Image

യുകെയില്‍ 'ഹൈസ്' നിരോധനം പ്രാബല്യത്തില്‍

Published on 26 May, 2016
യുകെയില്‍ 'ഹൈസ്' നിരോധനം പ്രാബല്യത്തില്‍

ലണ്ടന്‍: മയക്കുമരുന്നുകള്‍ക്കു തുല്യമായ ഫലം നല്‍കുന്ന ഹൈസ് എന്നറിയപ്പെടുന്ന പദാര്‍ഥങ്ങള്‍ യുകെയില്‍ പൂര്‍ണമായി നിരോധിച്ചു. ബ്ലാക്ക് മാംബ, സ്‌പൈസ് തുടങ്ങിയ പേരുകളില്‍ വിറ്റഴിക്കപ്പെട്ടിരുന്ന ഹൈസ് നല്‍കുന്നത് കൊക്കെയ്ന്‍, കാനബിസ് തുടങ്ങിയ മയക്കുമരുന്നുകളുടെ അതേ അനുഭവമാണത്രേ.

കഴിഞ്ഞ വര്‍ഷം നൂറോളം പേര്‍ ഹൈസ് കാരണം മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. ഇത് ഉപയോഗിച്ചവര്‍ ഉള്‍പ്പെട്ട അക്രമസംഭവങ്ങളും നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സമ്പൂര്‍ണ നിരോധനം കഴിഞ്ഞ അര്‍ധരാത്രി നിലവില്‍ വന്നു. നിരോധനം ലംഘിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവ് ശിക്ഷയാണു വ്യവസ്ഥ ചെയ്തിരിക്കുന്നത്. 

ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക