Image

ബ്രിസ്റ്റോളില്‍ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ അഞ്ചിന്

Published on 28 May, 2016
ബ്രിസ്റ്റോളില്‍ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ അഞ്ചിന്

  ബ്രിസ്റ്റോള്‍: ബ്രിസ്റ്റോള്‍ എയിസ് സംഘടിപ്പിക്കുന്ന പ്രഥമ അഖില യുകെ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ അഞ്ചിനു (ഞായര്‍) നടക്കും.

ബാവ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നു. മലയാളികള്‍ക്ക് മുന്‍തൂക്കമുള്ള നിരവധി പ്രഫഷണല്‍ ടീമുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ടീമുകളാണു ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. പങ്കെടുക്കുന്ന ടീമുകളില്‍ എട്ടു കളിക്കാര്‍ എങ്കിലും മലയാളികള്‍ ആയിരിക്കണമെന്ന സംഘാടക സമിതിയുടെ തീരുമാനം മലയാളി പ്രതിഭകള്‍ക്കു കൂടുതല്‍ അവസരമേകും. പ്രശസ്ത ഇംഗ്ലീഷ് ക്ലബുകളിലെ കളിക്കാരും മാനേജര്‍മാരും മത്സരം വീക്ഷിക്കാനെത്തും. 

ടൂര്‍ണമെന്റിന്റെ ജനപ്രീതി കണക്കിലെടുത്ത് നിരവധി സ്‌പോണ്‍സര്‍മാരും രംഗത്തുണ്ട്. റെഡ് പിസാ കമ്പനി ബ്രിസ്റ്റോള്‍, സില്‍ക്ക് റൂട്ട് ലീഗല്‍ ലണ്ടന്‍, ഗ്ലോബല്‍ ഫുഡ് മാര്‍ട്ട് ബ്രിസ്റ്റോള്‍, റോയല്‍ ക്ലബ്, ബ്രിസ്റ്റോള്‍ എന്നിവരാണു ടൂര്‍ണമെന്റിന്റെ സ്‌പോന്‍സര്‍മാര്‍. 

501 പൗണ്ട് പ്രൈസ് മണിയും ട്രോഫിയും ഒന്നാം സമ്മാനമായുള്ള ടൂര്‍ണമെന്റില്‍ ആറു പ്രഗല്ഭ ടീമുകളാണു മാറ്റുരയ്ക്കുന്നത്. ഫ്രന്റ്‌സ് ക്രിക്കറ്റ് ക്ലബ് ന്യൂപോര്‍ട്ട്, ബ്രിസ്റ്റോള്‍ മലയാളീസ്, ബിസി ക്യൂബ് ബ്രിസ്റ്റോള്‍ ആന്‍ഡ് കാര്‍ഡിഫ്, ഡബ്ല്യുഎംസിസി വോക്കിംഗ്, ഹില്‍ ബ്രദേഴ്‌സ് സ്വാന്‍സി, കാമ്യൂസ് ക്രിക്കറ്റ് ക്ലബ് കാര്‍ഡിഫ് എന്നിവരാണു രജിസ്റ്റര്‍ ചെയ്ത ടീമുകള്‍. 

വിവരങ്ങള്‍ക്ക്: ബ്രിസ്റ്റോള്‍ എയിസ് ഫേസ് ബുക്ക് സന്ദര്‍ശിക്കുകയോ, bristolaces @ gmail .com  ലേയ്ക്ക് ബന്ധപ്പെടുക.

വിലാസം: സൗത്ത് മേട് റോഡ്, ഫില്‍ട്ടന്‍ BS34 7RG.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക