Image

മാധ്യമ പ്രതിനിധികളെ ഇരു കൈയും നീട്ടി സ്വീകരിച്ച് ഫൊക്കാന

പി.പി.ചെറിയാന്‍ Published on 29 May, 2016
മാധ്യമ  പ്രതിനിധികളെ ഇരു കൈയും നീട്ടി സ്വീകരിച്ച് ഫൊക്കാന
കാനഡയിലെ അന്താരാഷ്ട്ര കണ്‍വന്‍ഷന് അമേരിക്കയിലെ മാധ്യമ പ്രതിനിധികളെ ഇരു കൈയും നീട്ടി സ്വീകരിച്ച് ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി ജോണ്‍ സോഷ്യല്‍ മീഡിയകളുടെയും വാര്‍ത്താ വിനിമയ സംവിധാനങ്ങളുടേയും തള്ളിക്കയറ്റമില്ലാത്ത കാലത്തും അമേരിക്കന്‍ മലയാളികള്‍ക്ക് താങ്ങും തണലുമായി നിന്നവരാണ് ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍. എനിക്കവരെ മാധ്യമപ്രവര്‍ത്തകര്‍ എന്നു വിളിക്കാനാവില്ല, അവര്‍ മാധ്യമസുഹൃത്തുക്കളാണ്. തുടക്കം മുതല്‍ ഇന്നുവരെ മാധ്യമസുഹൃത്തുക്കളുമായി സ്‌നേഹവും ആദരവും നെയ്‌തെടുക്കാന്‍ ഫൊക്കാനയുടെ എല്ലാ നേതൃത്വവും ശ്രമിച്ചിരുന്നു. അതിലൊരു വിട്ടുവീഴ്ചയും ഞങ്ങള്‍ കാട്ടിയിരുന്നില്ല. ആദ്യ കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍ നടന്നപ്പോള്‍ അതിനു തിരികൊളുത്തിയത് അമേരിക്കന്‍ മാധ്യമരംഗത്തെ കുലപതി രാജന്‍ മാരേട്ട് ആണ്. തകഴി ശിവശങ്കരപ്പിള്ളയെപ്പോലുള്ള സാഹിത്യ മഹാരഥന്‍മാരെ അമേരിക്കയിലെത്തിച്ചത് അക്ഷര ബഹുമാനം കൊണ്ടാണ്.ഫൊക്കാനയുടെ എക്കാലത്തെയും മികച്ച കണവ ന്‍ ഷന്‍ ന്യുയോര്‍ ക്കില്‍ നടന്നത് ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ ജെ.മാത്യു സാര്‍ പ്രസിഡന്റായിരുന്നപ്പോഴായിരുന്നു
 
 
ഓരോ കണ്‍വന്‍ഷനും കേരളത്തില്‍നിന്ന് മാധ്യമ പ്രതിനിധികളെ ക്ഷണിച്ച് അവരോടൊപ്പംനിന്ന് മാതൃനാടിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍ ശ്രമിച്ചത്, അത് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചത്, കഴിഞ്ഞ രണ്ടു വര്‍ഷം ഫൊക്കാനയുടെ എല്ലാ പരിപാടികളും പ്രതിഫലേച്ഛയില്ലാതെ ഇവിടത്തെ മാധ്യമങ്ങള്‍ ജനങ്ങളില്‍ എത്തിച്ചത് ആരു മറന്നാലും ഒന്നും മറക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഫൊക്കാന ഇത്രവലുതായത് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണകൊണ്ടാണ്.
അതുകൊണ്ട് വരണം, ടൊറന്റോയില്‍ നടക്കുന്ന ഫൊക്കാനയുടെ അന്താരാഷ്ട്ര കണ്‍വന്‍ഷന്. എല്ലാ സൗകര്യങ്ങളും ഞങ്ങളിവിടെ നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. നമുക്കെല്ലാം ചേര്‍ന്ന് കണ്‍വന്‍ഷന്‍ ഗംഭീരമാക്കണം. സ്‌നേഹബന്ധങ്ങള്‍ കോര്‍ത്തെടുക്കണം. അകലങ്ങളില്‍ അല്ല, അടുത്ത്, ഏറ്റവും അടുത്ത് നമ്മള്‍ ഒത്തുചേരണം.
 
നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം...

മാധ്യമ  പ്രതിനിധികളെ ഇരു കൈയും നീട്ടി സ്വീകരിച്ച് ഫൊക്കാന
Join WhatsApp News
Prince 2016-05-30 14:09:28
പുര കത്തി എരിയുമ്പോൾ വാഴ വെട്ടാൻ നമ്മൾ മിടുക്കരാണല്ലോ.  എല്ലാം നന്നായീ വരട്ടേ !!!!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക