Image

ഹാ കഷ്ടം! കോണ്‍ഗ്ര­സ്സേ (ലേഖ­നം: സാം നില­മ്പ­ള്ളില്‍)

Published on 25 May, 2016
ഹാ കഷ്ടം! കോണ്‍ഗ്ര­സ്സേ (ലേഖ­നം: സാം നില­മ്പ­ള്ളില്‍)
അധി­കാരം ഏല്‍ക്കു­ന്ന­തിന് മുന്‍പും ശേഷവും പിണ­റോയി വിജ­യന്‍ പറ­ഞ്ഞ­കാ­ര്യ­ങ്ങള്‍ സ്വീകാ­ര്യ­മാ­ണ്. അദ്ദേഹം പറ­ഞ്ഞ­ത്: പുതിയ സര്‍ക്കാര്‍ എല്ലാ­വ­രു­ടേ­തു­മാ­ണ്. ജാതി­മത കക്ഷി­രാ­ഷ്ട്രീയ ഭേദ­മെന്യെ എല്ലാ­വ­രേയും ഒരു­പോലെ പരി­ഗ­ണി­ക്കുന്ന സര്‍ക്കാ­രാ­യി­രിക്കം തന്റേ­ത്. കേര­ള­ത്തിന്റെ സര്‍വ്വോ­ന്മുഖ പുരോ­ഗ­തി­ക്കു­വേണ്ടി പ്രവര്‍ത്തി­ക്കും. വിവാദ­ങ്ങള്‍ സംസ്ഥ­ന­ത്തിന്റെ വളര്‍ച്ചയെ തട­യാന്‍ അനു­വ­ദി­ക്ക­യി­ല്ല. അക്ര­മ­ങ്ങള്‍ അടി­ച്ച­മര്‍ത്തും. സ്ത്രീസു­ര­ക്ഷക്ക് മുന്‍ഗ­ണന നല്‍കും. ഇതൊ­ക്കെ­യാ­ണല്ലോ ഏതൊരു ഗവ­ണ്മന്റില്‍നിന്നും നാം പ്രതീക്ഷിക്കു­ന്ന­ത്. പറ­ഞ്ഞ­കാ­ര്യ­ങ്ങള്‍ അതു­പോലെ നട­പ്പി­ലാ­ക്കി­യാല്‍ ഉമ്മന്‍ ചാണ്ടി അവ­കാ­ശ­പ്പെട്ട ഭര­ണ­ത്തു­ടര്‍ച്ച എല്‍ഡി­എ­ഫിന് അവ­കാ­ശ­പ്പെ­ട്ട­താ­യി­രി­ക്കും.

മുഖ്യ­മന്ത്രി പിണ­റോയി വിജ­യ­നില്‍നിന്ന് വള­രെ­യേറെ നല്ല­കാ­ര്യ­ങ്ങള്‍ ജന­ങ്ങള്‍ പ്രതീ­ക്ഷി­ക്കു­ന്നത് അദ്ദേഹം ഒരു പുരോ­ഗ­മ­ന­വാ­ദി­ ആയ­തു­കൊണ്ടാണ്. അച്ച­ുതാ­ന­ന്ദ­നെ­പ്പോലെ ഒരു മൂരാ­ച്ചി­യ­ല്ല. പര­മ്പ­രാ­ഗത വ്യവ­സാ­യ­ങ്ങ­ളായ കശു­വ­ണ്ടിയും കയറുംമാത്രം കേര­ള­ത്തിന് മതി­യെന്ന് വിശ്വ­സി­ച്ചി­രുന്ന ആളാണ് അച്ചുതാ­ന­ന്ദന്‍. അഭ്യ­സ്ഥ­വി­ദ്യ­രായ യവതീ­യു­വാ­ക്കള്‍ കശു­വ­ണ്ടി­ത­ല്ലിയും കയര്‍പി­രിച്ചും ജീവി­ച്ചാല്‍മതി­യെന്ന് അദ്ദേഹം വിചാ­രി­ച്ചി­രു­ന്നോ? കുറ്റം­പ­റ­യാന്‍ സാധി­ക്കി­ല്ല; കാരണം അങ്ങ­നെ­യൊരു ചുറ്റു­പാ­ടില്‍ ജീവിച്ച് നേതാ­വാ­യി­ത്തീര്‍ന്ന വ്യക്തി­യാണ് അദ്ദേ­ഹം.

ഭര­ണാ­ധി­കാരി ഒരു അഡ്മി­നി­ട്രേ­റ്റര്‍ ആയി­രി­ക്ക­ണം. ആ ഒരു കഴിവ് എല്ലാ­നേ­താ­ക്ക­ന്മാര്‍ക്കും ഉണ്ടാ­യി­രി­ക്കി­ല്ല. വിജ­യന്‍ നല്ലൊരു അഡ്മി­നി­ട്രേ­ട്ടര്‍ ആണെന്ന് തെളി­യി­ച്ചി­ട്ടു­ണ്ട്. ഇന്‍ഡ്യന്‍ പ്രധാ­ന­മ­ന്ത്രി­മാ­രില്‍ ഏറ്റവും കഴി­വു­ള്ള­വ­നാ­യി­രു­ന്നു നര­സി­ഹ­റാ­വു. അദ്ദേ­ഹ­ത്തിന്റെ ഭര­ണ­കാ­ല­ത്താണ് രാജ്യം പുരോ­ഗ­തി­യി­ലേ­ക്കുള്ള പ്രയാ­ണ­ത്തിന് തുട­ക്കം­കു­റി­ച്ച­ത്. കേര­ള­ത്തില്‍ ഉമ്മന്‍ ചാണ്ടി അഡ്മി­നി­ട്രേറ്റര്‍ ആയി­രു­ന്നു. പക്ഷേ, അദ്ദേ­ഹ­ത്തിന് പല പ്രതി­ബ­ന്ധ­ങ്ങ­ളേയും തര­ണം­ചെ­യ്താണ് ഭരണം നിര്‍വ­ഹി­ക്കേ­ണ്ടി­വ­ന്ന­ത്. ഞാന്‍ നേര­ത്തെ­യൊരു ലേഖ­ന­ത്തില്‍ സൂചി­പ്പി­ച്ച­തു­പോലെ പാമ്പും പുലിയും സിംഹവും എല്ലാ­മ­ട­ങ്ങിയ ഒരു അവി­ശു­ദ്ധ­മു­ന്ന­ണിയെ നയി­ച്ചു­കൊ­ണ്ടു­പോ­കാന്‍ അസാ­മാന്യ മെയ്‌വഴക്കം വേണം. ആ മെയ്‌വഴ­ക്ക­മാണ് ഉമ്മന്‍ ചാണ്ടി പ്രക­ടി­പ്പി­ച്ച­ത്. അവ­സാനം പാര്‍ട്ടി­ക്കു­ള്ളില്‍തന്നെ ഒരു പ്രതി­പ­ക്ഷ­നേ­താ­വിനെ ഹൈക്ക­മാന്‍ഡ് നിയ­മി­ക്കു­കയും ചെയ്തു. പിണ­റോയി വിജ­യന് അങ്ങ­നെ­യ­ുള്ള പ്രതി­ബ­ന്ധ­ങ്ങള്‍ ഇല്ലാ­ത്ത­തു­കൊണ്ട് സുഗ­മ­മായി ഭര­ണം­ നിര്‍വ­ഹി­ക്കാന്‍ സാധി­ക്കും.

ഒരു­പാര്‍ട്ടി തെര­ഞ്ഞെടുപ്പില്‍ പരാ­ജ­യ­പ്പെ­ട്ടാല്‍ അതിന്റെ ഉത്ത­ര­വാ­ദിത്തം ഏറ്റെ­ടുത്ത് ആ പാര്‍ട്ടി­യുടെ നേതാവ് രാജി­സ­മര്‍പ്പി­ക്കുക എന്നൊരുപതി­വു­ണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി­യുടെ നേതാവ് വീണി­ട­ത്തു­കി­ടന്ന് ഉരു­ളുന്ന കാഴ്ച്ച­കണ്ട് സഹ­ത­പി­ക്കണോ ചിരി­ക്കണോ അതോ കര­യണോ എന്നൊക്കെ ആ പാര്‍ട്ടി­യുടെ അനു­ഭാ­വി­കള്‍ ചിന്തി­ച്ചു­കാ­ണ­ണം. തെര­ഞ്ഞെ­ടു­പ്പ്പ­രാ­ജയം ചര്‍ച്ച­ചെ­യ്യാന്‍ കൂടിയ യുഡി­എഫ് യോഗ­ത്തില്‍ സുധീ­രന് വിജ­യ­ിയുടെ ഭാവ­മാ­യി­രു­ന്നു; എല്ലാ ഊച്ചാ­ളി­ക­ളേയും താനൊരു പാഠം­ പ­ഠി­പ്പി­ച്ചി­ല്ലേ­യെന്ന് പറ­യു­ന്ന­തു­പോ­ലെ. മദ്യ­ന­യം­കൊണ്ട് കുറെ വോട്ടു­കള്‍ നഷ്ട­പ്പെ­ട്ട­ത­ല്ലാതെ ഒറ്റ­വോ­ട്ടു­പോലും കൂടു­തല്‍ കിട്ടി­യില്ലെന്ന് സൂചി­പ്പി­ച്ചത് പി.­പി. തങ്ക­ച്ചന്‍ മാത്ര­മാ­യി­രു­ന്നു. ബാക്കി­യു­ള്ള­വ­രെല്ലാം തെര­ഞ്ഞെ­ടുപ്പ് പരാ­ജ­യ­ത്തിന്റെ ഷോക്കു­കൊ­ണ്ടാ­ണെന്ന് തോന്നുന്നു ഇരു­ട്ടില്‍ത­പ്പുന്ന ദയ­നീയ കാഴ്ച്ച­യാണ് കണ്ട­ത്. എന്താണ് പരാ­ജ­യ­കാ­ര­ണ­മെന്ന് ആദ്യ­യോ­ഗ­ത്തില്‍ കണ്ടെ­ത്താന്‍ സാധി­ക്കാ­ഞ്ഞ­തു­കൊണ്ട് മറ്റൊരു സന്ദര്‍ഭ­ത്തില്‍ ചര്‍ച്ച­ചെ­യ്യാ­മെന്ന് തീരു­മാ­നിച്ച് ചായ­യും­കു­ടിച്ച് പിരി­യു­ക­യാ­യി­രു­ന്നു. സ്വയം­വ­രു­ത്തി­വച്ച ദുര­ന്ത­മാ­യി­രു­ന്നെന്ന് പാര്‍ട്ടി­യുടെ തെര­ഞ്ഞെ­ടുപ്പ് പോസ്റ്റര്‍ ഒട്ടി­ക്കാന്‍പോയ സാധാ­രണ പ്രവര്‍ത്ത­ക­ര്‍ക്കു­വരെ അറി­യാം. നേതാ­ക്ക­ന്മാര്‍ക്ക് മാത്രം അറ­ിയി­ല്ല. ഹാ കഷ്ടം! കോണ്‍ഗ്രസ്സേ.

അഞ്ചാംമ­ന്ത്രി­സ്ഥാനം എന്ന മുസ്‌ളീം­ലീ­ഗിന്റെ പിടി­വാ­ശിക്ക് വഴ­ങ്ങി­യ­തു­മു­ത­ലാണ് കോണ്‍ഗ്ര­സ്സിന്റെ ശനി­ദശതുട­ങ്ങു­ന്ന­ത്. യുഡി­എ­ഫിന് വോട്ടു­ചെ­യ­ത­വ­രെയെല്ലാം നരാ­ശ­പ്പെ­ടു­ത്തിയ തീരു­മാ­ന­മാ­യി­രുന്നു അത്. ഒര­പ­ക്ഷേ, കെ. കരു­ണാ­ക­ര­നാ­യി­രുന്നു മുഖ്യ­മ­ന്ത്രി­യി­രു­ന്നെ­ങ്കില്‍ ലീഗ് അങ്ങ­നെ­യൊരു ആവശ്യം മുന്‍പോട്ട് വെയ്ക്കി­ല്ലാ­യി­രു­ന്നു. കരു­ണാ­ക­രന്‍ അങ്ങ­നെ­യൊരു ആവ­ശ്യ­ത്തിന് വഴ­ങ്ങു­കയും ഇല്ലാ­യി­രു­ന്നു. ലീഗിന്റെ ആവ­ശ്യ­ത്തിന് വഴ­ങ്ങി­യ­തി­നു­ശേഷം വലി­യ­ കു­ഴ­പ്പ­മൊന്നുമില്ലാതെ ഭരണം മുന്‍പോട്ട് നീങ്ങുന്ന സന്ദര്‍ഭ­ത്തി­ലാണ് സരി­താ­സം­ഭ­വം. ഉമ്മന്‍ ചാണ്ടിക്ക് കാലൊന്ന് ഇട­റി­യെ­ങ്കിലും ഒരു അഭി­സാ­രി­ക­യുടെ ആരോ­പ­ണ­ങ്ങള്‍ ജനം വിശ്വ­സി­ച്ചി­ല്ല. ഉപ­തെ­ര­ഞ്ഞെ­ടു­പ്പു­ക­ളില്‍ യുഡി­എഫ് വിജ­യി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു. പ്രതി­പ­ക്ഷ­ത്തിന്റെ സമ­ര­ കോ­ലാ­ഹ­ല­ങ്ങ­ളെല്ലാം പരാ­ജ­യ­പ്പെ­ടു­ന്നതാണ്് കേരളം കണ്ടത്.

അങ്ങനെ ഭരണം ഒരു­വിധം മുന്‍പോട്ട് പോകുന്ന സന്ദര്‍ഭ­ത്തി­ലാണ് കേര­ള­ത്തില്‍ മറ്റൊരു പ്രതി­പ­ക്ഷ­നേ­താ­വിന്റെ ആവ­ശ്യം­കൂ­ടി­യു­ണ്ടെന്ന് കോണ്‍ഗ്രസ്സ് ഹൈക്ക­മാന്‍ഡ് കണ്ടു­പി­ടി­ച്ച­ത്. സുധീ­രന്‍ നല്ലൊരു പ്രതി­പ­ക്ഷ­നേ­താ­വാ­യിട്ട് പ്രവര്‍ത്തിച്ച് തന്റെ­ക­ടമ നിര്‍വ­ഹി­ക്കു­കയും ചെയ്തു. കോണ്‍ഗ്ര­സ്സിനെ കുളി­പ്പിച്ച് മൂക്കില്‍ പഞ്ഞി­യും­വെച്ച് കിട­ത്തി­യ­തിന്റെ ആത്മ­സം­തൃ­പ്തി­യാണ് അദ്ദേ­ഹ­ത്തിന്റെ മുഖത്ത് കണ്ട­ത്. വെറു­ക്ക­പ്പെട്ട കുറെ ­മു­ഖ­ങ്ങള്‍കണ്ട് ടീവി ഓഫ്‌ചെയ്ത ജന­ങ്ങള്‍ അഭ­ന­ന്ദനം അര്‍ഘി­ക്കു­ന്നു.

പിണ­റായി വിജ­യന്‍ മന്ത്രി­സ­ഭക്ക് വിജയം ആശം­സി­ക്കു­ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക