Image

യൂറോപ്പിലെ അഭയാര്‍ത്ഥി മുസ്ലീങ്ങള്‍ കൂട്ടത്തോടെ ക്രിസ്തുമതത്തില്‍ ചേരുന്നു

ജോര്‍ജ് ജോണ്‍ Published on 28 May, 2016
യൂറോപ്പിലെ അഭയാര്‍ത്ഥി മുസ്ലീങ്ങള്‍ കൂട്ടത്തോടെ ക്രിസ്തുമതത്തില്‍ ചേരുന്നു
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ കൂട്ടത്തോടെയുള്ള ഒഴുക്കിനു പിന്നാലെ മതപരിവര്‍ത്തന വാര്‍ത്തകളും പുറത്തു വരുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളുടെയും നിലനില്‍പ്പ് പോലു അപകടത്തിലാക്കുന്ന തരത്തില്‍ സിറിയയില്‍നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും ലക്ഷക്കണക്കിന് മുസ്ലീങ്ങളാണ് യൂറോപ്പിലെത്തുന്നത്.

എന്നാല്‍, യൂറോപ്പിലെത്തുന്ന മുസ്ലിം അഭയാര്‍ഥികളില്‍ വലിയൊരു വിഭാഗം ക്രിസ്തുമതത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളും വ്യാപകമായതോടെ മുസ്ലിം സമൂഹത്തിന് നേര്‍ക്ക് യൂറോപ്യന്‍മാര്‍ പുലര്‍ത്തുന്ന അവിശ്വാസമാണ് ഇത്തരമൊരു സമീപനത്തിന് പിന്നിലെന്ന് കരുതുന്നു. യൂറോപ്പില്‍ മുസ്ലീമായി കഴിയുന്നത് ബുദ്ധിമുട്ടാണെന്ന് കണ്ടുമാത്രമല്ല, സ്ഥിരമായ അഭയം ഉറപ്പിക്കാനും ഈ മതംമാറ്റം സഹായിക്കുന്നുവെന്ന് ഇവര്‍ കരുതുന്നു.

ബ്രിട്ടനിലെ ഇവാഞ്ചലിക്കന്‍ ലുഥറന്‍ സഭയിലേക്ക് 1200 മുസ്ലീങ്ങളാണ് ഈയിടെ മതം മാറി എത്തിയത്. ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടന്ന കൂട്ട മതംമാറ്റ പരിപാടിയില്‍ 80 പേര്‍ ക്രൈസ്തവ മതം സ്വീകരിച്ചു.  പുതിയ ജീവിതം ലക്ഷ്യമിട്ട് ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് യൂറോപ്പിലേക്ക് കുടിയേറിയവരാണ് അഭയാര്‍ഥികളിലേറെപ്പേരും. മതവിശ്വാസത്തെക്കാള്‍ ജീവിതത്തോടുള്ള ആഗ്രഹമാണ് അവരെ ഈ മതം മാറ്റത്തിലേക്ക് പ്രേരിപ്പിക്കുന്നത്.  അതുമുതലാക്കി ചില ക്രൈസ്തവ വിഭാഗങ്ങള്‍ മതപരിവര്‍ത്തനം നടത്തുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

യൂറോപ്പിലെ അഭയാര്‍ത്ഥി മുസ്ലീങ്ങള്‍ കൂട്ടത്തോടെ ക്രിസ്തുമതത്തില്‍ ചേരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക