Image

നീന പനയ്ക്കലിന്റെ കളേഴ്‌സ് ഓഫ് ലൗ: ഈ.വി.പി.

Published on 30 May, 2016
നീന പനയ്ക്കലിന്റെ കളേഴ്‌സ് ഓഫ് ലൗ: ഈ.വി.പി.
സന്മനസ്സുള്ളവര്‍ക്ക് സമാധാനം, 'ഒരു വിഷാദഗാനം പോലെ' തുടങ്ങിയ കഥാസമാഹാരങ്ങളും കൈരളി ടിവി സീരിയലായി- 'സമ്മര്‍ ഇന്‍ അമേരിക്ക'- ലക്ഷക്കണക്കിന് ആരാധകരെ നേടിയ 'സ്വപ്‌നാടനം', കുഞ്ഞിന്റെ നിറവും രൂപവും സ്വന്തം മാതാപിതാക്കളുടെ നിറവും രൂപവുമല്ല, ചില ജനിതക ഘടകങ്ങളാണ് നിശ്ചയിക്കുന്നതെന്ന് വ്യക്തമാക്കിയ നിറമിഴികള്‍, നീലമിഴികള്‍ തുടങ്ങിയ നോവലുകളും രചിച്ച് മലയാള സാഹിത്യത്തില്‍ സ്വന്തമായൊരിടം നേടിയ നീനാ പനയ്ക്കലിന്റെ തികച്ചും വ്യത്യസ്തമായ പുതിയ നോവല്‍ അമേരിക്കന്‍ ജീവിതത്തിന്റെ സവിശേഷതകള്‍ വ്യക്തമാക്കുന്നതും.

മുപ്പത്തൊന്നു വയസ്സുകാരിയും അതിസുന്ദരിയുമായ കോടീശ്വരി സ്റ്റെഫിനിയെ വിവാഹം ചെയ്യുന്ന പതിനെട്ടുകാരനായ റോബര്‍ട്ട് തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവില്ലെന്നറിഞ്ഞ അവര്‍ കറുമ്പിയും ആഫ്രിക്കനമേരിക്കന്‍ യുവതിയുമായ ഡോണയുടെ സഹായം തേടുന്നതും റോബര്‍ട്ടിന്റെ വെളുത്ത ഇരട്ടകുട്ടികള്‍ക്ക് ഡോണ 'വാടകമാതാവാ'കുന്നതും തന്റെ ഭര്‍ത്താവിന് ഡോണയുമായി അവിഹിതബന്ധമുണ്ടെന്ന് സ്‌റ്റെഫനി സംശയിച്ചതും ഡോണയുടെ വയറ്റില്‍ നിന്നെടുത്ത കുട്ടികളുമായി അവര്‍ സ്ഥലം വിടുന്നതും എല്ലാം കഥയെ ഉദ്യേഗ ജനകമാക്കുന്നു. തന്റെ വയറ്റില്‍ പിറന്ന കുട്ടികളെ ഒരു നോക്കുകാണാന്‍ പോലും കഴിയാതെ ദുഃഖിക്കുന്ന ഡോണയും അവള്‍ക്കു തുണയായെത്തുന്ന എമ്മയും എല്ലാം അവിസ്മരണീയ കഥാപാത്രങ്ങള്‍ . തന്റെ സംശയം അടിസ്ഥാനരഹിതമായിരുന്നു എന്ന് പില്‍ക്കാലത്ത് അറിയുന്ന സ്റ്റെഫനി ഉള്ളിലെരിയുന്ന കുറ്റബോധത്തോടെ ഇരട്ടുട്ടികളുമായി ഡോണയെ കാണാനെത്തുന്ന അവസാനരംഗം ഏറെ അപൂര്‍വ്വവും അതീവ ഹൃദവും വായക്കാര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത തികച്ചും അസാധാരണമായ വായനാനുഭവം.

ശ്രീമതി നീന പനയ്ക്കലിന്റെ കളേഴ്‌സ് ഓഫ് ലൗ എന്ന നോവലിന് ഈ.വി.പി. എഴുതിയ മുഖവുര. നോവല്‍ 2016 ജൂലൈ 1ന് പ്രസിദ്ധീകരിക്കും.

മുഖവുര
പ്രിയ സഹൃദയരെ,
ആധുനികനോവല്‍ പാശ്ചാത്യ സാഹിത്യത്തിന്റെ പ്രേരണ ഉള്‍കൊണ്ടിരുന്നു എന്നാണല്ലോ പണ്ഡിത മതം. മലയാളസാഹിത്യത്തിലെ ലക്ഷണമൊത്ത ആദ്യനോവല്‍ 'ഇന്ദുലേഖ' വളച്ചുകെട്ടില്ലാതെ കഥപറഞ്ഞ് പോകുന്നത് ഇന്നും വായനയില്‍ നമ്മെ ആകര്‍ഷിക്കുന്നു. കാലം ഏറെ കഴിഞ്ഞപ്പോള്‍ മലയാള നോവല്‍ കുടുംബത്തിലേക്ക് ശ്രീമതി. നീന പനക്കലിന്റെ അഞ്ചാമത്തെ നോവല്‍ 'കളേഴ്‌സ് ഓഫ് ലൗ' നമുക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. മറുനാടന്‍ മലയാള രചനകള്‍ ആഴത്തില്‍ പഠിക്കാനും വിലയിരുത്താനും ഈ നോവല്‍ ഇടയാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാറി നടപ്പിന്റെ മുദ്ര കുത്തി അധികാലങ്കാരമില്ലാത്ത നേര്‍വര്‍ണ്ണനയോടെ ശ്രീമതി നീനകാഴ്ചവെയ്ക്കുന്ന നോവലാണിത്. പേരുകൊണ്ടും ഭാഷ കൊണ്ടും പ്രത്യേകതയോടെ രചിച്ച ഈ നോവല്‍ വായിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യട്ടെ.

ഈ നോവലിലെ കഥാപാത്രങ്ങള്‍ തങ്ങളുടെ ജീവിതയാത്രയില്‍ ബന്ധങ്ങളുടെ പൊട്ടിയ കണ്ണികള്‍ കണ്ടവരും,  അതിലൊക്കെ ചില സന്ദര്‍ഭങ്ങളില്‍ പ്രകോപനത്തിന്റെ വികാരങ്ങള്‍ ചേര്‍ത്തവരുമാണ്. അമേരിക്കന്‍ സമൂഹത്തിന്റെ സാമൂഹ്യാടിയൊഴുക്കുകള്‍, അവരൊക്കെ പുലര്‍ത്തുന്ന വ്യത്യസ്ത വ്യക്തിത്വങ്ങള്‍, ഒരുപിടി മനുഷ്യരുടെ മനഃസംഘര്‍ഷങ്ങളിലൂടെ എഴുത്തുകാരി കൂട്ടത്തില്‍ സഞ്ചരിക്കുന്നു. ഡാനിയല്‍, റോബര്‍ട്ട്, സ്റ്റെഫിനി, ഡോണ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ വായനയില്‍ നമ്മുടെ മനസ്സില്‍ സ്വാധീനിച്ച് നില്‍ക്കുന്നുണ്ട്.

ശിശുവിനെ ഉള്‍കൊള്ളാന്‍ കഴിയാത്ത ഗര്‍ഭപാത്രത്തിന്റെ വിങ്ങലുകള്‍, അവര്‍ തേടിപോകുന്ന വഴികള്‍, മാതൃത്വം അനുഭവിക്കാനുള്ള സ്ത്രീയുടെ ത്വര, വര്‍ണ്ണ വര്‍ഗ്ഗ വിഭജനത്തിന് അപ്പുറത്താണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. എഴുത്തുകാരി, ഔദ്യോഗിക ജീവിതത്തില്‍ കൈകാര്യം ചെയ്ത മേഖല രചനയുടെ മുതല്‍കൂട്ടാണ്. ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍, സര്‍ഗിറ്റ് അമ്മമാര്‍ ഇക്കാലത്തിന് പുതുമ നല്‍കുന്ന പ്രമേയം തന്നെ. എങ്കിലും നെഞ്ചോടൊതുക്കി പിടിക്കുന്ന മാതൃത്വത്തിന്റെ ഭാവങ്ങള്‍ നമ്മെ വായനയില്‍ സ്വാധീനിക്കുന്നു നാമറിയാതെ. അമേരിക്കന്‍ സമൂഹത്തിലെ വ്യക്തി ബന്ധങ്ങള്‍, അതിന്റെ ഇടപെടലുകളുടെ നേര്‍കാഴ്ചയായി ഈ നോവല്‍ പരിഗണിക്കപ്പെടും, മാറ്റാര്‍ക്കോവേണ്ടി പ്രതിഫലനത്തിന്, അമ്മയാകുമ്പോള്‍, വേട്ടയാടപ്പെടുന്ന സ്ത്രീമനസ്സ്, പ്രതിഫലം മറന്ന് തെന്നിമാറുന്നു. സമൂഹം ഗൗനിക്കാതെ പോകുന്ന തേങ്ങലുകളും കണ്ണുനീരും നമ്മെ ചിന്തിപ്പിക്കുന്നു.

ഒരു നവീനപ്രമേയത്തിന്റെ പ്രയോഗസാദ്ധ്യത നീനയുടെ മറ്റു രചനകളിലും നമുക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തന്നെ ചിന്തിപ്പിക്കുന്ന സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ വായനക്കാരുടെ മുന്നില്‍ വേരോടെ പിഴുതെടുത്ത് പ്രതിഷ്ഠിച്ച രചനയാണിത്. മാറുന്ന കാലത്തിലെ മനുഷ്യജീവിതം, അവരുടെ നൊമ്പരങ്ങളുടെ രുചി വായനയില്‍ ലഭ്യമാകുന്നു. ആധുനികേതര സമൂഹത്തിന്റെ ഭ്രമാത്മകലോകത്ത്, നവ രചനാപരീക്ഷണരീതികള്‍ രുചി വായനയില്‍ ലഭ്യമാകുന്നു. ആധുനികേതര സമൂഹത്തിന്റെ ഭ്രമാത്മകലോകത്ത്, നവ രചനാപരീക്ഷണരീതികള്‍ പെരുകുമ്പോള്‍ ലളിതമായി നീന കഥ പറയുന്ന നോവലാണിത്. ഞാനി രചന ഒരു സര്‍ഗ്ഗകലാപമായി കരുതുന്നു. എഴുത്ത് ഇക്കാലത്തിന്റെ പ്രതിസന്ധികളില്‍ ആഖ്യാത വ്യത്യാസത്തോടെ സാര്‍ത്ഥകമായ ഒരിടപെടല്‍ നടത്തുന്നതില്‍ നമുക്ക് സന്തോഷിക്കാം. എഴുത്തധികാരം കൊണ്ട് ഭാവിയില്‍ വേറിട്ട ഒരാഖ്യാനരീതി സ്വീകരിക്കുകയും പൊളിച്ചെഴുത്തിനായി ആഗലേയ പദങ്ങളും പ്രയോഗങ്ങളും ചേര്‍ത്ത് പുതുരീതി നോവലിസ്റ്റ് സ്വീകരിച്ചിക്കുന്നത്- ഭാഷയുടെ വളര്‍ച്ചക്ക് ഉതകുക തന്നെ ചെയ്യും. ഇതിനെ നോവല്‍ സാഹിത്യചരിത്രത്തിലെ സ്വതന്ത്രസഞ്ചാരം എന്ന് വിളിക്കാം. നോവല്‍ മാതൃക, സങ്കല്പം, രചനാശാസ്ത്രം ഇവയൊക്കെ അഴിച്ചെടുത്ത് വീണ്ടുകെട്ടിവെയ്ക്കുന്ന രീതികൊണ്ട്, മാറുന്ന ലോകപരിസരം, സൂക്ഷമമായി അടയാളപ്പെടുത്തുന്നുണ്ട്. മറുനാടന്‍ മലയാളനോവല്‍ സാഹിത്യം എന്നൊന്ന് ഉണ്ടെങ്കില്‍ അതിന്റെ ഇടപെടലിന്റെ മാധ്യമമായി ഈ നോവല്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മൂര്‍ച്ചയേറിയ നിരൂപണബോധം കൊണ്ട് മറുനാടന്‍ മലയാള രചനകളെ ഞെരിച്ചമര്‍ത്താമെങ്കിലും വായിച്ചു തീര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ് എവിടെയോ കുടുങ്ങുമെന്നത് ഈ നോവലിന്റെ പ്രത്യേകതയതാണ്-വായിച്ച് നിലനില്‍ക്കുന്ന കൃതിയാകട്ടെ എന്ന് ആശംസിക്കുന്നു.

നീന പനയ്ക്കലിന്റെ കളേഴ്‌സ് ഓഫ് ലൗ: ഈ.വി.പി. നീന പനയ്ക്കലിന്റെ കളേഴ്‌സ് ഓഫ് ലൗ: ഈ.വി.പി.
Join WhatsApp News
John Philip 2016-05-31 16:29:05
Who is E V P? It would be helpful if you (Editor)could give a brief biography of the critics who are not very well known.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക