Image

ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും, രജതജൂബിലി ആഘോഷവും.

സുജന്‍ കാക്കനാട്‌ Published on 22 May, 2016
ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും, രജതജൂബിലി ആഘോഷവും.
ഡാളസ്: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധന കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള വിവാഹ സഹായനിധി സമര്‍പ്പണവും, മലങ്കര കത്തോലിക്ക സഭാ തലവന്‍ കര്‍ഡിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും ജൂണ്‍ മാസം 12 ന് നടത്തപ്പെടുന്നു. തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനത്തില്‍ നോര്‍ത്തമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കന്മാര്‍ പങ്കെടുക്കുന്നതും ആശംസകള്‍ അര്‍പ്പിക്കുന്നതുമാണ്.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം 2015 ഡിസംബര്‍ മാസം മലങ്കര കത്തോലിക്ക അമേരിക്കന്‍ ഭദ്രാസന തലവന്‍ തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചിരുന്നു.

പ്രസ്തുത പരിപാടികളുടെ സുഗമമായ നടത്തിപ്പിലേക്കായ് വികാരി ഫാ.ജോസഫ് നെടുമാന്‍ കുഴിയിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്

വറുഗീസ് മാത്യു, ജിംചെറിയാന്‍, സുജന്‍ കാക്കനാട്-972-222-2238


ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും, രജതജൂബിലി ആഘോഷവും.
Join WhatsApp News
Easo Joy 2016-05-23 20:06:03
Prayers and best wishes on the occasion of Jubilee Celebrations 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക