Image

പ്രതിഷേധത്തിനിടെ തസ്‌ലീമയുടെ ആത്മകഥ പ്രകാശനം ചെയ്തു

Published on 01 February, 2012
പ്രതിഷേധത്തിനിടെ തസ്‌ലീമയുടെ ആത്മകഥ പ്രകാശനം ചെയ്തു
കോല്‍ക്കത്ത: മതമൗലികവാദികളുടെ പ്രതിഷേധത്തിനിടെ വിവാദ എഴുത്തുകാരി തസ്‌ലീമ നസ്‌റീന്റെ ആത്മകഥയായ 'ഡേയ്‌സ് പബ്‌ളിഷിംഗ്' പ്രകാശനം ചെയ്തു. കോല്‍ക്കത്ത പുസ്തകോല്‍സവത്തില്‍ വെച്ചാണ് പുസ്തക പ്രകാശനം നടന്നത്. 

മതമൗലിക വാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ പുസ്തക പ്രകാശനം റദ്ദാക്കിയതായി വാര്‍ത്തയുണ്ടായിരുന്നു. കോല്‍ക്കത്ത സാഹിത്യോല്‍സവം നടക്കുന്നതിനാല്‍ പുസ്തക പ്രകാശനം നടക്കേണ്ടിയിരുന്ന ഓഡിറ്റോറിയം ലഭ്യമാവാത്തതിനാല്‍ പരിപാടി റദ്ദാക്കിയതായി സംഘാടകരും വിശദീകരിച്ചിരുന്നു.

ഇതിനുശേഷമാണ് പ്രധാന ഓഡിറ്റോറിയത്തിന് സമീപത്തുവെച്ച് തസ്‌ലീമയുടെ ആരാധകരുടെ സാന്നിധ്യത്തില്‍ നബാറുന്‍ ഭട്ടാചാര്യ പുസ്തക പ്രകാശനം നിര്‍വഹിച്ചത്. പുസ്തക പ്രകാശനം റദ്ദാക്കിയതായി വന്ന വാര്‍ത്തയോട് തസ്‌ലീമ ടിറ്ററില്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാ സംഘടനകളും മതഭ്രാന്തന്‍മാരെ ഭയക്കുന്നുവെന്ന് തസ്‌ലീമ ട്വീറ്ററില്‍ അഭിപ്രായപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക