Image

എന്റെ ജീവിതം (സി. ആന്‍ഡ്രു)

Published on 23 May, 2016
എന്റെ ജീവിതം (സി. ആന്‍ഡ്രു)
(ഒരേ വിഷയത്തെക്കുറിച്ച് രണ്ട് ഭാഷ്യം. ഒരു പരീക്ഷണമാണ്. വായനകാരുടെ പ്രതികരണം പ്രതീക്ഷിക്കുന്നു)

എന്റെ ചായച്ചിത്രം പൂര്‍ത്തിയാകുന്നു
ചായകൂട്ട്തീര്‍ന്നു, തൂലിക തുമ്പും തേഞ്ഞു
ചിത്രലേഖനതുണിയും നിറഞ്ഞു
അതിരുകള്‍ ഇക്ലാത്ത ഈ ചിത്രം
ചട്ടകൂട്ടില്‍തളക്കില്ല
ചില്ലിന്‍ ജയിലിലും അടക്കില്ല


ചിത്രം തീരുമ്പോള്‍

എന്റെ ചായച്ചിത്രം തീര്‍ന്നപ്പോള്‍
ചായക്കൂട്ടുകള്‍തീര്‍ന്നുപോയി
തൂലിക തുമ്പും തേഞ്ഞുപോയി
ചിത്രലേഖനതുണിനിറഞ്ഞു
ഇനിയും വരക്കുവതെങ്ങനെ ഞാന്‍?
അതിരുകളില്ലാത്ത ചട്ടക്കൂട്ടില്‍
ഞാനാ ചിത്രത്തിനിടം കൊടുക്കും
വരച്ച് തീര്‍ന്നൊരു ചിത്രമതങ്ങനെ
കണ്ണിന്‍മുന്നില്‍തെളിയുമ്പോള്‍
വരക്കുവതെന്തിനുവീണ്ടും ഒരു പടം
മൂടുപടത്തില്‍പൊതിയാനോ.

**********
Join WhatsApp News
വിദ്യാധരൻ 2016-05-23 21:08:42
പരിണാമങ്ങളിലൂടെ 
പരിണാമങ്ങളിലൂടെ 
വെളിപ്പെടെണ്ട ചിത്രമാണ് നിങ്ങളുടെത്
തൂലിക തുമ്പുകൊണ്ടോ 
ചായകൂട്ടിൽ മുക്കി 
പെയിന്റ് ബ്രഷുകൊണ്ടോ 
കോറാവുന്നതല്ല 
അസത്യങ്ങളെ കൂടംകൊണ്ട് അടിക്കുമ്പോൾ 
അതിൽ നിന്ന് പൊന്തുന്ന ചൂടേറ്റു 
നിങ്ങളുടെ മുഖം ചുവക്കുകയും 
പ്രകാശകിരണങ്ങൾ 
ചുറ്റിലും ചിതറുകയും ചെയ്യും 
ബിഷപ്പുമാരും അച്ചന്മാരും 
നിങ്ങളെ ചായം തേച്ചു വികലമാക്കാൻ നോക്കും 
പക്ഷെ നിങ്ങളെ ഉൾകൊള്ളാൻ 
അവരുടെ കോട്ട കോത്തളങ്ങൾക്ക് സാധിക്കില്ല 
നിങ്ങൾ കണ്ണാടി കൂടുകൾ തകർത്ത് 
നിങ്ങളെ തളയ്ക്കാൻ നോക്കിയവരെ 
വിഴുങ്ങി കളയും 
നിങ്ങൾ മതത്തിന്റെ അന്തകനാണ് 
നിങ്ങൾ പത്തു തലയുള്ള 
രാവണന് തുല്യനാണ് 
നിങ്ങൾ മതത്തിന്റെ തലവേദനയാണ് 
നിങ്ങളുടെ ഇരുപതു കൈകളിൽ 
പല കപടഭക്തരുടെയും 
കഴുത്ത് ഞെരിഞ്ഞമരും 
ജനം നിങ്ങളുടെ പേരിനെ 
വെറുക്കുന്ന ദിവസം വരും 
Mohan Parakovil 2016-05-24 06:56:17
 ശ്രീ ആൻഡ്രുവിന്റെ രചനകളിൽ അദ്ദേഹത്തിന്റെ അറിവും വിവേകവും വ്യക്തമായി പ്രതിഫലിക്കുന്നുണ്ടു. ആനയെ കാണാതെ അതിനെ
പേടിക്കാതെ ( ദൈവം) വെറും ആനപിണ്ഡത്തെ (പുരോഹിതർ) പേടിച്ച് അവർ പറയുന്നത് കേട്ട ഈ മനോഹരഭൂമി നരകമാക്കുന്നവരോട് അദ്ദേഹം പ്രഭാഷണം ചെയ്യുന്നു . ഈ കവിതയിലും
അദ്ദേഹത്തിന്റെ ക്രാന്തദർശിത്വവും ജീവിതത്തെഎങ്ങനെ സമീപിക്കണമെന്ന ഒരു ചിന്തയും ഉൾക്കൊള്ളുന്നു.  ഒരു ജീവിതം പൂർണ്ണമായി കഴിഞ്ഞാൽ പിന്നെ വേറൊരു ജീവിതത്തിനു വേണ്ടി ( നിത്യതയിലെ സ്വര്ഗം) വീണ്ടും ചായപ്പണികൾക്കുള്ള കോപ്പ് കൂട്ടണമോ എന്ന് അദ്ദേഹം ചോദിക്കയാവാം. ഏഴു വായനകാർ (സ്മരണികയിൽ കണ്ടത്) ഉള്ള ഒരു സമൂഹത്തിൽ ഇത്തരം കവിതകൾ പണ്ട് ചായക്കടകളിൽ ദോശ വിളമ്പിയ ഇലകൾ ചവറ്റ്ക്കൊട്ടയിൽ പോകുന്ന പോലെ വീണുപോകും . സമ്പന്നനായ അമേരിക്കൻ മലയാളി എന്തിനു വായിക്കണം. ശ്രീ ആൻഡ്രു , വായിക്കാൻ ആളില്ലെന്ന് കരുതി താങ്കൾ
എഴുതാതിരിക്കരുത് . ആശംസകൾ. 
നാരദർ 2016-05-24 07:46:08
വിഡ്ഢികളായ ജനം എന്നും മതത്തിന്റെ പിന്നാലെ ആയിരുന്നു . അവർ നിങ്ങളെ വെറുക്കും   അണ്ട്രൂസിനെ ക്രൂശിക്ക എന്ന് വിളിച്ചു പറയുന്ന സമയം വിദൂരമല്ല .  മാത്തുള്ളയെ സൂക്ഷിച്ചുകൊള്ളുക .  പാറക്കോവിലും വിദ്യാധരനെയും അന്തപ്പനേയും നമ്പിക്കൊള്ളുക 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക