Image

അന്ത­പ്പന്റെ അന്ത്യ­യാ­ത്ര (നര്‍മ്മം:സാം നില­മ്പ­ള്ളില്‍)

Published on 28 May, 2016
അന്ത­പ്പന്റെ അന്ത്യ­യാ­ത്ര (നര്‍മ്മം:സാം നില­മ്പ­ള്ളില്‍)
“ആരാ അവിടെ പതു­ങ്ങി­നില്‍ക്കു­ന്ന­ത്?” സ്വര്‍ഗ്ഗക­വാ­ട­ത്തിന് വെളി­യില്‍ മതി­ലി­നോ­ടു­ചേര്‍ന്ന് ഒരാള്‍ കുറെ­നേ­ര­മായി പാത്തും­പ­തു­ങ്ങിയും നില്‍ക്കു­ന്ന­ത്ക­ണ്ടിട്ട് വിശു­ദ്ധ­പ­ത്രോസ് ചോദി­ച്ചു.

“ചോദി­ച്ചത് കേട്ടില്ലേ, ആരാ­ണെ­ന്ന്?” ഒരുനിഴല്‍ അന­ങ്ങി­യ­ത­ല്ലാതെ ചോദ്യ­ത്തിന് മറു­പടി കിട്ടാഞ്ഞ­തു­കൊണ്ട് അദ്ദേഹം വീണ്ടും ചോദി­ച്ചു.

“ഞാനാണേ.” നിഴല്‍ മറു­പടിപറ­ഞ്ഞു.

“ഞാനെ­ന്ന­വെ­ച്ചാല്‍ ആരാ­ണ്; പേരി­ല്ലേ?”

“അന്ത­പ്പ­നെ­ന്നാണേ.”

“മുഴു­വന്‍ പേരു­പ­റയു ഇനീ­ഷ്യല്‍ ഉള്‍പ്പെ­ടെ.”

“അന്ത­പ്പ­നെന്ന വായ­ന­ക്കാ­രന്‍.”

“വായ­ന­ക്കാ­രന്‍ എന്നു­ള്ളത് പേരാ­ണോ?” മറു­പടികേട്ട് വിശുദ്ധ പത്രോസ് ചിരി­ച്ചു. “അന്ത­പ്പ­നെന്ന് കേട്ടി­ട്ടു­ണ്ട്. വായ­ന­ക്കാ­രന്‍ എന്ന­പേര് ആദ്യ­മാ­യിട്ട് കേള്‍ക്കു­കാ.”

“വായ­ന­ക്കാ­രന്‍ എന്നു­ള്ളത് തൂലി­കാ­നാ­മ­മാ­ണേ.”

“തൂലി­കാ­നാ­മ­മൊന്നും ഇവിടെ പറ­യേ­ണ്ട. ഇവിടെ കംപ്യൂ­ട്ട­റില്‍ ശരി­ക്കുള്ള പേരേകാണ­ത്തുള്ളു ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും പറ.”

“ഫസ്റ്റ് നെയിം പറ­യാന്‍ പറ്റ­ത്തി­ല്ല. കാരണം കള്ള­പ്പേ­രില്‍ കമ­ന്റെ­ഴു­തു­ക­യാ­യി­രുന്നു എന്റെ ജോലി.”

വിശുദ്ധ പത്രോസ് കംപ്യൂ­ട്ട­റി­ല്‍ നോക്കി­യിട്ട് അങ്ങ­നെ­യൊരു പേര് കാണാ­ഞ്ഞ­തു­കൊണ്ട് ബ്‌ളാക്ക് ലിസ്റ്റില്‍ നോക്കി. അവിടെ അന്ത­പ്പ­നെന്ന ഒരു­പേ­രു­ക­ണ്ടു.

“ഇവിടെ ബ്‌ളാക്ക് ലിസ്റ്റില്‍ ഒര­ന്ത­പ്പനെ കാണാ­നു­ണ്ട്. അത് ദുഷ്ട ആത്മാ­ക്ക­ളുടെ ലിസ്റ്റാ­ണ്. ലോക­ത്തില്‍ കമന്റ­ടി­ക്കാ­ര­നാ­യി­രുന്നു, അല്ലേ? അതു­കൊണ്ടാ നല്ല ആത്മാ­ക്ക­ളുടെ കൂട്ട­ത്തില്‍ പേരു­വ­രാ­ഞ്ഞ­ത്. നിന്നോ­ടെ­നിക്ക് സഹ­താ­പ­മുണ്ട് അന്ത­പ്പാ. നിനക്ക് ദൈവം­തന്ന നല്ലൊ­രു­ജീ­വിതം നീ കമന്റ­ടിച്ച് പാഴാ­ക്കി­ക­ള­ഞ്ഞ­ല്ലോ. ശരി. ഏതെല്ലാം കള്ള­പ്പേ­രു­ക­ളി­ലാണ് നീ കമ­ന്റെ­ഴു­തി­യി­രു­ന്ന­ത്?”

“വായ­ന­ക്കാ­രന്‍ എന്ന് പറ­ഞ്ഞല്ലോ. പിന്നെ വിദ്യാ­ധ­രന്റെ പേരും ഒരി­ക്കല്‍ ഉപ­യോ­ഗി­ച്ചു. ഇംഗ്‌ളീഷി­ലെ­ഴു­തിയതിനാല്‍ ഈ വിദ്യാ­ധ­രന്‍ കള്ള­നാ­ണെന്ന് ഒരാള്‍ പറ­ഞ്ഞ­തു­കൊണ്ട് പിന്നീട് ആ പേരില്‍ എഴു­തി­യി­ട്ടി­ല്ല. തന്നെ­യു­മല്ല ശരി­ക്കുള്ള വിദ്യ­ാധ­രന്‍ വിവ­ര­മു­ള്ള­വ­നാ­യ­തു­കൊണ്ട് വിവ­ര­മി­ല്ലാത്ത ഞാന്‍ ആ പേരില്‍ എന്തെ­ങ്കിലും മണ്ട­ത്ത­ര­ങ്ങള്‍ എഴുതിയാല്‍ വായ­ന­ക്കാര്‍ പെട്ടന്ന് തിരി­ച്ച­റിയും എന്ന ഭയവും ഉണ്ടാ­യി­രു­ന്നു.”

"നീയെ­ന്തിനാ അന്തപ്പാ മഹ­ത്തായ ആ ഭാഷയെ മലി­ന­മാ­ക്കി­യ­ത്? ഷേക്ക്‌സ്പി­യറും ബെര്‍ണാഡ് ഷായും മറ്റും മഹ­ത്ത­ര­മാ­ക്കിയ ഇംഗ്‌ളീഷ് ഭാഷയെ അപ­മാ­നി­ച്ച­ ഒറ്റ­ക്കു­റ്റം­മതി നിനക്ക് സ്വര്‍ക്ഷ­ത്തി­ലേക്ക് പ്രവേ­ശനം നിഷേ­ധി­ക്കാന്‍. അതു­കൊണ്ട് നീ അങ്ങേഗേറ്റ­ലേക്ക് പൊയ്‌ക്കൊ­ള്ളു. അവിടെ നിന്റെപേര് തീര്‍ച്ച­യായും കാണും.”

“അത് നര­ക­ത്തി­ലേ­ക്കുള്ള ഗേറ്റ­ല്ലേ? ഞാന­വിടെ പോകി­ല്ല.”

“ഇവിടെ പേരി­ല്ലാ­ത്തു­കൊണ്ട് നീ പോയേതീരു അന്തപ്പാ. അവി­ടെ­പ്പോ­യി­രുന്ന് നീ മല­യാ­ള­ത്തിലോ മംഗ്‌ളീ­ഷിലോ കമ­ന്റെ­ഴു­ത്. ഒരു­പ­കാ­രം­മാത്രം നീ ചെയ്യ­ണം. ഇംഗ്‌ളീ­ഷ്ഭാഷയെ ദ്രോഹി­ക്ക­രു­ത്.”

“അന്ത­പ്പന്‍ വന്നി­ട്ടുണ്ടോ?” അങ്ങേ ഗേറ്റില്‍നിന്ന് ചെകു­ത്താന്‍ വിളി­ച്ചു­ചോ­ദി­ച്ചു.

“ഇവിടെ നില്‍പ്പു­ണ്ട്.” വിശുദ്ധ പത്രോസ് പറ­ഞ്ഞു.

“താന­വിടെ എന്തെ­ടു­ക്ക­യാ­ണടോ?” ചെകു­ത്താന്‍ ദേഷ്യ­പ്പെ­ട്ടു. “എത്ര­നേ­രം­കൊണ്ട് ഞാന്‍ വിളി­ക്കു­ന്നു. വേഗം­വ­ന്നു­ക­യ­റ്. നിന്നെ­യൊക്കെ അക­ത്തേ­ക്കു­വി­ട്ടിട്ട് എനിക്കുവേറെ ജോലി­യു­ണ്ട്.”

“ഞാന്‍ പോണോ; എനിക്ക് ഒര­വ­സ­രം­കൂടി തന്നു­കൂ­ടേ?” അന്തപ്പന്‍ പത്രോസിനോട് അപേ­ക്ഷി­ച്ചു. “ഞാന്‍ നാട്ടില്‍പോയി നല്ലൊരു ജീവിതം നയി­ച്ചിട്ട് തിരി­ച്ചു­വരാം.”

“സോറി അന്തപ്പാ. എല്ലാ മനു­ഷ്യര്‍ക്കും ഒര­വ­സരം മാത്രമേ ദൈവംനല്‍കാ­റു­ള്ളു. നീ നിന്റെ­ ജീ­വിതം കമ­ന്റെ­ഴുതി പാഴാ­ക്കി. ഇത് നിന്റെ വിധി­യാ­ണെന്ന് കരു­ത്തി­ക്കൊ­ള്ളു. ഇനി നര­ക­ത്തി­ലാണ് നിന്റെ ജീവി­തം.”

“വാടോ ഇങ്ങോട്ട്.” ചെകു­ത്താന്‍ അന്ത­പ്പന്റെ കൈപി­ടിച്ച് വലി­ച്ചു. “നിന്നെ­ക്കൊണ്ട് വല്ല്യ ശല്ല്യ­മാ­യ­ല്ലോ. ലോക­ത്തിലും നീയൊരു ശല്ല്യ­ക്കാ­ര­നാ­യി­രുന്നു, അല്ലേ?”

“കൈവിട, കൈവിട്. ഞാന്‍ വിരില്ല. എന്നെ വിട്.” അന്ത­പ്പന്‍ ചെകു­ത്താ­നുമാ­യിട്ട് ബലം­പ്ര­യോ­ഗം നട­ത്തി.

“ആരാ തന്റെ കയ്യേ­പ്പി­ടി­ച്ചത്?” ശബ്ദം­കേട്ട് ഉണര്‍ന്ന മിസസ്സ് അന്ത­പ്പന്‍ ചോദി­ച്ചു. “കുറെ­നേ­രം­കൊണ്ട് പറ­യു­ന്നല്ലോ കൈവിട് കൈവി­ടെ­ന്ന്. ഞാന്‍ തന്റെ കയ്യേ­പ്പി­ടി­ച്ചോ? മനുഷനെ സമാ­ധാ­ന­ത്തോടെ ഉറ­ങ്ങനും സമ്മ­തി­ക്ക­ത്തി­ല്ല. ഇങ്ങ­നെ­യൊരു മനു­ഷ്യന്‍.”

‘ാര്യ­യ­ുടെ ശകാ­രം­കേ­ട്ടെ­ങ്കിലും നര­ക­ത്തില്‍പോ­കതെ രക്ഷ­പെ­ട്ട­ല്ലോ­യെന്നോര്‍ത്ത് അന്ത­പ്പന്‍ തിര­ഞ്ഞു­കി­ടന്നു; സമാ­ധാ­ന­ത്തോ­ടെ.
Join WhatsApp News
anthappan 2016-05-28 18:32:22
യമന്റെ  കയറും പോത്തും 
ഗങ്ങ യുട്  ഓളം 
മറ്റുള്ളവരുടെ ദൈവ0 ഇല്ല 
എന്നു വാദിക്കുന്ന  നിരിസരന്‍
andrew 2016-05-28 18:45:30
Dear Sam
Anthappan is a social critic. I do have great respect for Anthappan and Vidhadaran.
you are not entertaining anymore. please stop your abuse of intelligence you had.
andrew - you may contact if any questions - gracepub@yahoo.com
സരസന്‍ 2016-05-28 18:58:01
അന്തപ്പന്റെ  പുര കത്തും എന്നു കരുതി  സാം കുപ്പയിലെ  തടിയന്‍ പാളയന്‍ കോടന്‍ വാഴ വെട്ടി 
വാഴ സാമിന്റെ  തലയില്‍ വീണു .
തടിയന്‍ വായനകാരുടെ  കാലിന്‍ അടിയിലെ  പോരികുട്ട  പോലെ 
സാം കീറ്റുന്നു  ...
കാശിക്കു  പോകാന്‍  സമയം  
Ninan Mathullah 2016-05-30 09:12:45

What shaped Anthappan’s views are his own knowledge, experience and environment. Nobody can blame him for it. We all change our views as our knowledge base change. So although I do not agree to all of Anthappan’s views, an opposition is necessary here to sharpen my arguments. Public gets the best from such collision. A public figure must have the courage to face any criticism. We see cartoons  laughing at politicians and other public figures. They do not respond to it normally. Looks like most enjoy such attention and publicity. Although, I try not to personally criticize a person to hurt him, criticizing his views is my right. Hope we all learn from our mistakes.

Sudhir Panikkaveetil 2016-05-30 08:19:52
വൈലോപ്പിള്ളി എഴുതി " സര്ഗ്ഗ ശക്തി നഷ്ടപ്പെടുമ്പോൾ പേന മടക്കുക.  പലരും എഴുതാത്തത് സര്ഗ്ഗ ശക്തി നഷ്ടപ്പെടുന്നത്കൊണ്ടാണു. പണ്ടു എഴുതിയിരുന്നു എന്നാൽ ഇപ്പോൾ എഴുതുന്നില്ല,   അത് എഴുതാൻ അറിയാഞ്ഞിട്ടല്ല എന്ന് ആരെങ്കിലും പറയുന്നെങ്കിൽ
അതിന്റെ അർത്ഥം വായന്കാരക്ക് മനസ്സിലാകേണ്ടതാണ് . ഓ എൻ വി മരണം വരെ എഴുതി, അങ്ങനെ യതാർത്ഥ പ്രതിഭയുള്ളവർ എഴുതികൊണ്ടേയിരിക്കും. ആരെങ്കിലും എഴുതാൻ സഹായിക്കയും  ആ സഹായം നിന്ന് പോകയും ചെയ്യുമ്പോൾ എഴുത്ത് നിരുത്തുന്നവരുമുണ്ട്.  ശ്രീ സാം നിരന്തരം വിവിധ വിഷയങ്ങളെ കുറിച്ച് എഴുതുന്നയാളാണല്ലോ.അപ്പോൾ
അദ്ദേഹത്തിനു സര്ഗ്ഗ ശക്തിയുണ്ട്. പിന്നെ അന്തപ്പാൻ എന്നാ പേരു ഉപയോഗിക്കാതെ വേറെ പേരു കൊടുത്തിരുന്നെങ്കിൽഈ കോലാഹലം ഉണ്ടാകുമായിരുന്നില്ല.
Prashanth 2016-05-29 20:48:58
രചനക ൾ  ആത്മാർത്ഥ മായി വായിച്ചു 
കമന്റ് എഴുതുന്നവ ർക്ക് 
സ്വർഗ്ഗം ബൈ ഡിഫാൾട്ട് 
കിട്ടും .. കാരണം പലതും 
വായിച്ചു ... വിഷമിക്കുന്ന ആസ്വാദകരു ടെ
ചിന്തകളെ വാക്കുകൾ ആക്കി 
അവർ അൽപം സമാധാനം ജനത്തിന് 
കൊടുക്കുന്നു .. 
കേരളത്തിലും ഇങ്ങനെ കള്ള
പേരിൽ നിരൂപകർ ഉണ്ടായിരുന്നെങ്കിൽ 
എന്ന് വെറുതെ മോഹിച്ചു പോകും.. 
ഇപ്പോൾ ക്വട്ടേഷൻ പേടിച്ചു ആരും നിരൂപിക്കാറില്ല
ഫലം കവല ച ട്ട മ്പികൾ  കവികളായി വിലസുന്നു
George V 2016-05-29 16:04:39
ഇതിനു നർമം എന്ന് പറയാമോ ? സ്വര്ഗം നരകം എന്ന ഉടയിപ്പിനെ വച്ച് ശ്രീ അന്തപ്പനെ പോലെ ഒരാളെ, അല്പം തരം താണു പോയില്ലേ എന്ന് തോന്നുന്നു. (രണ്ടു പേരെയും എനിക്ക് നേരിട്ട് പരിചയം ഇല്ല) 
Revathi Menon. 2016-05-30 05:53:46
No one may know who Anthappan  is in person. But the readers of emalayalee  love and respect him or her. A philosopher, a lover of humanity and Nature. He is courageous like few critics in Emalayalee. Kerala media has no such critics and so they can hide truth very easy. Comment section is the best in Emalayalee. even though the Editor cuts a lot. But we appreciate the dedicated service you are doing along with Kairali of Mr Jose. Both of you deserve lot of praise.
 what Sam wrote about Anthappan is way too much.  he look more close to it by his picture. like many others writers he too is experiencing writer's block. so stop writing and apologize to Anthappan.
look at the great poet Cherian,  he is still sharp  but he is not writing any more Kavitha. He still can write better Kavitha than most of the poets  out there. So take a break Sam and go on a tour
SchCast 2016-06-01 10:08:49
അന്തപ്പെൻ  എന്ത്യു എഴുതിയാലും അത് കൊള്ളത്തില്ല എന്ന് പറയാൻ വയ്യ . എന്നാൽ അന്തപ്പെൻ കുറുച്ചു കൂടി മറ്റുള്ളവരുടെ വാദം കേള്കുവാൻ തയ്യാറാകണം . ഞാൻ പറയ്ന്നത് മാത്രം വിശ്വ സത്യം എന്ന് കൊച്ചു കുട്ടികൾ പോലെ നിര്ബന്ധം പിടികരുത് . പ്രതിപക്ഷം ഇല്ല എങ്കിൽ പിന്നെ ഒരു രസവും എഴുത്തിനു ഇല്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക