Image

ഡീക്കന്‍ ജെറി മാത്യു പൗരോഹിത്യ ശുശ്രൂഷയിലേക്ക്

Published on 27 May, 2016
ഡീക്കന്‍ ജെറി മാത്യു പൗരോഹിത്യ ശുശ്രൂഷയിലേക്ക്
നോര്‍ത്ത് അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭയ്ക്ക് ദൈവകൃപയുടെ സുവര്‍ണ്ണ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ധന്യമുഹൂര്‍ത്തം സമാഗതമാകുകയാണ്. അഭിമാനത്തിന്റേയും അതിലുപരി ദൈവ പരിപാലനയുടേയും അടയാളമായി നോര്‍ത്ത് അമേരിക്കന്‍ മലങ്കര സഭാ ചരിത്രത്തിലെ രണ്ടാമത്തെ വൈദീകനായി ഡീക്കന്‍ ജെറി മാത്യു അഭിഷേകം ചെയ്യപ്പെടുകയാണ്.

2016 ജൂലൈ മാസം രണ്ടാം തീയതി സമാധാനരാജ്ഞി ഭദ്രാസന ദേവാലയത്തില്‍ വച്ചു ഭദ്രാസനാധ്യക്ഷന്‍ തോമസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ കൈവെയ്പാല്‍ പൗരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്ന ഡീക്കന്‍ ജെറി മാത്യു നോര്‍ത്ത് അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭയ്ക്ക് കാരുണ്യവര്‍ഷത്തില്‍ ദൈവം നല്‍കുന്ന സംശുദ്ധ സമ്മാനമാണ്. ഡിട്രോയിറ്റിലെ സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിലെ തോമസ് മാത്യുവിന്റേയും, ഗ്രേസി മാത്യുവിന്റേയും മൂത്ത പുത്രനാണ് ഡീക്കന്‍ ജെറി മാത്യു.

ജൂലൈ രണ്ടാം തീയതി രാവിലെ 9 മണിക്ക് വൈദീകാഭിഷേക ശുശ്രൂഷകള്‍ ആരംഭിക്കും. ന്യൂയോര്‍ക്കിലെ എല്‍മോണ്ടിലുള്ള ഭദ്രാസന ദേവാലയത്തില്‍ വൈദീക-സന്യാസ വിശ്വാസിഗണങ്ങളുടെ സാന്നിധ്യത്തില്‍ സമാധാനരാജ്ഞി ഭദ്രാസനത്തിലെ രണ്ടാമത്തെ വൈദീകന്‍ അഭിഷിക്തനാകും. ന്യൂയോര്‍ക്കിലെ ഡണ്‍വുഡി സെമിനാരിയില്‍ വാലിഡിക്‌ടോറിയനാണ് ഡീക്കന്‍ ജെറി തന്റെ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയത്. ജൂലൈ നാലാം തീയതി ഡിട്രോയിറ്റിലെ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ അദ്ദേഹം പ്രഥമ ദിവ്യബലി അര്‍പ്പിക്കും.
ഡീക്കന്‍ ജെറി മാത്യു പൗരോഹിത്യ ശുശ്രൂഷയിലേക്ക്ഡീക്കന്‍ ജെറി മാത്യു പൗരോഹിത്യ ശുശ്രൂഷയിലേക്ക്
Join WhatsApp News
ponmelil.abraham@gmail.com 2016-05-28 06:44:33
Prayerful wishes and greetings.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക