Image

വെയില്‍സില്‍ ദമ്പതീധ്യാനം മേയ് 30 മുതല്‍ ജൂണ്‍ രണ്ടു വരെ

Published on 28 May, 2016
വെയില്‍സില്‍ ദമ്പതീധ്യാനം മേയ് 30 മുതല്‍ ജൂണ്‍ രണ്ടു വരെ

 ലണ്ടന്‍: കുടുംബജീവിത്തിലെ വിവിധ തലങ്ങളില്‍ പ്രശസ്തരായ വ്യക്തികള്‍, ഡോക്ടര്‍മാര്‍, സൈക്യാട്രിസ്റ്റ്, പ്രമുഖരായ വചനപ്രഘോഷകര്‍ എന്നിവരുടെ ക്ലാസുകള്‍, കൂടാതെ ജീവിതാനുഭവ സാക്ഷ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ദമ്പതീ ധ്യാനം മേയ് 30 മുതല്‍ ജൂണ്‍ രണ്ടു വരെ വെയില്‍സില്‍ നടക്കും.

പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീമും നേതൃത്വം നല്‍കുന്ന നാലു ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിന് 125 പൗണ്ടാണു രജിസ്‌ട്രേഷന്‍ ഫീസ്. കുട്ടികള്‍ക്ക് പ്രായത്തിന് ആനുപാതികമായ ഫീസില്‍ കുറവുണ്ടായിരിക്കും. 

വൈവാഹിക കൂദാശകളുടെ പുനരര്‍പ്പണം, കുട്ടികള്‍ക്കുള്ള പ്രത്യേക ക്ലാസുകള്‍, സ്പിരിച്വല്‍ ഷെയറിംഗ് എന്നിവയിലൂടെ കുടുംബനവീകരണം ലക്ഷ്യമിടുന്നതാണു ധ്യാനം.

വിവരങ്ങള്‍ക്ക്: സെഹിയോന്‍ യുകെയുടെ വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുകയോ, ടോമി ചെമ്പോട്ടിക്കല്‍ 07737935424, ബെര്‍ളി തോമസ് 07825750356 എന്നിവരെയോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക