Image

കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷമിയ്ക്ക് സിബിഎസ്ഇ പത്താംക്‌ളാസ് പരീക്ഷയില്‍ മികച്ച വിജയം

Published on 28 May, 2016
കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷമിയ്ക്ക് സിബിഎസ്ഇ പത്താംക്‌ളാസ് പരീക്ഷയില്‍ മികച്ച വിജയം
 ചാലക്കുടി: കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മിയ്ക്ക് സിബിഎസ്ഇ പത്താം ക്ലാസ്‌ പരീക്ഷയില്‍ മിന്നുന്ന വിജയം. മണിയുടെ മരണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പരീക്ഷ ഹാളിലേയ്ക്ക് ശ്രീലക്ഷ്മിയ്ക്ക് പോകേണ്ടി വന്നിരുന്നു. 

പരീക്ഷയ്ക്ക് ശേഷം പുറത്തിറങ്ങി പൊട്ടിക്കരഞ്ഞ ശ്രീലക്ഷ്മിയെപ്പറ്റി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അച്ഛന്റെ വേര്‍പാടും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും ശ്രീലക്ഷ്മിയുടെ മനസിനെ തളര്‍ത്തിയില്ലെന്ന് വേണം കരുതാന്‍. 

നാല് എ പ്ലസും ഒരു ബി പ്ലസുമാണ് ഈ മിടുക്കി നേടിയത്. കലാഭവന്‍ മണിയുടെ സഹോദരനായ ആര്‍എല്‍വി രാമകൃഷ്ണനാണ് ഈ സന്തോഷ വാര്‍ത്ത എല്ലാവരേയും അറിയിച്ചത്.

 സിഎംഐ പബ്ലിക്‌ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ശ്രീലക്ഷ്മി. 
Join WhatsApp News
Satheesh Padmanabhan 2016-06-02 20:44:00
Glad to hear the news . Congratulations . You Made your Dadys' soul proud ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക