാത്തവര്‍ക്ക്‌, ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയ്‌ക്ക്‌ തടസ്സമായി പാപ-ശാപ ബന്ധനങ്ങളില്‍ നിന്നും മോചിതരാകുവാന്‍ സഹായിക്കുന്ന, മൂന്നുദിവസം താമസിച്ചു നടത്തുന്ന ഉപവാസ ധ്യാനം (തപസു ധ്യാനം) നടത്തപ്പെടുന്നു.

മാര്‍ച്ച്‌ 30,31, ഏപ്രില്‍ 1 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) നോര്‍ത്ത്‌ കരോളിനയിലെ ഹിക്കറിയിലുള്ള കാത്തലിക്‌ കോണ്‍ഫറന്‍സ്‌ സെന്ററില്‍ (Catholic Conference Centre, 1551 Trinity Lane, Hickory, N.C. 28602) വെച്ചാണ്‌ തപസു ധ്യാനം നടത്തപ്പെടുന്നത്‌. മാര്‍ച്ച്‌ 30-ന്‌ രാവിലെ 9 മണിക്ക്‌ ആരംഭിക്കുന്ന ധ്യാനം ഏപ്രില്‍ ഒന്നിന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ സമാപിക്കും. ഷാര്‍ലറ്റ്‌ ഹോളി ഫാമിലി പ്രെയര്‍ ഗ്രൂപ്പാണ്‌ ഈ തപസ്‌ ധ്യാനത്തിന്‌ നേതൃത്വം നല്‍കുന്നത്‌.

ഗുഡ്‌ ന്യൂസ്‌ ധ്യാന കേന്ദ്രങ്ങളിലൂടെ, കേരളത്തില്‍ കുടക്കച്ചിറയിലും, ഇപ്പോള്‍ പാമ്പാടി എട്ടാം മൈലിലുള്ള ഗുഡ്‌ ന്യൂസ്‌ ധ്യാനകേന്ദ്രത്തിലൂടെയും അനേകായിരങ്ങള്‍ക്ക്‌ ആത്മീയ കൃപയുടെ വഴി തുറന്നുകൊണ്ടിരിക്കുന്ന ഫാ. ജോസഫ്‌ കണ്ടത്തിപ്പറമ്പിലാണ്‌ ഈ തപസുധ്യാനം നയിക്കുന്നത്‌.

ആന്ധ്രാപ്രദേശില്‍ വെച്ച്‌ വര്‍ഗ്ഗീയ കലാപകാരികള്‍ മര്‍ദ്ദിച്ച്‌ മൃതപ്രായനാക്കി, മരിച്ചെന്നു കരുതി മോര്‍ച്ചറിയില്‍ തള്ളിയ ജോസഫ്‌ അച്ചനെ, ഈശോ കൈപിടിച്ച്‌ ഉയര്‍ത്തി, അനേകായിരങ്ങളെ ദൈവസ്‌നേഹത്തിലേക്ക്‌ നയിക്കുന്ന ശക്തമായ ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്‌.

ഈ ദൈവീക അനുഭവത്തില്‍ പങ്കുചേര്‍ന്ന്‌ ശാരീരിക, ആത്മീയ മേഖലകളിലെ ബന്ധനങ്ങളില്‍ നിന്നും മോചിതരാകുവാന്‍ താത്‌പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും ബന്ധപ്പെടുക. (ധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ നേരത്തെതന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌).

ബെന്നി ആന്‍ഡ്‌ ലിസ്സി (704 345 8489), ജോര്‍ജ്‌ ആന്‍ഡ്‌ ജസ്സി (704 345 8730), ജോസി ആന്‍ഡ്‌ മരിയ (336 227 3637). ഇമെയില്‍: benny@charlottecatholicpreyar.com, www.charlottecatholicprayer.com/contactus.html. എന്ന വെബ്‌സൈറ്റിലൂടെയും പേര്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.
ഫാ. ജോസഫ്‌ കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസുധ്യാനം ഹിക്കറിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക