Image

എഴു­ത്തിന്റെ വഴി­യില്‍, കാല്‍നൂറ്റാ­ണ്ടായി ജോര്‍ജ് തുമ്പ­യില്‍

Published on 29 May, 2016
എഴു­ത്തിന്റെ വഴി­യില്‍, കാല്‍നൂറ്റാ­ണ്ടായി ജോര്‍ജ് തുമ്പ­യില്‍
എഴു­ത്തിന്റെ വഴി­യില്‍ കാല്‍നൂ­റ്റാ­ണ്ടിന്റെ മധു­രിമ പിന്നിട്ട് മാധ്യ­മ­പ്ര­വര്‍ത്ത­കന്‍ എന്ന നില­യില്‍ പ്രയാണം തുട­രു­ക­യാണ് ഈ മല­യാളി ജന­പ്രിയ എഴു­ത്തു­കാ­രന്‍ എന്ന അവാര്‍ഡിന് അര്‍ഹ­നായ ജോര്‍ജ് തുമ്പ­യില്‍. അമേ­രി­ക്കന്‍ മല­യാളി പത്ര­പ്ര­വര്‍ത്ത­കര്‍ക്കി­ട­യില്‍ നാളി­തു­വരെ മറ്റാര്‍ക്കും കൈവ­രി­ക്കാന്‍ കഴി­യാ­തി­രുന്ന അഭൂ­ത­പൂര്‍വ്വ­മായ നേട്ട­ത്തിന്റെ നെറു­ക­യില്‍ നില്‍ക്കു­മ്പോഴും ജോര്‍ജ് എഴു­ത്തിനെ മറ­ക്കു­ന്നി­ല്ല. കോട്ടയം പാമ്പാടി തുമ്പ­യില്‍ പരേ­ത­രായ ടി.വി ആന്‍ഡ്രൂ­സി­ന്റെയും അന്ന­മ്മ­യു­ടെയും മക­നായ ജോര്‍ജ് തുമ്പ­യില്‍ തിര­ക്കാര്‍ന്ന ജീവി­ത­ച­ര്യ­കള്‍ക്കി­ട­യിലും അക്ഷ­ര­സ്‌നേ­ഹത്തെ മാറോടു ചേര്‍ക്കു­ന്നു. മാധ്യമ പ്രവര്‍ത്ത­കന്‍ എന്ന നില­യില്‍ ദൃശ്യ, ശ്രാവ്യ, അച്ചടി മേഖ­ല­ക­ളി­ലെല്ലാം സ്വന്തം നില­യില്‍ തട്ട­ക­മൊ­രു­ക്കിയ ജോര്‍ജ് തുമ്പയില്‍ ഈ നില­യില്‍ അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്കി­ട­യില്‍ പേരും പെരു­മ­യു­മു­ണ്ടാ­ക്കി­യിട്ട് കാല്‍ നൂറ്റാണ്ട് പിന്നി­ടു­ന്നു. മാധ്യ­മ­പ്ര­വര്‍ത്ത­കന്‍ എന്ന നില­യില്‍ നിന്നും തൂലി­ക­യുടെ അക്ഷ­ര­ത്തു­മ്പില്‍ നിന്നും ഇറ്റു­വീണ പുസ്ത­ക­ങ്ങളും നിര­വ­ധി. പത്ര­പ്ര­വര്‍ത്ത­ന­ത്തിന്റെ ദൈനം­ദിന ജോലി­ത്തി­ര­ക്കു­കള്‍ക്കി­ട­യില്‍ നിന്നും ഗ്രന്ഥ­ര­ച­നയ്ക്കും സമയം കണ്ടെ­ത്താന്‍ ജോര്‍ജിനു കഴി­ഞ്ഞു­വെ­ന്നത് ചില്ലറ കാര്യ­മ­ല്ല.

സമ­യ­ര­ഥ­മു­രു­ളുന്ന പുണ്യ­ഭൂമി (വി­ശു­ദ്ധ­നാ­ടു­ക­ളി­ലേ­ക്കുള്ള യാത്രാ­വി­വ­ര­ണം), ജന്മ­ഭൂ­മി­യുടെ വേരു­കള്‍ തേടി (ഇ­ന്ത്യന്‍ യാത്രാ­വി­വ­ര­ണം), ഒരു പിറ­ന്നാ­ളിന്റെ ഓര്‍മ്മയ്ക്ക് (എം.ടി വാസു­ദേ­വന്‍ നായ­രെ­ക്കു­റി­ച്ച്), ഭൂമി­ക്കു­മ­പ്പു­റത്തു നിന്ന് (ചെ­റു­കഥ സമാ­ഹ­ര­ണം), ദേശാ­ന്ത­ര­ങ്ങള്‍ (യാ­ത്രാ­വി­വ­ര­ണം) എന്നീ പുസ്ത­ക­ങ്ങള്‍ പ്രസി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ട്. രണ്ട് പുസ്ത­ക­ങ്ങള്‍ പ്രസി­ദ്ധീ­ക­ര­ണ­ത്തിന്റെ വിവിധ ഘട്ട­ങ്ങ­ളിലും. ഇന്ത്യന്‍ ചരി­ത്ര­ത്തെയും സംസ്കാ­ര­ത്തെയും മൂല്യ­ങ്ങ­ളെയും ഇഷ്ട­പ്പെ­ടു­കയും അവ ജീവി­ത­ത്തില്‍ പകര്‍ത്താന്‍ ആഗ്ര­ഹി­ക്കു­കയും ചെയ്യുന്ന ജോര്‍ജ് അമേ­രി­ക്ക­യിലെ വിവിധ മല­യാളി പ്രസ്ഥാ­ന­ങ്ങ­ളുടെ വക്താവ് കൂടി­യാ­ണ്.

അമേ­രി­ക്ക­യി­ലു­ട­നീളം അവ­ത­രി­പ്പിച്ച ഇരു­നൂ­റ്റി­യ­മ്പ­തില്‍ പരം വിവിധ കലാ­സാം­സ്കാ­രിക പരി­പാ­ടി­ക­ളുടെ സ്റ്റേജ് പ്രോഗ്രാ­മിന്റെ അവ­താ­ര­കന്‍ എന്ന നില­യില്‍ ശ്രദ്ധേ­യന്‍. കേര­ള­സര്‍ക്കാര്‍, ഫൊക്കാ­ന, ഫോമ, വേള്‍ഡ് മല­യാളി ഓര്‍ഗ­നൈ­സേ­ഷന്‍ എന്നീ സംഘ­ട­ന­ക­ളുടെ വിവി­ധ­ങ്ങ­ളായ പരി­പാ­ടി­കള്‍ ആസ്വാ­ദ­കര്‍ക്കായി അവ­ത­രി­പ്പി­ച്ചി­ട്ടു­ണ്ട്. ഗാന­ഗ­ന്ധര്‍വ്വന്‍ യേശു­ദാസ് ഏറെ­ക്കാ­ല­ത്തിനു ശേഷം ലൈവ് പ്രോഗ്രാം നട­ത്തിയ ദാസേ­ട്ടന്‍ യസ്റ്റര്‍ഡേ, ടുഡേ എന്ന പരി­പാ­ടി­യു­ടെയും അവ­താ­ര­ക­നാ­യി­രു­ന്നു. 1996 മുതല്‍ ക്രൈസ്തവ ഭക്തി­ഗാന ഗായ­കന്‍ ബിനോയ് ചാക്കോ­യുടെ പരി­പാ­ടി­ക­ളുടെ ഓര്‍ഗനൈ­സ­റാ­യി­രു­ന്നു. ബിനോയ് ചാക്കോ­യു­മായി ചേര്‍ന്ന് സ്‌നേഹം, ഹൃദ്യം, സോള്‍ഫുള്‍ മെല­ഡീസ് എന്നീ ഓഡിയോ ആല്‍ബ­ങ്ങള്‍ നിര്‍മ്മി­ച്ചു. ഫൈന്‍ ആര്‍ട്‌സ് മല­യാളം ആര്‍ട്‌സ് ക്ലബ്ബിന്റെ സ്ഥാപ­കസെക്ര­ട്ട­റി, പിന്നീട് മൂന്നു­ത­വണ സെക്ര­ട്ട­റി, ഒരു തവണ പ്രസി­ഡന്റ് എന്നീ നില­ക­ളിലും പ്രവര്‍ത്തി­ക്കു­കയും നാട­കാ­വ­ത­ര­ണ­ത്തില്‍ പങ്കാ­ളി­യാ­കുകയും ചെയ്യുന്നു. അമേ­രി­ക്ക­യിലും കാന­ഡ­യിലും മലേ­ഷ്യ­യിലും വിവിധ സ്റ്റേജു­ക­ളില്‍ നാടക അഭി­നേ­താ­വായി കൈയടി നേടു­കയും ചെയ്തു.

പ്രമുഖ വാര്‍ത്താ­വാ­രി­ക­ "മല­യാ­ളം­പത്ര'ത്തിന്റെ നാഷ­ണല്‍ കറ­സ്‌പോ­ണ്ടന്റ്, ഇ - മല­യാളി സീനി­യര്‍ എഡി­റ്റര്‍, മനോ­രമ ഓണ്‍ലൈന്‍ കറ­സ്‌പോ­ണ്ടന്റ്, ഒട്ട­ന­വധി സംഘ­ട­ന­ക­ളുടെ മീഡിയ ലയ­സണ്‍ ഓഫീ­സറും പബ്ലിക് റിലേ­ഷന്‍സ് ഓഫീ­സ­റു­മായി സേവ­ന­മ­നു­ഷ്ഠി­ക്കു­ന്നു. നിര­വധി ദൃശ്യ മാധ്യ­മ­ങ്ങള്‍ അമേ­രി­ക്ക­യി­ലേക്ക് കേര­ള­ത്തില്‍ നിന്നും കുടി­യേ­റിയ സമ­യത്ത് അവ­രോ­ടൊപ്പം സഹ­ക­രി­ച്ചി­ട്ടു­ണ്ട്. വിമാ­ന­റാ­ഞ്ചി­ക­ളെന്നു കരുതി സംയു­ക്തയും സംഘവും അറ­സ്റ്റി­ലായ വാര്‍ത്ത (2002 മല­യാള മനോ­രമ) ചൂടും ചൂരും നഷ്ട­പ്പെ­ടു­ത്താതെ ലോക­മെ­മ്പാ­ടു­മുള്ള മല­യാ­ളി­ക­ളി­ലെ­ത്തിച്ച തുമ്പ­യില്‍ 9/11 വാര്‍ത്ത­കള്‍ മനോ­ര­മ­യുടെ 1-ാം പേജില്‍ വര­ത്ത­ക്ക­വണ്ണം റിപ്പോര്‍ട്ട് ചെയ്യു­കയും ചെയ്തു. മാര്‍ത്തോമാ സഭ­യുടെ പര­മാ­ദ്ധ്യ­ക്ഷന്‍ വിമാ­ന­ത്തില്‍ ജന്മ­ദിനം ആഘോ­ഷിച്ച കഥ ആദ്യ­മായി റിപ്പോര്‍ട്ട്‌ചെ­യ്തു. ചുഴ­ലി­കൊ­ടു­ങ്കാറ്റ് ഐറീന്‍ അമേ­രി­ക്ക­യില്‍ വരു­ത്തിയ നാശ­ന­ഷ്ട­ങ്ങള്‍ക്കു നടു­വില്‍ നിന്നും വാര്‍ത്താ­വി­നി­മയ ബന്ധ­ങ്ങള്‍ പോലും തക­രാ­റി­ലായ സമ­യത്തും കൃത്യ­മായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുമ്പ­യി­ലിനു കഴി­ഞ്ഞത് ഏറെ പ്രംശ­സ­നീ­യ­മാ­യി. ഇതിനു പുറ­മെ, കേര­ള­ത്തില്‍ പ്രശ­സ്ത­രായ നിര­വധി പ്രമു­ഖരെ അഭി­മുഖം നട­ത്താനും അവ­സരം ലഭി­ച്ചു.

അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ മാധ്യ­മ­കൂ­ട്ടാ­യ്മ­യുടെ തുടക്കം മുതല്‍ക്കു­തന്നെ ജോര്‍ജിന്റെ സഹ­ക­ര­ണ­മു­ണ്ട്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേ­രി­ക്ക­യുടെ 2010­-2012 വര്‍ഷ­ങ്ങ­ളില്‍ നാഷ­ണല്‍ ട്രഷ­റ­റാ­യി­രു­ന്നു. സംഘ­ട­ന­യുടെ ന്യൂയോര്‍ക്ക് ചാപ്റ്റ­റിന്റെ പ്രസി­ഡന്റായും സെക്ര­ട്ട­റി­യായും പ്രവര്‍ത്തി­ച്ചി­ട്ടു­ണ്ട്. 2008 - 2009ല്‍ ന്യൂജേഴ്‌സി കേരള അസോ­സി­യേ­ഷന്റെ മീഡിയ പബ്ലി­ക്കേ­ഷന്‍സ് ലയ­സണ്‍ ഓഫീ­സ­റാ­യി­രു­ന്നു. അതേ­വര്‍ഷം തന്നെ ന്യൂജേഴ്‌സി എക്യു­മെ­നി­ക്കല്‍ പ്രസ്ഥാ­ന­ത്തിന്റെ പി.­ആര്‍.ഒ യുമാ­യി­രു­ന്നു. അമേ­രി­ക്കന്‍ ഭദ്രാ­സന ഇന്ത്യന്‍ ഓര്‍ത്ത­ഡോക്‌സ് ഫാമിലി കോണ്‍ഫ­റന്‍സി­ന്റെയും മാധ്യമ പ്രതി­നി­ധി­യായി 2009 മുതല്‍ പ്രവര്‍ത്തി­ച്ചു­വ­രു­ന്നു. ഇപ്പോള്‍ ഭദ്രാ­സന മീഡിയാ കറ­സ്‌പോ­ണ്ടന്റും.

പുര­സ്കാ­ര­ങ്ങളും അവാര്‍ഡു­കളും നിര­വധി തവണ ജോര്‍ജിനെ തേടി­യെ­ത്തി. മികച്ച ന്യൂസ് റിപ്പോര്‍ട്ടിം­ഗിന് ആദ്യ­മായി ന്യൂജേഴ്‌സി കേരള കള്‍ച്ച­റല്‍ ഫോറം 1994ല്‍ പുര­സ്കാരം നല്‍കി. മികച്ച അന്വേ­ഷ­ണാ­ത്മക പത്ര­പ്ര­വര്‍ത്ത­ന­ത്തിന് ഫൊക്കാ­ന­യുടെ പുര­സ്ക്കാരം 1994ലും 1996ലും ലഭി­ച്ചി­ട്ടു­ണ്ട്. മികച്ച വിക­സ­നാ­ത്മക റിപ്പോര്‍ട്ടി­നുള്ള പുര­സ്ക്കാ­രവും ഈ വര്‍ഷ­ങ്ങ­ളില്‍ ഫൊക്കാ­ന­യില്‍ നിന്നും ലഭി­ച്ചു. ക്രിസ്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ച­റല്‍ ഫോറ­ത്തിന്റെ മികച്ച പെര്‍ഫോ­മന്‍സി­നുള്ള 2003ലെ പുര­സ്കാ­ര­മാണ് ശ്രദ്ധേ­യ­മായ മറ്റൊ­ന്ന്. പുറമേ ഇന്ത്യന്‍ കാത്ത­ലിക് അസോ­സി­യേ­ഷന്റെ മികച്ച ലേഖ­ന­ത്തി­നുള്ള അവാര്‍ഡും ആ വര്‍ഷം തന്നെ ലഭി­ച്ചത് നേട്ട­മാ­യി. തുടര്‍ന്ന് ഇതേ പുര­സ്ക്കാരം 2004ല്‍ ഫൊക്കാ­ന­യില്‍ നിന്നും ലഭി­ച്ചു. ഫോമ, നാമം, ഇന്ത്യാ പ്രസ് ക്ലബ് എന്നീ സംഘ­ട­ന­കളും പുര­സ്ക്കാരം നല്‍കി ആദ­രി­ച്ചി­ട്ടു­ണ്ട്.

2006ല്‍ അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്കി­ട­യിലെ സാഹി­ത്യ­സം­ഭാ­വ­ന­കള്‍ക്ക് ഫൊക്കാ­ന­യില്‍ നിന്നുള്ള പുര­സ്ക്കാരം ഏറ്റു­വാ­ങ്ങി. മല­യാ­ള­ത്തെയും കേര­ള­ത്തെയും വിദേ­ശ­രാ­ജ്യ­ങ്ങ­ളില്‍ പരി­പോ­ഷി­പ്പി­ക്കാന്‍ ആവേശം കാണി­ക്കുന്ന ജോര്‍ജ് തന്റെ മാധ്യ­മ­മ­ണ്ഡ­ല­ങ്ങ­ളി­ലൊക്കെ ഈ വിഷ­യ­ത്തിന് കാര്യ­മായ സംഭാ­വ­ന­കള്‍ നല്‍കാ­റു­ണ്ട്. ദൃശ്യ­മാ­ധ്യമ രംഗത്ത് വൈഡ് ആംഗിള്‍ പ്രൊഡക്ഷന്‍സിന്റെ ബാന­റില്‍ സുഹൃ­ത്തു­ക്ക­ളു­മായി രൂപ­പ്പെ­ടു­ത്തി­യെ­ടുത്തു വിജ­യി­പ്പിച്ച യു.­എസ് റൗണ്ടപ്പ് പരി­പാ­ടി­കള്‍ക്ക് 2006ല്‍ ഏഷ്യാ­നെറ്റ് പുര­സ്ക്കാരം ജോര്‍ജിനെ തേടി­യെ­ത്തി. ബോം ടി.­വി.­എം­സി.­എന്‍ ചാന­ലിലെ കാഴ്ച ഈ ആഴ്ച എന്ന പരി­പാ­ടി­യുടെ ചീഫ് ന്യൂസ് എഡി­റ്ററായും സേവ­ന­മ­നു­ഷ്ഠി­ച്ചി­ട്ടു­ണ്ട്. 2008ല്‍ മികച്ച ലേഖ­ന­ങ്ങള്‍ക്കും മികച്ച മ്യൂസി­ക്കല്‍ ആല്‍ബ­ത്തിനും ഫോമ അവാര്‍ഡു­കള്‍ നല്‍കി ആദ­രി­ച്ചു. 2009ല്‍ അന്നത്തെ മന്ത്രി­യാ­യി­രുന്ന ബിനോയ് വിശ്വം പത്ര­പ്ര­വര്‍ത്ത­ന­ത്തിലെ മിക­വിന് ഇന്ത്യ പ്രസ് ക്ലബ് നാഷ­ണല്‍ കോണ്‍ഫ­റന്‍സില്‍ പൊന്നാട ചാര്‍ത്തി­യാണ് ആദ­രി­ച്ച­ത്. "മല­യാ­ളം­പത്ര'ത്തെ പ്രതി­നി­ധീ­ക­രിച്ച് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ച­സിന്റെ ബ്രസീല്‍ സമ്മി­റ്റില്‍ പങ്കെ­ടുത്ത് റിപ്പോര്‍ട്ട് ചെയ്തു. 2000ല്‍ ഓസ്‌ട്രേ­ലി­യ­യില്‍ ഒളി­മ്പിക്‌സും റിപ്പോര്‍ട്ട് ചെയ്തു. യാത്രാ­നു­ഭ­വ­ങ്ങള്‍ തേടി ഓസ്‌ട്രേ­ലി­യ, ന്യൂസി­ലന്‍ഡ്, ബ്രസീല്‍, സിംഗ­പ്പൂര്‍, മലേ­ഷ്യ, ജര്‍മ്മ­നി, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജി­യം, ടര്‍ക്കി, ഗ്രീസ്, ഇസ്ര­യേല്‍, ഇറ്റ­ലി, വത്തി­ക്കാന്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യ­ങ്ങള്‍ സന്ദര്‍ശി­ച്ചി­ട്ടു­ണ്ട്. ഏറെ­ക്കാലം സൗദി അറേ­ബ്യ­യില്‍ ജോലി ചെയ്തി­രു­ന്നതു കൊണ്ട് ഒട്ടു­മിക്ക ഗള്‍ഫ് രാജ്യ­ങ്ങ­ളും സന്ദര്‍ശി­ക്കാ­നാ­യി. കേരള ഗവണ്‍മെന്റ്, ഇന്ത്യന്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് എന്നി­വ­രുടെ പ്രത്യേക ക്ഷണി­താ­വായി ഇന്ത്യ ഒട്ടാകെ സന്ദര്‍ശി­ച്ചു.

2007 മുതല്‍ തുടര്‍ച്ച­യായി "മല­യാ­ളം­പത്ര'ത്തില്‍ കോളം ചെയ്തു വരു­ന്നു. ഗ്രൗണ്ട് സീറോ എന്ന കോളം ഏറെ ശ്രദ്ധി­ക്ക­പ്പെ­ട്ടു. തുടര്‍ന്ന് 2008ല്‍ സമസ്യ എന്ന പേരിലും 2009ല്‍ ദേശാ­ന്ത­ര­ങ്ങള്‍ എന്ന പേരിലും തുടര്‍ച്ച­യായി എഴു­തി. 2010ല്‍ ലാളി­ത്യ­ത്തിന്റെ സങ്കീര്‍ണ­ത­കള്‍ എന്ന പേരിലെഴുതിയ കോള­ത്തിന് ഏറെ വായ­ന­ക്കാരെ ലഭി­ച്ചു. തുടര്‍ന്ന് തൊട്ട­ടുത്ത വര്‍ഷം പരി­ണാ­മ­ഗാ­ഥ­കള്‍ എന്ന പേരില്‍ ഒരു വര്‍ഷം തുടര്‍ച്ച­യായി "മല­യാ­ളം­പത്ര'ത്തിലൂടെ മികച്ച വായ­നാ­നു­ഭവം നല്‍കി. 

ടര്‍ക്കി/ ഗ്രീസ് യാത്രാ­വി­വ­രണം 2012­-2013ല്‍ തുടര്‍ച്ച­യായി പ്രസി­ദ്ധീ­ക­രി­ച്ചു. "മല­യാ­ളം­പത്ര'ത്തിനു പുറ­മേ, പ്രകൃ­തി­യുടെ നിഴ­ലു­കള്‍ തേടി എന്ന പേരില്‍ 2014ല്‍ കേര­ള­ത്തിലെ പ്രസി­ദ്ധ­ങ്ങ­ളായ സഞ്ചാ­ര­ഭൂ­പ­ട­ത്തെ­ക്കു­റിച്ച് പ്രമുഖ വാര്‍ത്താ വെബ്‌സൈ­റ്റായ ഇ-­മ­ല­യാ­ളി­യി­ലും എഴു­തി. മൂന്നു വര്‍ഷം ന്യൂവാര്‍ക്കി­ലുള്ള ബെത്ത് ഇസ്ര­യേല്‍ മെഡി­ക്കല്‍ സെന്റ­റില്‍ ഇന്ത്യ ഹെറി­റ്റേജ് ഡേ സെലി­ബ്രേ­ഷന്റെ മുഖ്യ­സം­ഘാ­ട­ക­നാ­യി­രു­ന്നു.

 നാലാ­യി­ര­ത്തി­ലേറെ പേര്‍ ജോലി ചെയ്യുന്ന ന്യൂവാര്‍ക്ക് ബെത്ത് ഇസ്ര­യേല്‍ മെഡി­ക്കല്‍ സെന്റ­റിലെ എംപ്ലോയ് ഓഫ് ദി മംത്, കോര്‍വാല്യു അവാര്‍ഡ് ജേതാ­വ്, ഡിപ്പാര്‍ട്ട്‌മെന്റ് വിഷ­ണറി അവാര്‍ഡ് ജേതാവ് മാനേ­ജര്‍ ഓഫ് ദി മംത് ആയും തെര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടി­ട്ടു­ണ്ട്.

 ഇപ്പോള്‍ റെസ്പി­റേ­റ്ററി ഡിപ്പാര്‍ട്ട്‌മെന്റിലെ അസി­സ്റ്റന്റ് ഡയ­റ­ക്ട­റായി സേവ­ന­മ­നു­ഷ്ഠി­ക്കു­ന്നു. ബെര്‍ഗന്‍ കൗണ്ടി കമ്യൂ­ണിറ്റി കോള­ജില്‍ അഡ്ജങ്ക്റ്റ് ഫാക്കല്‍റ്റി അംഗ­വു­മാ­ണ്. ഭാര്യ ഇന്ദി­ര ന്യൂവാര്‍ക്ക് ബെത്ത് ഇസ്ര­യേല്‍ മെഡി­ക്കല്‍ സെന്റ­റില്‍ നേഴ്‌സ് പ്രാക്ടീ­ഷ­ണര്‍, മകന്‍ ബ്രയന്‍ ന്യൂജേ­ഴ്‌സി­യില്‍ എഞ്ചി­നീ­യര്‍, മകള്‍ ഷെറിന്‍ ന്യൂയോര്‍ക്കില്‍ ഫിസി­ഷ്യന്‍. മരു­മ­കന്‍ ജയ്‌സണ്‍ അക്കൗ­ണ്ടന്റ്.


അഭി­മുഖത്തിന്റെ പൂര്‍ണരൂപം ചുവടെ:

? ആദ്യ­മായി അഭി­ന­ന്ദ­നം. നിങ്ങള്‍ക്കാണ് അഭി­ന­ന്ദനം എന്ന­റി­ഞ്ഞ­പ്പോള്‍ എന്തു­തോ­ന്നി?

ഏറെ സന്തോഷം തോന്നി.

അമേ­രി­ക്കന്‍ മല­യാളികള്‍ക്കി­ട­യിലെ സാഹി­ത്യ­പ്രവര്‍ത്ത­ന­ത്തിന് കിട്ടിയ അംഗീ­കാ­ര­ത്തിന് ഇവി­ടുത്തെ വായനാസമൂ­ഹ­ത്തോട് പ്രത്യേ­ക­മായി കട­പ്പെ­ട്ടി­രി­ക്കു­ന്നു. എല്ലാ­വര്‍ക്കും നന്ദി.

? എഴു­ത്തു­കാര്‍ക്ക് അവാര്‍ഡ്/ അംഗീ­കാരം കൊടു­ക്കു­ന്ന­തിനെ അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ എതിര്‍ക്കുകയോ പരി­ഹ­സി­ക്കു­കയോ ചെയ്യു­ന്നു­ണ്ടല്ലോ, അതേ­ക്കു­റിച്ച് എന്തു പറ­യുന്നു?

* പരി­ഹാസം എല്ലാ­ ത­ല­ത്തി­ലു­മു­ണ്ട്. അംഗീ­കാ­ര­ത്തി­നാണ് പ്രസ­ക്തി. എന്തെ­ങ്കിലും ചെയ്യു­ന്ന­വര്‍ക്കാ­ണല്ലോ അംഗീ­കാരം കിട്ടു­ന്ന­ത്. അത് തികച്ചും നല്ല­താ­ണ്. അംഗീ­കാ­ര­ങ്ങള്‍ പിടി­ച്ചു­വാ­ങ്ങു­ന്ന­തി­ല­ല്ല, സ്വാഭാ­വി­ക­മായി വന്നു­ചേ­രു­ന്ന­താണ് അനു­യോ­ജ്യം. അല്ലാ­ത്തവ നില­നി­ല്ക്കു­ക­യി­ല്ല. അവ ചോദ്യം ചെയ്യ­പ്പെ­ടു­കയും പരി­ഹ­സി­ക്ക­പ്പെ­ടു­കയും ചെയ്യും. ഇവിടെ ഇ- മല­യാളി വേറിട്ട് നില്‍ക്കു­ന്നതില്‍ ഏറെ അഭി­മാനം തോന്നു­ന്നു. 

അമേ­രി­ക്കന്‍ മല­യാ­ളി­യുടെ മന­സ്സ­റി­ഞ്ഞു­കൊ­ണ്ടുള്ള അവാര്‍ഡ് പ്രഖ്യാ­പ­നവും അംഗീ­ക­രി­ക്കലും എല്ലാ­വരും ഹൃദ­യ­ത്തി­ലേ­റ്റു­ക തന്നെ ചെയ്യും.ഒരു ഉദാ­ഹ­ര­ണം. കഴിഞ്ഞ വര്‍ഷം നാമം എന്ന ന്യൂജേ­ഴ്‌സി­യിലെ സംഘ­ടന എന്റെ പത്ര­പ്ര­വര്‍ത്തന ജീവി­തത്തെ പരി­ഗ­ണിച്ച് എനിക്ക് ഒരു പുര­സ്കാരം തന്നു. ഞാന്‍ അവ­രെ­ക്കു­റിച്ച് അതു­വരെ ഒന്നും എഴു­തി­യി­ട്ടി­ല്ല, പേട്രന്‍ മാധ­വന്‍നാ­യര്‍, പിന്നെ വിനി നായര്‍ എന്നി­വ­രൊ­ഴിച്ച് ഒട്ടുമിക്ക ഭാര­വാ­ഹി­കളെയും എനി­ക്ക­റി­യു­ക­യു­മി­ല്ല.

? പ്രസ്തുത മനോ­ഭാ­വ­മുള്ള ഒരു സമൂ­ഹ­ത്തില്‍ ഇത്തരം അംഗീ­കാ­ര­ങ്ങള്‍ നിര­സി­ക്ക­ണ­മെന്നു തോന്നി­യി­ട്ടുണ്ടോ?

* ഒരി­ക്ക­ലു­മി­ല്ല. മനോ­ഭാ­വ­ങ്ങള്‍ പലതും മാറേ­ണ്ട­താ­ണ്. കിട്ടാത്ത മുന്തിരി പുളി­ക്കു­മെ­ന്ന കഥ­യാണ് ഇവിടെ ഓര്‍മി­ക്കേ­ണ്ട­ത്. സമൂ­ഹ­ത്തിലെ എല്ലാ­വര്‍ക്കും അംഗീ­കാ­ര­ങ്ങള്‍ കിട്ട­ണ­മെ­ന്നി­ല്ല. അവ ചോദിച്ചോ വില കൊടുത്തോ വാങ്ങേ­ണ്ട­തു­മ­ല്ല. അത്തരം പുര­സ്കാ­ര­ങ്ങള്‍ വില കുറ­ഞ്ഞ­വ­യാ­ണ്. അവ നീതീ­ക­രി­ക്ക­പ്പെ­ടു­ക­യി­ല്ല.

 അത് അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്കി­ട­യി­ലെ­ന്നല്ല ഒരി­ടത്തും നില­നി­ല്ക്കു­ക­യി­ല്ലെ­ന്നു തന്നെ­യാണ് എന്റെ അഭി­പ്രാ­യം. പിന്നെ സാമൂ­ഹിക തല­ത്തില്‍ വ്യക്തി­കള്‍ക്കെല്ലാം തന്നെ ഇവ ലഭി­ക്ക­ണ­മെ­ന്നതും അചിന്ത­നീ­യ­മാ­ണ­ല്ലോ.

? അമേ­രി­ക്കന്‍ മല­യാളി എഴു­ത്തു­കാ­രന്‍ എന്ന് അറി­യ­പ്പെ­ടു­ന്നതോ, മല­യാ­ള­ത്തിലെ എഴു­ത്തു­കാ­രന്‍ എന്നു അറി­യ­പ്പെ­ടു­ന്നതോ തൃപ്തി­ക­ര­മായി കണ­ക്കാ­ക്ക­­ു­ന്നു?.

* രണ്ടും ഒരു­പോലെ തൃപ്തി­ക­ര­മാ­ണ്. മല­യാ­ള­മു­ണ്ടാ­യ­തിനു ശേഷ­മാ­ണല്ലോ അമേ­രി­ക്കന്‍ മല­യാ­ളവും ഇവിടുത്തു­കാ­രുടെ വായ­നയും എഴുത്തും ഇട­പെ­ടലും ഒക്കെ­യു­ണ്ടാ­യ­ത്. ശരിക്കും ഞാനൊരു മല­യാ­ളി­യാ­ണ്. എന്നാല്‍ പ്രത്യേ­ക­മായി അമേ­രി­ക്കന്‍ മല­യാ­ളി­കളെ പ്രതി­നി­ധീ­ക­രി­ക്കുന്നു എന്ന­തില്‍ അഭി­മാ­ന­വുമു­ണ്ട്.

? അംഗീ­കാ­ര­ങ്ങള്‍/ വിമര്‍ശ­ന­ങ്ങള്‍/ നിരൂ­പ­ണ­ങ്ങള്‍/പരാ­തി­കള്‍/ അഭി­ന­ന്ദ­ന­ങ്ങള്‍ ഇവ­യില്‍ ഏതാണ് നിങ്ങ­ളുടെ അഭി­പ്രാ­യ­ത്തില്‍ ഒരു എഴു­ത്തു­കാ­രന് പ്രോത്സാ­ഹ­ന­മാ­കു­ക?

* എഴു­ത്തു­കാ­രനെ സംബ­ന്ധി­ച്ചി­ട­ത്തോളം അയാ­ളുടെ സാഹിത്യ പത്രപ്രവര്‍ത്ത­ന­ത്തില്‍ ഏതു തര­ത്തി­ലുള്ള ഇട­പെ­ടലും അയാ­ളുടെ അത്ത­ര­ത്തി­ലുള്ള വളര്‍ച്ചയെ സഹാ­യി­ക്കുക തന്നെ ചെയ്യും.

 തനിക്ക് ഒരു വേദി­യു­ണ്ടെന്നും താന്‍ പറ­യു­ന്നത് കേള്‍ക്കാന്‍ ആളുണ്ടെന്നുമാ­വു­മ്പോ­ഴാണ് ഒരു എഴു­ത്തു­കാ­രന് കൂടുതല്‍ ഊര്‍ജ്ജ­ത്തോടെ എഴു­താ­നാ­വു­ക. ഇതെല്ലാം ഒരു തര­ത്തി­ല­ല്ലെ­ങ്കില്‍ മറ്റൊരു തരത്തില്‍ എഴു­ത്തിനെ ഉത്തേ­ജി­പ്പി­ക്കുക തന്നെ ചെയ്യും.

? അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ ഇവി­ടുത്തെ കഥ­കള്‍ എഴു­തണം അവര്‍ വിട്ടി­ട്ടു­പോന്ന നാടി­നെ­ക്കു­റി­ച്ചുള്ള ഗൃഹാ­തു­ര­ത്വ­മല്ല എന്നു പറ­യു­ന്ന­തി­നോട് യോജി­ക്കു­ന്നുണ്ടോ?

* അതി­നോടു യോജി­പ്പി­ല്ല. യഥാര്‍ത്ഥ­ത്തില്‍ ഇത് പ്രവാസ ജീവി­ത­മാ­ണ്. അത് അല്ല എന്ന് എത്ര ആണ­യിട്ടു പറ­ഞ്ഞാലും നമു­ക്കെല്ലാം അറി­യാം, അതു സത്യ­സ­ന്ധ­മ­ല്ലെ­ന്ന്. നാം നടന്ന വഴി­കള്‍, നാം അനു­ഭ­വിച്ച ഗന്ധ­ങ്ങള്‍. 

കേട്ടു­കേഴ്‌വികള്‍ ഇതൊ­ക്കെ­യാണ് ഗൃഹാ­തു­ര­ത്വം. ആ മട­ങ്ങി­പ്പോക്ക് ആഗ്ര­ഹി­ക്കാ­ത്ത­വര്‍ ആരു­മി­ല്ലെ­ന്നതാണ് സത്യം. അത് എഴു­ത്തിന്റെ കാര്യ­ത്തിലാണെ­ങ്കില്‍ കൂടി. നില­നി­ല്പിന് ഇവി­ടുത്തെ തട്ട­ക­ത്തിനെ ഉപ­യോ­ഗ­പ്പെ­ടുത്തി എന്നു­വ­രാം. എന്നാല്‍ ആത്യ­ന്തി­ക­മായി നാം എഴു­തു­ന്നത് മല­യാ­ള­ത്തിന്റെ മണ­മുള്ള രച­ന­ക­ളാ­ണ്.

? ഒരു എഴു­ത്തു­കാ­ര
നാ­ക­ണ­മെന്ന് സ്വയം തോന്നി­­യ­തെ­പ്പോള്‍? ആദ്യത്തെ രചന എപ്പോള്‍ നട­ത്തി, എവിടെ പ്രസി­ദ്ധീ­ക­രി­ച്ചു?

* കോളേജ് തല­ത്തി­ലാ­ണ്. മത്സ­ര­ത്തില്‍ എഴു­തി­യ­പ്പോള്‍ സമ്മാനം കിട്ടി. ജീവി­ത­സ­ന്ധാ­ര­ണ­ത്തി­നായി സൗദി­യില്‍ എത്തി­യ­പ്പോള്‍ മനവും മരു­ഭൂ­മി­യാ­യി. പിന്നീട് വായ­ന­യുടെ വിവിധ തല­ങ്ങള്‍ പിന്നി­ട്ട­പ്പോള്‍ അറി­യാതെ എഴു­ത്തിന്റെ വഴിയെ അനു­ഗ­മിച്ചു എന്ന­താണ് സത്യം.

? കഥ, കവിത, ലേഖനം, നിരൂ­പണം, സഞ്ചാ­ര­സാ­ഹിത്യം, നര്‍മ്മം അങ്ങനെ സാഹി­ത്യ­ശാ­ഖ­യിലെ മിക്ക മേഖ­ല­കളും ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥ അമേ­രി­ക്കന്‍ മല­യാളി എഴു­ത്തു­കാ­രില്‍ മാത്രം കാണുന്ന ഒരു വിശേ­ഷ­ത­യാ­ണ്. എന്താണ് ഒരു മേഖ­ല­യില്‍ മാത്രം കാലൂന്നി അതില്‍ വിജയം നേടാന്‍ ശ്രമി­ക്കാ­ത്ത­ത്. താങ്കള്‍ ഏത് കാറ്റ­ഗ­റി­യില്‍പ്പെ­ടു­ന്നു?

* എഴു­ത്തു­കാ­രന്‍ ഒരു തല­ത്തില്‍ മാത്രം എഴു­ത­ണ­മെ­ന്നത് വെറും മിഥ്യയാണ്. എഴു­തു­ന്നത് കാറ്റ­ഗ­റൈസ് ചെയ്യ­പ്പെ­ടു­ന്നത് വായ­ന­ക്കാ­രുടെ സൗക­ര്യ­ത്തി­നു­വേ­ണ്ടി­യാ­ണ്. എഴുത്ത് ഒന്നേ­യു­ള്ളൂ. അത് മന­സ്സില്‍ നിന്നും വരു­ന്ന­താ­ണ്.

 അതിനെ വായി­ക്കു­ന്ന­വര്‍ സൗക­ര്യ­പ്ര­ദ­മായി അതു വിവിധ മേഖ­ല­ക­ളി­ലായി തരം തിരി­ക്കു­ന്നു­വെ­ന്നേ­യു­ള്ളൂ. അത് അമേ­രി­ക്കന്‍ എഴു­ത്തു­കാ­രന്റെ പ്രശ്‌ന­മ­ല്ല.

? നിങ്ങള്‍ക്കി­ഷ്ട­മുള്ള സാഹി­ത്യ­കൃതി? എഴു­ത്തു­കാ­രന്‍?

* എം.ടി വാസു­ദേ­വന്‍നാ­യ­ര്‍. എം.­ടി­യെ­ക്കു­റിച്ച് ഒരു പുസ്തകം പ്രസി­ദ്ധീ­ക­രി­ക്കു­വാനും, അത് അദ്ദേ­ഹത്തെ കൊണ്ട് തന്നെ പ്രകാ­ശിപ്പിക്കുവാനും കഴി­ഞ്ഞത് ഭാഗ്യ­മായി കരു­തു­ന്നു. എം.ടി വാസു­ദേ­വന്‍നാ­യ­രുടെ "കാല'വും "രണ്ടാ­മൂ­ഴ'വും. ഒ.വി വിജ­യനെയും ഇഷ്ട­മാണ്.

? നിങ്ങ­ളുടെ അഭി­പ്രാ­യ­ത്തില്‍ അമേ­രി­ക്കന്‍ മല­യാള സാഹിത്യം എന്നൊ­ന്നുണ്ടോ? ഉണ്ടെ­ങ്കില്‍ അതിന്റെ പുരോ­ഗതി എവിടെ എത്തി നില്ക്കുന്നു?

* അങ്ങനെ ഒന്നുണ്ടോ എന്നു ചോദി­ക്കു­മ്പോള്‍ മാത്ര­മാണ് അത് ഉണ്ടെന്ന വസ്തുത ഇവിടെ നില­നി­ല്ക്കുന്നു എന്നു മന­സ്സി­ലാ­കു­ന്ന­ത്. സാങ്കേ­തി­ക­മായി അതിന്റെ ആവ­ശ്യ­മി­ല്ലെ­ങ്കില്‍കൂടി, അമേ­രി­ക്കന്‍ മല­യാളി സമൂ­ഹ­ത്തിന്റെ വായ­നയെ പരി­പോ­ഷിപ്പിക്കുന്ന നില­യില്‍ അത് പ്രസ­ക്ത­മാ­ണ്. 

വിവിധ തല­ത്തില്‍ക്കൂടി ഇന്നത് മുന്‍നി­ര­യില്‍ തന്നെ­യാ­ണ്. മല­യാ­ള­ത്തി­ലുള്ള പല കൃതി­ക­ളെ­ക്കാള്‍ ഉയ­ര­ത്തില്‍, അല്ലെ­ങ്കില്‍ അവയെ വെല്ലു­വി­ളി­ക്കാ­വുന്ന രീതി­യി­ലൊക്കെ പുരോ­ഗ­തി­യുടെ പന്ഥാ­വി­ലാ­ണ്.

? അമേ­രി­ക്കന്‍ മല­യാളി എഴു­ത്തു­കാ­രില്‍ ആരുടെ രച­ന­യൊക്കെ നിങ്ങള്‍ വായി­ച്ചി­ട്ടുണ്ട്. അവ­യില്‍ നിങ്ങള്‍ക്കി­ഷ്ട­മാ­യ­വ?

* രാജു­മൈ­ല­പ്ര­യുടെ എഴുത്ത് ഇഷ്ട­മാ­ണ്. പിന്നെ, ഒട്ട­ന­വ­ധി­യാ­ളു­ക­ളു­ണ്ട്. മണി­ച്ചേ­ട്ടന്‍ എന്ന ഡോ. എം വി പിള്ള­യുടെ പേരെ­ടുത്ത് പറ­യാതിരി­ക്കു­ന്നത് ശരി­യാ­വി­ല്ല. 

അദ്ദേ­ഹ­ത്തിന്റെ ഗഹ­ന­മായ എഴുത്തും കാര്യ­മാ­ത്ര­പ്ര­സ­ക്ത­മായ പ്രസം­ഗ­ങ്ങളും എല്ലാം താല്‍പ­ര്യ­പൂര്‍വം വീക്ഷി­ക്കാ­റു­ണ്ട്, എനിക്ക് ഊര്‍ജം പക­രുന്ന ഒരു വ്യക്തി­ത്വ­ത്തിന് ഉട­മ­യാണ് അദ്ദേ­ഹം.

? ഇവിടെ എഴു­ത്തു­കാ­രില്ല, വായ­ന­ക്കാ­രില്ല... നിങ്ങ­ളുടെ കമന്റ്?

* എഴുത്തും വായ­ന­യു­മൊ­ക്കെ­യു­ണ്ട്. അവയ്ക്ക് അതി­ന്റേ­തായ ഇട­ങ്ങള്‍ കിട്ടു­ന്നില്ലെന്ന­താണ് സത്യം. അത് അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ സൗക­ര്യ­പ്ര­ദ­മായി സ്വകാ­ര്യ­മായി ഉപ­യോ­ഗ­പ്പെ­ടു­ത്തു­ന്നു­ണ്ട്. അത് യാഥാര്‍ത്ഥ­മാ­ണ്.

? ഇ-­മ­ല­യാളിയില്‍ എഴു­തു­ന്ന­വ­രുടെ രച­ന­ക­ളെ­ക്കു­റിച്ച് തൂലി­കാ­നാ­മ­ത്തില്‍ കമന്റ് എഴു­തു­ന്ന­വ­രെ­ക്കു­റിച്ച് നിങ്ങ­ളുടെ അഭി­പ്രായം എന്താ­ണ്. അത് തുട­രുന്നത് നല്ല­താണോ? അതോ നിറു­ത്ത­ണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവൊ?

* ഇട­പെ­ട­ലു­കള്‍ ഉണ്ടാ­വ­ണം. അത് തൂലി­കാ­നാ­മത്തിലായാലും അല്ലെ­ങ്കി­ലും. വിദ്യാ­ധ­രനും പിന്നെ ഒട്ട­ന­വധി പേരും ഇ. മല­യാ­ളി­യുടെ പേജു­കളെ പ്രകാ­ശി­പ്പി­ക്കുന്നവരല്ലേ?

? ഇതു­വരെ എത്ര പുസ്ത­ക­ങ്ങള്‍ പ്രസി­ദ്ധീ­ക­രി­ച്ചു, അല്ലെ­ങ്കില്‍ പ്രസി­ദ്ധീ­ക­രി­ക്കാന്‍ ഉദ്ദേ­ശി­ക്കുന്നു?

* ഇതേ­വരെ അഞ്ച് പുസ്ത­ക­ങ്ങള്‍ പ്രകാശം കണ്ടു. മണ്‍മ­റ­ഞ്ഞു­പോയ മള്‍ബറി ബുക്‌സിന്റെ ഷെല്‍വിയെ കൃത­ജ്ഞ­താ­പു­ര­സരം ഓര്‍ക്കു­ന്നു. ഏൃലലരല/ഠൗൃസല്യ യാത്രാ­വി­വ­രണം എന്‍.­ബി.­എ­സിന്റെ പ്രസി­ലെത്തി നില്ക്കു­ന്നു. കേര­ള­ത്തി­ലു­ട­നീളം നട­ത്തിയ യാത്രാ­ക്കു­റി­പ്പു­കള്‍ ഈ മല­യാളിയില്‍ ഒരു വര്‍ഷ­ത്തി­ല­ധികം പ്രസി­ദ്ധീ­ക­രി­ച്ചത് പുസ്ത­ക­മാ­ക്ക­ണ­മെന്ന് വായ­ന­ക്കാ­രില്‍ പലരും ആവ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ട്.

? നിങ്ങള്‍ പൂര്‍ണ്ണസമയ എഴുത്തുകാരനോ അതോ സമയമുള്ളപ്പോള്‍ കുത്തിക്കുറിക്കുന്നയാളോ? എഴുത്തിനെ ഗൗരവമായി കാണുന്നുണ്ടോ? അതോ ജോലിതിരക്കില്‍ നിന്നും വീണുകിട്ടുന്ന സമയം സാഹിത്യത്തിനുപയോഗിക്കാമെന്ന ചിന്തയാണോ?

* മോര്‍ട്‌­ഗേജും കുട്ടി­ക­ളുടെ വിദ്യാ­ഭ്യാസ ലോണും മറ്റും ഉള്ള­തു­കൊണ്ട് പൂര്‍ണ്ണസമയ എഴു­ത്തു­കാ­രന്‍ എന്ന് ഒരി­ക്കലും പറ­യു­വാന്‍ സാധി­ക്കു­ക­യി­ല്ല. തീര്‍ച്ച­യായും - എഴു­ത്തിനെ ഗൗര­വ­മായി തന്നെ കാണുന്നു. സമയം - അതല്ലേ എല്ലാം.

? നിങ്ങള്‍ ഇപ്പോള്‍ വായിച്ച്‌­കൊണ്ടിരിക്കുന്ന പുസ്തകം ഏതാണു്. ഇ മലയാളിയില്‍ ഈയിടെ വായിച്ച നിങ്ങള്‍ക്കിഷ്ടപ്പെട്ട രചന.?

* ഇപ്പോള്‍ വായി­ച്ചു­കൊ­ണ്ടി­രി­ക്കുന്ന പുസ്ത­കം- എന്റെ സുഹൃത്ത് അജീഷ് ചന്ദ്രന്‍ സമ്മാ­നിച്ച "മഞ്ഞു­മ­ല­കളും സമ­ത­ല­ങ്ങളും' - ഇന്ത്യന്‍ യാത്ര­കള്‍. കെ. രാജേ­ന്ദ്രന്‍ എഴു­തി­യത്. മുഖ­വുര വായിച്ചതേ­യു­ള്ളൂ. എനിക്ക് ഇഷ്ട­മുള്ള മേഖ­ല­യായ യാത്രാ­വി­വ­രണം ആണ്. ഈ മല­യാ­ളി­യിലെ എല്ലാം ഇഷ്ടം.

? നിങ്ങളെ കോപിപ്പിക്കുന്ന തരത്തില്‍ നിങ്ങളുടെ രചനകള്‍ക്ക് വിമര്‍ശനം/അഭിപ്രായം ഉണ്ടായിട്ടുണ്ടോ? എങ്കില്‍ എന്താണു നിങ്ങളെ കോപിപ്പിച്ചത്?

* എനിക്ക് കിട്ടിയ വിമര്‍ശ­ന­ങ്ങള്‍ പോലും സ്‌നേഹ­ബു­ദ്ധ്യാ ഉള്ള­താ­യി­രു­ന്നു. പറ­ഞ്ഞ­തൊക്കെ നല്ല­താ­ഗ്ര­ഹി­ക്കുന്ന സുഹൃ­ത്തു­ക്ക­ളും. എഴു­ത്തിന്റെ കാര്യ­ത്തില്‍ കോപത്തെ ഒരു വിളി­പ്പാ­ട­കലെ നിര്‍ത്തി­യി­രി­ക്കു­ക­യാ­ണ്.

? എഴുത്തുകാരുടെ മനസ്സില്‍ ഒരു ശൂന്യത വരാറുണ്ട്. അപ്പോള്‍ അവര്‍ക്ക് ഒന്നുമെഴുതാന്‍ കഴിയുന്നില്ല. നിങ്ങള്‍ക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടൊ? എങ്കില്‍ അതിനെ എങ്ങനെ തരണം ചെയ്തു?

* ശൂന്യ­ത. ജീവിത യാഥാര്‍ത്ഥ്യ­ങ്ങ­ളു­മായി താദാത്മ്യം പ്രാപിച്ചു നില്ക്കുന്ന സമ­യ­ങ്ങ­ളില്‍, മനസ് പ്രക്ഷു­ബ്ധ­മാ­കുന്ന വേള­യില്‍ മാത്രം -തല്ക്കാ­ല­ത്തേ­ക്ക്.

? 200 എഴുത്തുകാരും 7 വായനകാരുമാണു അമേര്‍ക്കന്‍ മലയാളി സാഹിത്യരംഗത്ത് എന്ന് ഒരു എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടു. നിങ്ങള്‍ അതെക്കുറിച്ച് എന്തു പറയുന്നു?

* അഭി­പ്രായ സ്വാത­ന്ത്ര്യ­മുള്ള ഒരു നാട്ടില്‍ നിന്ന് വന്ന് അഭി­പ്രാ­യ­സ്വാ­ത­ന്ത്ര്യ­മുള്ള മറ്റൊരു നാട്ടില്‍ വന്ന് താമ­സി­ക്കു­ന്ന­വ­രാണ് നാം. ഇവിടെ ആര്‍ക്കും എന്തും പറ­യാം.

അത് ഉല­ക്ക­യാ­കാതെ നോക്ക­ണ­മെന്ന് മാത്രം.

? പ്രതിദിനം അമേരിക്കന്‍ മലയാളികളില്‍ പുതിയ പുതിയ എഴുത്തുകാര്‍, ചിലരൊക്കെ അറുപതും എഴുപതും കടന്നവര്‍ പ്രത്യക്ഷപ്പെടുന്നു. അവരൊക്കെ ശരിക്കും സര്‍ഗ്ഗ പ്രതിഭയുള്ളവരായിരിക്കുമോ? അത്തരക്കാരുടെ കടന്നാക്രമണം സാഹിത്യത്തെ ദുഷിപ്പിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും.?

* പ്രായം നോക്ക­ണ്ട. അത് ഒരു അള­വു­കോലുമല്ല. എല്ലാ­വരും എഴു­ത­ട്ടെ. ആരെയും നിരാ­ശ­പ്പെ­ടു­ത്തേ­ണ്ട. പ്രതി­ഭ­യു­ള്ള­വരെ കാലം അംഗീ­ക­രി­ക്കും.

? അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ ഒരു കോക്കസ്സ് വര്‍ക്ക് ചെയ്യുന്നുണ്ടോ? അതായത് ചിലര്‍ എഴുതുന്നത് നല്ലത് എന്നു പറയാന്‍, അയാളെ സഹായിക്കുന്നവര്‍. ചിലര്‍ എത്ര നല്ല രചന നടത്തിയാലും അതിനെക്കുറിച്ച് മോശം പറയുന്നവര്‍. ഇതെപ്പറ്റി എന്തഭിപ്രായം?

* അങ്ങിനെ തോന്നി­യി­ട്ടി­ല്ല.

? നിരൂപണമെന്നാല്‍ എഴുത്തുകാരനെ ആക്ഷേപിക്കുന്നതാണോ? രചനയിലെ നന്മകള്‍ കണ്ടെത്തി എഴുത്തുകാരനു പ്രോത്സാഹനം നല്‍കുന്ന നിരൂപണരീതി നല്ലതോ ചീത്തയോ? ചീത്തയെങ്കില്‍ എന്തുകൊണ്ട്?

* എഴു­ത്തു­കാ­ര­നെ­യ­ല്ല, എഴു­തി­യ­തിലെ എസ്സന്‍സിനെപ്പറ്റി­യാണ് നിരൂ­പണം നട­ത്തേ­ണ്ട­ത്. നന്മ­കള്‍ കണ്ടെ­ത്തു­കയും അവയെ പ്രോത്സാ­ഹി­പ്പി­ക്കു­കയും ചെയ്യു­ന്നത് വഴി പ്രശോ­ഭി­ത­മാ­കു­ന്നത് ഭാഷ­യാ­ണ്. ദോഷൈ­ക­ദൃ­ക്കു­കളെ അവ­രുടെ വഴിക്ക് വിടു­ക. ഒരി­ക്കല്‍ അവര്‍ക്ക് വഴി­മു­ട്ടും.

? അമേരിക്കന്‍ മലയാള സാഹിത്യ രംഗത്ത് നിരൂപണമേയില്ലെന്ന ഒരു മുറവിളി കേള്‍ക്കുന്നു. നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു. തൂലിക നാമത്തിലാണെങ്കിലും ഇ മലയാളിയില്‍ നിത്യവും രചനകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ?

* നാം ഭക്ഷണം കഴി­ക്കു­മ്പോള്‍, ശരീ­ര­ത്തിന് ആവ­ശ്യ­മാ­യത് ശരീരം എടു­ക്കും. ബാക്കി­യു­ള്ളത് ശരീരം പുറ­ന്ത­ള്ളും. ഇത് ഒരു ലോക­സത്യം ആണ്. ഈ മല­യാ­ളി­യില്‍ വരുന്ന കമന്റു­ക­ളെയും ആ രീതി­യില്‍ കണ്ടാല്‍ മതി.

? ഒരു പുസ്തകത്തെപ്പറ്റി ഒരു നിരൂപകനും ഒരു കൂട്ടം വായനക്കാരും പറയുന്ന അഭിപ്രായം നിങ്ങളെ സ്വാധീനിക്കാറുണ്ടോ? അതോ നിങ്ങള്‍ നിങ്ങളുടേതായ അഭിപ്രായം രൂപികരിക്കാറുണ്ടോ?

മുകളിലത്തെ ചോദ്യത്തിന് നല്‍കിയ ഉത്തരം തന്നെ. ഭാവിക്ക് ആവ­ശ്യ­മെന്ന് തോന്നു­ന്നവ എടു­ക്കും. 

? രചനയ്ക്ക് മുമ്പ് വായനയും, ഗവേഷണങ്ങളും നടത്തുന്ന എഴുത്തുകാര്‍ ഉണ്ട്. നിങ്ങള്‍ ഏത് വകുപ്പില്‍പ്പെടുന്നു?

* തീര്‍ച്ച­യാ­യും. വായ­നയും ഗവേ­ഷ­ണവും മാത്ര­മ­ല്ല, നിരീ­ക്ഷ­ണവും ഒരു എഴു­ത്തു­കാ­രന് ഊര്‍ജ്ജം പക­രു­ക­തന്നെ ചെയ്യും. ഞാന്‍ ഒട്ടും വ്യത്യ­സ്ത­ന­ല്ല.

? നിങ്ങള്‍ ഒരു നല്ല വായനക്കാരനാണൊ? ഒന്നില്‍ കൂടുതല്‍ പ്രാവശ്യം നിങ്ങള്‍ വായിച്ച കൃതിയേത്?

* നൂറു­ശ­ത­മാ­നം. അഭി­മാ­ന­പു­ര­സരം പറ­യട്ടെ "ആടു ജീവിതം'



? അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍, അനുമോദനങ്ങള്‍ ഇവ നേടിയവരെ മാദ്ധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നു. അതവര്‍ അര്‍ഹിക്കുന്നില്ല, അര്‍ഹിക്കുന്നവര്‍ വേറെ ചിലരാണു എന്ന് തോന്നിയിട്ടുണ്ടോ. ഒരു ഉദാഹരണം. സാഹിത്യ അക്കാദമി അവാര്‍ഡ് പോലുള്ളവ?

* സത്യത്തെ, നീതിയെ ദീര്‍ഘ­കാലം മൂടി­വെ­ക്കു­വാന്‍ സാധി­ക്കു­ക­യി­ല്ല. ദാസേ­ട്ടന്‍ പറ­ഞ്ഞു­വ­ച്ചി­ട്ടു­ണ്ട്. എനി­ക്കുള്ള പാട്ട് എനിക്കു തന്നെ കിട്ടും. ഓരോ അരി­മ­ണി­യിലും അതാര് കഴി­ക്ക­ണ­മെന്ന് എഴു­തി­വെ­ച്ചി­ട്ടു­ള്ള­തു­പോ­ലെ.

? അമേരിക്കന്‍ മലയാളികളില്‍ വായനക്കാരില്ലെന്ന് കേള്‍ക്കുന്നു. അത് ശരിയെങ്കില്‍ അതിനു കാരണമെന്തായിരിക്കും.?

* മോര്‍ട്ട്‌ഗേ­ജ്, ലോണ്‍, മദ്യം.

? ആട് ജീവിതം പോലെ അമേരിക്കയുടെ പശ്ചാതലത്തില്‍ എഴുതാന്‍ മാത്രം ഒരു ജീവിതകഥ അമേരിക്കന്‍മലയാളികള്‍ക്കുണ്ടോ?

* ഉണ്ട്, ഉണ്ടാ­വ­ണം.

? ഇവിടത്തെ വെള്ളക്കാരുടേയും, കറുത്തവരുടേയും, സ്പാനിഷ്­കാരുടേയും ജീവിതം കുത്തഴിഞ്ഞ പുസ്തകം പോലെയെന്ന ഒരു ധാരണ മലയാളികള്‍ വച്ച് പുലര്‍ത്തുന്നുണ്ട്. അതേക്കുറിച്ച് പൊടിപ്പും തൊങ്ങലും വച്ച് എഴുതുന്നതാണോ അമേരിക്കന്‍ പാശ്ചാത്തലത്തില്‍ എഴുതുന്ന കഥകള്‍?

* ചുറ്റും നട­ക്കുന്ന കാര്യ­ങ്ങള്‍ അല്പ­സ്വല്പം പൊടിപ്പും തൊങ്ങലും വെച്ചെ­ഴു­തി­യാലേ വായ­ന­ക്കാര്‍ ഉണ്ടാ­വു­ക­യു­ള്ളൂ. എരിവും പുളി­യു­മി­ല്ലാത്ത കറി ആര്‍ക്ക് വേണം?

? നാട്ടിലെ ഏതെങ്കിലും എഴുത്തുകാരന്റെ രചനകള്‍ നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ? ഇവിടത്തെ എഴുത്തുകാരില്‍ ആരുടെ രചനകള്‍ നിങ്ങളെ സ്വാധിനിക്കാന്‍ മാത്രം കൊള്ളാവുന്നവയായിട്ടുണ്ട്?

* നാട്ടില്‍ എം.­ടിയും ബന്യാ­മി­നും. ഇവിടെ രാജു­മൈ­ല­പ്ര, മണ്ണി­ക്ക­രോ­ട്ട്, എല്‍സി യോഹ­ന്നാന്‍ ശങ്ക­ര­ത്തില്‍ അങ്ങനെ അങ്ങ­നെ.... ഒരു­കാര്യം കൂടി വ്യക്ത­മാ­ക്ക­ട്ടെ. എഴു­ത്തിന്റെ വഴി­യില്‍ എനിക്ക് മാര്‍ഗ­ദര്‍ശനം നല്‍കി­യ­വരും ഞാന്‍ മനസാ നമി­ക്കു­ന്ന­വ­രു­മായ രണ്ടേ രണ്ടു­പേര്‍. 1. ഇ-­മ­ല­യാ­ളി­യുടെ ശ്രീ ജോര്‍ജ് ജോസ­ഫ്, 2. ശ്രീ ടാജ് മാത്യു. എന്റെ മന­സ്സില്‍ ഇവര്‍ ഗുരു­ക്കള്‍ ആണെന്ന് പറ­ഞ്ഞാല്‍ പോരാ. അതിനും മേലെ....

? ഇ മലയാളി ദിവസവും വായിക്കാറുണ്ടോ? എന്ത് മാറ്റങ്ങള്‍, ഭേദഗതികള്‍ നിങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.

* ഉണ്ട്. ദിവ­സവും മൂന്നു തവ­ണ­യെ­ങ്കി­ലും. മാറ്റ­ങ്ങളെ സംബ­ന്ധിച്ച് പറ­ഞ്ഞാല്‍ കാല­ത്തി­നൊ­പ്പിച്ച് കോലം മാറു­ക­ത­ന്നെ­വേണം. കോലം മാറി­യാല്‍ മാത്രം പോര അതിനു­മു­ണ്ടാ­വണം ഒരു വ്യത്യ­സ്ത­ത.
------
-------------
ഇ-മലയാളി നല്‍കിയ സാഹിത്യപുരസ്‌ക്കാരം എനിക്കു നല്‍കുന്നതു അക്ഷരലോകത്തു നിന്നുള്ള പുതിയ ഊര്‍ജ്ജമാണ്. ഈ ആവേശത്തിലേക്ക് എന്നെ നയിച്ചത് നിങ്ങള്‍, എന്റെ പ്രിയ വായനക്കാര്‍, ഓരോരുത്തരുമാണ്. ഫോണിലും, ഇ-മെയ്‌ലിലൂടെയും നേരിട്ടും അഭിനന്ദിച്ചത് ഒട്ടനവധി പേരുണ്ട്. എല്ലാവര്‍ക്കും നന്ദി. കാണാമറയത്തിരുന്ന്, എന്റെ എഴുത്തിനെ പ്രോത്സാഹിപ്പിച്ചവരെയും ഓര്‍ക്കുന്നു. എഴുത്തിന്റെ വഴിയില്‍ നടക്കുമ്പോള്‍ കൂടെ നടന്നവരെയും മുന്‍പേ നടന്നവരെയും സ്മരിക്കുന്നു. അവാര്‍ഡിന്റെ ധന്യതയിലേക്ക് എന്നെ എത്തിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദിയും, സ്‌നേഹവും അറിയിക്കട്ടെ. 
സ്‌നേഹത്തോടെ, 
നിങ്ങളുടെ സ്വന്തം ജോര്‍ജ് തുമ്പയില്‍ 
എഴു­ത്തിന്റെ വഴി­യില്‍, കാല്‍നൂറ്റാ­ണ്ടായി ജോര്‍ജ് തുമ്പ­യില്‍
Join WhatsApp News
Peelikutty Babu K 2016-06-02 17:57:58
Very good
George Thumpayil 2016-06-03 03:09:19
Thank you my college friend Peelikutty.  It was a surprise from Kottayam.  Hope you and family are keeping good health.  Your note brings in lot of nostalgic college memories.  Glad that you are reading emalayalee from Kottayam.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക