നീ....(കവിത: സോയ നായര്‍)
AMERICA
25-May-2016
AMERICA
25-May-2016

ഒറ്റയ്ക്കിരിക്കുമ്പോള്‍
മനസ്സില്‍
മഴവില്ലിന്‍ നിറമായ്
അണയാറുണ്ട്..
മനസ്സില്‍
മഴവില്ലിന്‍ നിറമായ്
അണയാറുണ്ട്..
ആ നിറങ്ങള്‍
ചാലിച്ചു ചേര്‍ത്തൊരു
കനവിന്റെ തോണി
തുഴയാറുണ്ട്..
തോണി തുഴഞ്ഞൊരു
യാത്ര പോകുംനേരം
കുറുമ്പുകള്‍ കാട്ടി
രസിക്കാറുണ്ട്.
ആ രസനിമിഷങ്ങളില്‍
അനുരാഗതാളം
തുടിക്കാറുണ്ട്..
ആ താളത്തിനീണം
പകര്‍ന്നൊരു
കവിത കുറിച്ച്
വെയ്ക്കാറുണ്ട്..
കുറിച്ചുവെച്ച
കവിതകള്‍ക്കുള്ളില്‍
മിണ്ടാത്ത മോഹങ്ങള്‍
മൗനമായി
ഒളിക്കാറുണ്ട്..
മോഹങ്ങള്‍ക്കുള്ളില്‍
പിടഞ്ഞു വീണു
കുറെ മയില്‍പ്പീലിതാളുകള്‍
വിതുമ്പാറുണ്ട്..
ആ താളുകള്‍ക്കുള്ളില്‍
പെറ്റിട്ടുകൂട്ടാന്‍
കഴിയാത്ത
കുഞ്ഞ് മുഖങ്ങള്‍
ഒളിക്കാറുണ്ട്..
മിണ്ടാതെ,
ഒന്നും പറയാതെ
ഓടിയൊളിച്ച
ഏകാന്തതകളില്‍
ഓര്‍മ്മകള്‍
എന്നും വിരുന്നു
വരാറുണ്ട്..
ഓര്‍മ്മവ്യക്ഷങ്ങളിലെ
ചിരാതുകള്‍ക്കുള്ളില്‍
വെളിച്ചമായ്
കത്തിനില്‍ക്കാറുണ്ട്..
എങ്കിലും,
ഇതിനൊക്കെയപ്പുറം
തീരാനൊമ്പരമെന്നില്‍
ചാലിച്ചെഴുതി
തനിച്ചാക്കി
വിടചൊല്ലി
പിരിഞ്ഞൊരാ
ദുര്‍ന്നിമിഷങ്ങളെ
ശപിക്കാറുമുണ്ട് !!
സോയ നായര്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments