Image

ഡബ്ലിന്‍ ഓര്‍ത്തഡോക്‌സ് പള്ളി ജൂബിലി നിറവില്‍

Published on 24 May, 2016
ഡബ്ലിന്‍ ഓര്‍ത്തഡോക്‌സ് പള്ളി ജൂബിലി നിറവില്‍

  ഡബ്ലിന്‍: ഡബ്ലിന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ പത്താം വര്‍ഷ ജൂബിലി ആഘോഷങ്ങള്‍ മേയ് 27 മുതല്‍ ജൂണ്‍ നാലു വരെയുള്ള ദിവസങ്ങളില്‍ നടക്കും. ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. 

മേയ് 27 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ കൊയ്‌നോണിയ 2016 (കുടുംബ സംഗമം) നടത്തപ്പെടും. 'നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിക്കുവിന്‍' (ലേവ്യ പുസ്തകം 19:2) എന്നതാണ് മുഖ്യ ചിന്താവിഷയം. ക്ലാസുകള്‍, വിവിധ സമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, നമസ്‌കാരങ്ങള്‍, വിശുദ്ധ കുര്‍ബാന, ബൈബിള്‍ നാടകം എന്നിവ കൊയ്‌നോണിയയുടെ ഭാഗമായി നടക്കും. ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി ക്ലാസിനും ആരാധനക്കും നേതൃത്വം നല്‍കും. 

ജൂബിലി ആരാധനയും സമ്മേളനവും ജൂണ്‍ നാലിനു (ശനി) നടക്കും. രാവിലെ ഒമ്പതിനു മെത്രാപ്പോലീത്തമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന ജൂബിലി സമ്മേളനം ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് ഉദ്ഘാടനം ചെയ്യും. ഡോ. സഖറിയാസ് മാര്‍ അപ്രേം യോഗത്തില്‍ അധ്യക്ഷത വഹിക്കും. ഫാ. ടി. ജോര്‍ജ്, ഫാ. നൈനാന്‍ പി. കുര്യാക്കോസ്, റവ. ഫിലിപ്പ് വര്‍ഗീസ്, ഫാ. ആന്റണി ചീരംവേലില്‍, ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. എല്‍ദോ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. 

ജൂബിലി ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. അനീഷ് കെ. സാം, കൈക്കാരന്‍ അലക്‌സ് പി. ഏബ്രഹാം, സെക്രട്ടറി ബിനു വര്‍ഗീസ്, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും. 

വിവരങ്ങള്‍ക്ക്: ഫാ. അനീഷ് സാം 0892288818.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക