Image

ജീവകാരുണ്യ കര്‍മ്മപരിപാടികള്‍ക്ക്‌ ഡാലസില്‍ നവ നേതൃത്വം

എബി മക്കപ്പുഴ Published on 02 February, 2012
ജീവകാരുണ്യ കര്‍മ്മപരിപാടികള്‍ക്ക്‌ ഡാലസില്‍ നവ നേതൃത്വം
ഡാലസ്‌: ജെ.പി. ജോണ്‍ (പ്രസിഡണ്ട്‌), ബേബി പുന്നോസ്‌ (വൈസ്‌ പ്രസിഡണ്ട്‌) അജയന്‍ മറ്റെന്മേല്‍ (സെക്രടറി) എന്നിവരുടെ നേതൃത്വത്തില്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ 2012 ഡാലസ്‌ ഘടകം നിലവില്‍ വന്നു.

2012 ലെ പുതിയ പ്രസിഡണ്ട്‌ ജെ.പി. ജോണ്‍ ഡാളസിലെ മലയാളി സമൂഹത്തിന്റെ ഉറ്റ ചങ്ങാതിയായി വിവിധ സംഘടനകളില്‌ പ്രവത്തിച്ചു വരുന്നു. 30 വര്‍ഷത്തിലധികമായി കാനഡയിലും, അമേരിക്കയിലും മാറി താമസിച്ചിട്ടുള്ള ജോണിന്‌ അമേരിക്കയുടെ വിവിധ സ്‌റ്റേറ്റുകളില്‍ മലയാളി സുഹൃത്തുക്കളുടെ ഒരു ശൃംഖല തന്നെയുണ്ട്‌. തിരുവല്ല സ്വദേശിയായ ഇദ്ദേഹം ഓട്ടോമൊബൈല്‍ എഞ്ചിനീയര്‍ ആണ്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‌ ഗവണ്‍മെന്റ്‌ മെഡിക്കല്‍ സൂപ്രണ്ടായി സേവനം അനുഷ്‌ഠിച്ച പരേതനായ ഡോക്ടര്‍ പി. ടി. ജോണ്‍ ആണ്‌ ജോണിന്റെ പിതാവ്‌. ഭാര്യ മേരികുട്ടിയും, മൂന്നു മക്കളുമൊത്ത്‌ റിച്ചാര്‍ഡ്‌സോണില്‍ കുടുംബമായി താമസിക്കുന്നു.

കാരോള്‍ടണില്‍ താമസമാക്കിയിട്ടുള്ള ബേബി പുന്നോസ്‌ ഗള്‍ഫ്‌ മലയാളി അസോസിയേഷന്‍ മുന്‍ സംഘാടകനായിരുന്നു. ഡാലസില്‍ മലയാളികളുടെ ഇടയില്‍ ശ്രദ്ധേയനായ ബേബി മേക്കാനിക്കല്‍ എഞ്ചിനീയര്‍ വകുപ്പില്‍ ഡാലസ്‌ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്‌തു വരുന്നു. തന്റെ തിരക്കിട്ട ജോലിക്കിടയില്‍ ജീവ കാരുണ്യ പ്രവത്തനത്തിനു വേണ്ടി ബേബി ധാരാളം സമയം ചെലവാക്കുന്നുണ്ട്‌.

സെക്രടറി ആയി തെരഞ്ഞെടുക്കപ്പെട്ട അജയന്‍ മറ്റെന്മേല്‍ ഡാലസിലുള്ള മലയാളി സമൂഹത്തിന്റെ പ്രിയങ്കരനാണ്‌. ദീര്‍ഘകാലം കവിയൂര്‍ പഞ്ചായത്ത്‌ ജന പ്രധിനിധിയായിരുന്ന അജയന്‌ ദുബായ്‌ മലയാളി അസോസിയേഷന്റെ പ്രധാന സംഘാടകനായിരുന്നു.

കേന്ദ്ര നിരീക്ഷകനായി എത്തിയ ജനറല്‌ സെക്രട്ടറി ജോണ്‍ മാത്യു ചെറുകര (ന്യൂയോര്‍ക്ക്‌ ) തെരഞ്ഞെടുപ്പു യോഗത്തില്‍ പ്രധാന അതിഥി ആയിരുന്നു. പുതിയ ഭാരവാഹികളെ അഭിനദ്ധിച്ചു കൊണ്ട്‌ ജോണ്ട മാത്യു, എബി തോമസ്‌, അപ്പുകുട്ടന്‌ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി അടിയന്തര സഹായമെത്തിക്കുക, ഭൂരഹിതര്‌ക്കും, ഭാവന രഹിതര്‌ക്കും പാര്‌പ്പിട സാമ്പത്തീക സഹായം എത്തിക്കുക, വിദ്യാഭ്യാസ സഹായം, ചികിത്സ സഹായം, വിവാഹ സഹായം എന്നി ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്‌ മുന്‍തൂക്കം നല്‌കി പ്രവര്‌ത്തിക്കുന്ന ഈ സംഘടനക്കു അമേരിക്കയില്‍ ധാരാളം സ്‌പോണ്‍സേഴ്‌സ്‌ ഉണ്ട്‌.
ജീവകാരുണ്യ കര്‍മ്മപരിപാടികള്‍ക്ക്‌ ഡാലസില്‍ നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക