Image

ബാലന്റെ മരണം: ദമ്പതികള്‍ അറസ്റ്റില്‍

Published on 18 June, 2011
ബാലന്റെ മരണം: ദമ്പതികള്‍ അറസ്റ്റില്‍
ഹൈദരാബാദ്‌: 11 വയസ്സുള്ള ബാലന്റെ മരണത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. കേന്ദ്ര പ്രതിരോധ ഗവേഷണ വികസന ലബോറട്ടറിയിലെ ശാസ്‌ത്രജ്ഞന്റെ മകനായ പ്രണവിനെ (11) കൊലപ്പെടുത്തിയ കേസിലാണ്‌ രജ്‌നി രഞ്‌ജന്‍ മാലിക്‌ (22), ശാലിനി മാലിക്‌ (20) എന്നീ യുവ ദമ്പതികള്‍ അറസ്റ്റിലായത്‌. സാമ്പത്തിക ബുദ്ധിമുട്ട്‌ കാരണം പണത്തിനുവേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന്‌ ഇരുവരും പൊലീസിനോട്‌ സമ്മതിച്ചു. കുട്ടിയെ കൊലപ്പെടുത്തണമെന്ന്‌ ഉദ്ദേശ്യമില്ലായിരുന്നുവെന്ന്‌ ഇവര്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിക്ക്‌ മുറിവേറ്റു. ഇത്‌ കണ്ട്‌ ഇരുവരും പരിഭ്രാന്തരായി. തുടര്‍ന്ന്‌ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ജൂണ്‍ 11-നാണ്‌ സംഭവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക