Image

ഒബാമ ഭരണകൂടത്തിലെ അച്ഛനും മകനും സ്ഥാനം രാജിവെച്ചു

Published on 01 February, 2012
ഒബാമ ഭരണകൂടത്തിലെ  അച്ഛനും മകനും സ്ഥാനം രാജിവെച്ചു
ഒബാമ ഭരണകൂടത്തിലെ ഇന്ത്യന്‍ വംശജരായ അച്ഛനും മകനും സ്ഥാനം രാജിവെച്ചു. സ്വകാര്യ മേഖലയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് അച്ഛന്‍ സുരേഷ് കുമാറും മകന്‍ ആദിത്യ കുമാറും തിങ്കളാഴ്ച ജോലിയില്‍ നിന്നു രാജിവെച്ചത്. ഒബാമ ഭരണകൂടത്തില്‍ പ്രധാനസ്ഥാനം വഹിച്ചിരുന്ന ഏക അച്ഛനും മകനും എന്ന ഖ്യാതി ഇവര്‍ക്കു സ്വന്തമായിരുന്നു.

കൊമേഴ്‌സ് ഫോര്‍ ട്രേഡ് ആന്‍ഡ് പ്രൊമോഷനില്‍ അസിസ്റ്റന്‍റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്ന സുരേഷ് കുമാര്‍ ഒബാമയുടെ 'കയറ്റുമതി രാജാവ്' എന്നാണ് അറിയപ്പെട്ടിരുന്നത്. അമേരിക്കയുടെ കയറ്റുമതി ഇരട്ടിയാക്കുകയെന്ന ഒബാമയുടെ സ്വപ്നപദ്ധതിയില്‍ പ്രധാന പങ്കുവഹിച്ചിരുന്നതും സുരേഷ് കുമാറായിരുന്നു.

സുരേഷ് കുമാറിന്റെ കീഴില്‍ ആഭ്യന്തര ഉത്പാദനത്തിന്റെ 14 ശതമാനത്തിനടുത്തേക്ക് അമേരിക്കയുടെ കയറ്റുമതി വ്യാപാരം വര്‍ധിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിലും സുരേഷ് കുമാര്‍ പ്രധാന പങ്കു വഹിച്ചു.

വൈസ് പ്രസിഡന്‍റ് ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്‍റും ചീഫ് ഓഫ് സ്റ്റാഫിന്റെ മുതിര്‍ന്ന ഉപദേശകനും ആയി പ്രവര്‍ത്തിക്കുകയായിരുന്നു ആദിത്യ കുമാര്‍. ഇരുവരും ഒരേസമയം ഒബാമ ഭരണകൂട ജോലിയില്‍ നിന്നു പിരിയുന്നത് യാദൃച്ഛികമായി സംഭവിച്ചതാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. ആന്ധ്രയിലെ സെക്കന്തരാബാദ് സ്വദേശിയാണ് സുരേഷ്‌കുമാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക