Image

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് ഒരുക്കുന്ന സുവിശേഷ യോഗം ഫ്രാങ്ക്ഫര്‍ട്ടില്‍

ജോര്‍ജ് ജോണ്‍ Published on 24 May, 2016
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് ഒരുക്കുന്ന സുവിശേഷ യോഗം ഫ്രാങ്ക്ഫര്‍ട്ടില്‍
ഫ്രാങ്ക്ഫര്‍ട്ട്: മതപരിവര്‍ത്തനം അല്ല ഹൃദയപരിവര്‍ത്തനം ആണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന സന്ദേശവുമായി ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് ഫ്രാങ്ക്ഫര്‍ട്ടില്‍ സുവിശേഷ യോഗം സംഘടിപ്പിക്കുന്നു. മെയ് 28 ന് ശനിയാഴ്ച്ച ഉച്ചക്ക് 12.45 മുതല്‍ 15.30 വരെ ഫ്രാങ്ക്ഫര്‍ട്ട് എക്കന്‍ഹൈമിലെ ഹെര്‍സ് ജീസു പള്ളി ഹാളില്‍ വച്ചാണ് ഈ സുവിശേഷ യോഗം.  

കോളേജ് അദ്ധ്യാപിക ജീവിതത്തിന് ശേഷം സുവിശേഷ വേലക്ക് ഇറങ്ങിയ പ്രൊഫസര്‍ എം.വൈ. യോഹന്നാന്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ഈ സുവിശേഷ യോഗത്തിലെ മുഖ്യ പ്രഭാഷകനാണ്. പ്രവര്‍ത്തനം ആരംഭിച്ചിട്ട് 43 വര്‍ഷം പിന്നിട്ടിട്ടും സ്വന്തമായി സ്ഥാവരജംഗമ സ്വത്തുക്കള്‍ ഇല്ലാത്ത കൂട്ടായ്മയാണ് കിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ്. പണം ഇല്ലാത്തതിനാല്‍ സുവിശേഷ വേല മുടങ്ങുകയില്ലെന്നും, എന്നാല്‍ വിശുദ്ധര്‍ ഇല്ലെങ്കില്‍ സുവിശേഷ വേല അസാദ്ധ്യമാണെന്നന്നും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് സ്ഥാപക പ്രസിഡണ്ട്  എം.വൈ. യോഹന്നാന്‍ വിശ്വസിക്കുന്നു.

ഫ്രാങ്ക്ഫര്‍ട്ടിലെ ഈ സുവിശേഷയോഗത്തില്‍ മറ്റ് അനുഗ്രീഹിത പ്രഭാഷകരും പങ്കെടുക്കുന്നു. വിശ്വാസികള്‍ക്കിടയില്‍  നന്‍മയുടെ പ്രകാശമേറിയ ആശയങ്ങള്‍ നേരിട്ടറിയാന്‍ കടുംബസഹേതം, കൂട്ടുകാരോത്ത് എല്ലാവരേയും
ഈ ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് ഫ്രാങ്ക്ഫര്‍ട്ട് സുവിശേഷ യോഗ നടത്തിപ്പിന്റെ ഭാരവാഹികള്‍ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. ഫ്രാങ്ക്ഫര്‍ട്ട് സുവിശേഷ യോഗ നടത്തിപ്പ് സ്ഥലത്തിന്റെ അഡ്രസ്:
 Herz Jesu Gemeinde Zetnrum, Barchfeldstraße 12, 60435 Frankfurt am Main.

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് ഒരുക്കുന്ന സുവിശേഷ യോഗം ഫ്രാങ്ക്ഫര്‍ട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക