Image

സാന്‍ അന്റോണിയോയിലെ സിറോ മലബാര്‍ മിഷന്‍ ദേവാലയ നിര്‍മാണത്തിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 01 February, 2012
സാന്‍ അന്റോണിയോയിലെ സിറോ മലബാര്‍ മിഷന്‍ ദേവാലയ നിര്‍മാണത്തിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
സാന്‍ അന്റോണിയോ (ടെക്‌സാസ്‌): സാന്‍ അന്റോണിയോയിലെ സെന്റ്‌ തോമസ്‌ സിറോ മലബാര്‍ മിഷന്‍ സ്വന്തമായി ദേവാലയം നിര്‍മ്മിക്കുന്നതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സാന്‍അന്റോണിയോ മിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ്‌ സി ജോര്‍ജിന്റെ നേതൃത്തത്തില്‍ പത്തു പേരടങ്ങുന്ന കമ്മറ്റി ഡാലസ്‌ സെന്റ്‌ അല്‍ഫോന്‍സ സിറോ മലബാര്‍ ദേവാലയം ജനുവരി 14 നു ഞായറാഴ്‌ച സന്ദര്‍ശിച്ചു.

അന്നേ ദിവസം ഫാ. ജോര്‍ജ്‌ സി ജോര്‍ജ്‌ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും തുടര്‍ന്ന്‌ നടന്ന ചടങ്ങില്‍ സാന്‍ അന്റോണിയോ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും നിയുക്ത ദേവാലയത്തിന്‌ വേണ്ടിയുള്ള ധനസമാഹരണ റാഫിളിന്റെ ഉത്‌ഘാടനം നിര്‍വഹിക്കുകയും ചെയ്‌തു. സെന്റ്‌ അല്‌ഫോന്‌സ ദേവാലയ വികാരി ഫാ മാത്യു ശാശ്ശേരിയും ഇടവകാംഗങ്ങളും സാന്‍ അന്റോണിയോ മിഷന്‍ അംഗങ്ങള്‍ നടത്തുന്ന സംരംഭങ്ങള്‍ക്ക്‌ ഭാവുകങ്ങള്‍ നേര്‍ന്നു.

ചിക്കാഗോ സിറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ഇക്കഴിഞ്ഞ നവംബറിലാണ്‌ സാന്‍ അന്റോണിയോ സെന്റ്‌ തോമസ്‌ സിറോ മലബാര്‍ മിഷന്‍ നിര്‍മ്മിക്കുന്ന ദേവാലയത്തിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ചത്‌.

മുപ്പതിലധികം കാത്തലിക്‌ കുടുംബങ്ങളുള്ള മിഷന്റെ ഡയറക്ടര്‍ ആയി മേയ്‌ 2010 ലാണ്‌ ഫാ. ജോര്‍ജ്‌ സി ജോര്‍ജ്‌ നിയമിതനായത്‌. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ തുടര്‍ന്ന്‌ നടത്തിയ ശ്രമഫലമായാണ്‌ ദേവാലയ നിര്‍മ്മിതിക്കായി പത്തേക്കര്‍ സ്ഥലം മിഷന്‍ സ്വന്തമായി വാങ്ങിയത്‌.
സാന്‍ അന്റോണിയോയിലെ സിറോ മലബാര്‍ മിഷന്‍ ദേവാലയ നിര്‍മാണത്തിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക