Image

അങ്ങനെ അച്ചു­മാ­മനും ഒരു­മൂ­ല­ക്കാ­യി (ലേഖ­നം: സാം നില­മ്പ­ള്ളില്‍)

Published on 20 May, 2016
അങ്ങനെ അച്ചു­മാ­മനും ഒരു­മൂ­ല­ക്കാ­യി (ലേഖ­നം: സാം നില­മ്പ­ള്ളില്‍)
കേര­ള­ത്തിലെ ഇല­ക്ഷന്‍ റിസല്‍ട്ട് കണ്ട­പ്പോള്‍ ഞെട്ടി­യെന്നോ ഞൊട്ടി­യെന്നോ പറ­യു­ന്ന­തില്‍ വലിയ അര്‍ത്ഥ­മൊ­ന്നു­മി­ല്ല. യുഡി­എഫും എല്‍ഡി­എഫും മാറി­മാറി അധി­കാ­ര­ത്തില്‍വ­രുന്ന ചരിത്രം ഒരി­ക്കല്‍കൂടി ആവര്‍ത്തി­ച്ചെ­ന്നേ­യു­ള്ളു. കുറ­ച്ചെ­ങ്കിലും അതി­ശ­യി­ക്കാ­നു­ള്ളത് യുഡി­എ­ഫിന്റെ അംഗ­സംഘ്യ വളരെ കുറ­ഞ്ഞു­പോയതാ­ണ്. ഭരി­ക്കാ­നുള്ള ഭൂരി­പക്ഷം കിട്ടു­മെന്ന് ഉമ്മന്‍ ചാണ്ടി­പോലും പ്രതീ­ക്ഷി­ച്ചു­കാ­ണി­ല്ല. എന്നാലും ഒപ്പ­ത്തി­നൊപ്പം നില്‍ക്കു­മെന്ന് അദ്ദേ­ഹവും മറ്റു­ള്ള­വരും കരു­തി­ക്കാണണം. യുഡി­എ­ഫിന്റെ തോല്‍വി­യുടെ വിശ­ക­ലനം ടീവി­യില്‍ പലരും നട­ത്തു­ന്നത് കേട്ട­പ്പോള്‍ വസ്തു­നി­ഷ്ട­മായത് അ­ല്ലല്ലോ എന്ന് തോന്നി­പ്പോ­യി. പലരും അവ­ര­വ­രുടെ രാഷ്ട്രീയ വീക്ഷ­ണ­ത്തില്‍കൂ­ട­ിയാണ് സത്യത്തെ നോക്കി­ക്ക­ണ്ട­ത്. ഭൂരി­പക്ഷം കിട്ടി­യി­ല്ലെ­ങ്കിലും അറ­ുപ­തി­ന­ടുത്ത് സീറ്റു­കള്‍ നേടാ­മാ­യി­രു­ന്നു.

കോണ്‍ഗ്രസ്സ് എന്ന മഹാ­പ്ര­സ്ഥ­ന­ത്തിന്റെ ഇന്നത്തെ അവ­സ്ഥ­യോര്‍ത്ത് ദുഃഖി­ക്കാ­തി­രി­ക്കാന്‍ കഴി­യില്ല. ഒരി­ക്കല്‍ ഇന്‍ഡ്യ­യിലെ എല്ലാ­സം­സ്ഥാ­ന­ങ്ങ­ളിലും കൊടി­കു­ത്തി­വാ­ണി­രുന്ന രാഷ്ട്രീ­യ­പ്ര­സ്ഥാ­ന­മാണ് ഇപ്പോള്‍ കര്‍ണാ­ട­ക­ത്തില്‍ മാത്ര­മായി അവ­ശേ­ഷി­ച്ചി­രി­ക്കു­ന്ന­ത്. അടുത്ത ഇല­ക്ഷ­നോ­ടു­കൂടി ആസം­സ്ഥാ­നവും നഷ്ട­പ്പെ­ടാ­നുള്ള സാധ്യത കാണു­ന്നു­ണ്ട്. എന്താണ് കോണ്‍ഗ്ര­സ്സിനെ ഈ അവ­സ്ഥ­യി­ലേക്ക് കൊണ്ടെ­ത്തി­ച്ചതെന്ന് ആലോ­ചി­ക്കു­ന്നത് ഉചി­ത­മാ­യി­രി­ക്കും. ബുദ്ധി­യി­ല്ലാത്ത നേതൃ­ത്വ­ത്തി­ലേ­ക്കാണ് എല്ലാ­വി­ര­ലു­കളും ചൂണ്ടു­ന്ന­ത്. കോണ്‍ഗ്ര­സ്സിനെ ഒരു കുടും­ബ­ത്തിന്റെ അടു­ക്ക­ള­പാര്‍ട്ടി­യാ­ക്കി­യ­താണ് കാത­ലായ കാരണം.
കുടും­ബ­ത്തിലെ ഇങ്ങേ­യ­റ്റത്തെ കണ്ണി­യായ ഒര­മ്മയും മക­നും­കൂ­ടി­യാണ് ഇന്‍ഡ്യ­മാ­ഹാ­രാ­ജ്യ­ത്തിന് സ്വാതന്ത്ര്യം നേടി­ത്തന്ന പാര്‍ട്ടിയെ നിയ­ന്ത്രി­ക്കു­ന്ന­ത്. മകന്‍ വേറെ­വല്ല പണിക്കും പോകു­ക­യല്ലേ നല്ല­തെന്ന് അദ്ദേഹ­ത്തിന്റെ പ്രവൃ­ത്തി­കള്‍ കണ്ടാല്‍തോ­ന്നി­പ്പോ­കും.

വി.എം. സുധീ­രനെ കെ.­പി.­സി.­സി­യുടെ തല­പ്പത്ത് കെട്ടി­വെ­ച്ച­തുതന്നെ ഉദാ­ഹ­ര­ണം. കേരളത്തിലെ പരാ­ജ­ത്തിന് കാര­ണ­ക്കാ­രന്‍ സുധീ­ര­നാ­ണെന്ന് കോണ്‍ഗ്ര­സ്സു­കാര്‍തന്നെ പറ­ഞ്ഞു­തു­ട­ങ്ങി­യ­ട്ടു­ണ്ട്. സര്‍ക്കാ­രിനെ തല്ലാന്‍ അവ­സരം നോ­ക്കി­യി­രുന്ന പ്രതി­പ­ക്ഷ­ത്തിന് വടി­കൊ­ടു­ത്താണ് കെപി­സിസി പ്രസി­ഡണ്ട് വില്ല­നാ­യ­ത്. കെ.­ബാ­ബു­വും, അടൂര്‍ പ്രകാശും മറ്റും അഴി­മ­തി­ക്കാ­രാ­ണെന്ന് കെപി­സിസി പ്രസി­ഡ­ണ്ടു­തന്നെ പറ­ഞ്ഞാല്‍ ജനം വിശ്വ­സി­ക്കാ­തി­രി­ക്കു­മോ? ബാബു­വിനും ഡോമി­നിക്ക് പ്രസ­ന്റേ­ഷനും സുധീ­രന്റെ അനു­ഭാ­വി­കള്‍ വോട്ടു­ചെ­യ്തി­ട്ടി­ല്ലെ­ന്നാണ് മന­സി­ലാ­ക്കേ­ണ്ട­ത്. തന്റെ മന്ത്രി­സ­ഭ­യിലെ സഹ­പ്ര­വര്‍ത്ത­കരെ സംര­ക്ഷി­ക്കാന്‍ ഉമ്മന്‍ ചാണ്ടി കാണിച്ച ധീര­തയെ വെള്ളാ­പ്പള്ളി നടേ­ശന്‍വരെ അഭി­ന­ന്ദി­ച്ചി­ട്ടു­ണ്ട്.

ഒരു­നുണ പത്തു­പ്രാ­വശ്യം പറ­ഞ്ഞാല്‍ സത്യ­മാ­ണെന്ന് കുറെ­പ്പേ­രെ­ങ്കിലും വിശ്വ­സിക്കും എന്ന ഗീബല്‍സി­യന്‍ തന്ത്ര­മാണ് ഇട­തു­പക്ഷം പരീ­ക്ഷി­ച്ച­ത്. അച്ചു­താ­ന­ന്ദന്‍ നുണ­പ­റഞ്ഞും മിമിക്രി അവ­ത­രി­പ്പിച്ചും കേര­ളം­മൊത്തം നട­ന്നു. ആരോ­പ­ണ­ങ്ങള്‍ ഉന്ന­യി­ച്ച­ത­ല്ലാതെ ഒരെ­ണ്ണം­പോലും തെളി­യി­ക്കാന്‍ പ്രതി­പ­ക്ഷ­ത്തിനാ­യി­ല്ല. അടി­സ്ഥാ­ന­ര­ഹി­ത­മായ ആരോ­പ­ണ­ങ്ങ­ളു­ടെ­പേ­രില്‍ സമ­ര­ങ്ങളും ഹര്‍ത്താ­ലു­കളും സെക്ര­ട്ട­റി­യേറ്റ് വള­യലും മറ്റും­ന­ടത്തി അവര്‍ ജന­ശ്രദ്ധ പിടി­ച്ചു­പ­റ്റി. അവ­രുടെ പ്രച­ര­ണ­ത്തില്‍ കുറെ ശുദ്ധ­മ­ന­സ്ക്ക­രെ­ങ്കിലും വീണു­പോ­യ­തില്‍ അത്ഭു­ത­പ്പെ­ടേ­ണ്ട­തി­ല്ല. അവരുടെ വോട്ടാണ് എല്‍ഡി­എ­ഫിനെ വന്‍വി­ജ­യ­ത്തി­ലേക്ക് നയി­ച്ച­ത്. സുധീ­രന്‍ പാര്‍ട്ടി­ക്കു­ള്ളില്‍നിന്ന് മറ്റൊരു പ്രതി­പ­ക്ഷ­നേ­താ­വായി അവരെ സഹാ­യി­ച്ചു. കോണ്‍ഗ്ര­സ്സിന്റെ അന്ത്യ­കൂ­ദാ­ക ചെയ്യാന്‍ അദ്ദേ­ഹത്തെ ഇങ്ങോട്ട് പറ­ഞ്ഞു­വിട്ട രാഹുല്‍ ഗാന്ധി ചട­ങ്ങില്‍ പങ്കെ­ടു­ക്കാന്‍ വന്ന­തു­മി­ല്ല. പകരം അമ്മ­ച്ചിയെ പറ­ഞ്ഞു­വി­ട്ടു. അദ്ദേഹ­ത്തിന് കല­ശ­ലായ പനി­യാ­ണു­പോ­ലും. തമി­ഴ്‌നാ­ട്ടില്‍നിന്ന് ഒരു ഭീഷ­ണി­ക്കത്ത് കിട്ടി­യ­തു­കൊണ്ട് പേടിച്ച് പനി­ച്ച­താ­കാന്‍ സാധ്യത­യു­ണ്ട്.

സരി­ത­യെന്ന അഭി­സാ­രി­ക­യാ­യി­രുന്നു പ്രതി­പ­ക്ഷ­ത്തിന്റെ ഹീറോ­യിന്‍. ആ സ്ത്രീ പറ­ഞ്ഞ­തു­കേ­ട്ടാണ് അവര്‍ സെക്ര­ട്ട­റി­യേറ്റ് വള­ഞ്ഞതും രാപ്പ­കല്‍ സമ­ര­ങ്ങള്‍ നട­ത്തി­യതും. മാര്‍ക്‌സിസ്റ്റു­പാര്‍ട്ടി അവ­രോട് നന്ദികേട് കാണി­ക്കാന്‍ പാടി­ല്ലാ­ത്ത­താ­ണ്. അവരുടെ വന്‍വി­ജ­യ­ത്തിന്റെ ആണി­ക്കല്ല് സരി­ത­യാ­ണ്. അവര്‍ക്ക് ഒരു മന്ത്രി­സ്ഥാ­നം­കൊ­ടുത്ത് പാര്‍ട്ടി അവ­രോ­ടുള്ള നന്ദി പ്രക­ടി­പ്പി­ക്കേ­ണ്ടാ­താ­ണ്.

ഉമ്മന്‍ ചാണ്ടി അഴി­മ­തി­ക്കാ­ര­നാ­ണെന്നോ വ്യഭി­ചാ­രി­യാ­ണെന്നോ അച്ചു­താ­ന­ന്ദനും പിണ­റോയി വിജ­യനും വിശ്വ­സി­ക്കു­ന്നു­ണ്ടാ­വി­ല്ല. വിഢി­ക­ളായ അനു­യാ­യി­കളെ വിശ്വ­സി­പ്പി­ക്കാ­നാണ് അവര്‍ കോപ്രാ­യ­ങ്ങ­ളെല്ലാം കാട്ടി­ക്കൂ­ട്ടി­യ­ത്. ഉമ്മന്‍ ചാണ്ടി ശുദ്ധ­നാ­ണെന്ന് അദ്ദേ­ഹ­ത്തിന്റെ ഭാര്യക്ക് മാത്ര­മല്ല പ്രതി­പ­ക്ഷ­നേ­താ­ക്ക­ന്മാര്‍ക്കും അറ­ിയാം. ശുദ്ധ­ഗ­തി­കൊ­ണ്ടാണ് തന്റെ പേഴ്‌സ­ണല്‍ സ്റ്റാഫിനെ പരി­പൂര്‍ണ­മായി വിശ്വ­സിച്ച് അദ്ദേഹം ജന­സ­മ്പര്‍ക്ക­ത്തിന് പോയ­ത്. ആ അവ­സ­രംനോക്കി അദ്ദേ­ഹ­ത്തിന്റെ സ്റ്റാഫില്‍പെ­ട്ട­വര്‍ മുഖ്യ­മ­ന്ത്രി­യുടെ ഓഫീ­സിലെ ഫോണ്‍ ഉപ­യോ­ഗിച്ച് സരി­ത­യേയും അവ­ളുടെ കാമു­ക­നേയും വിളി­ച്ച­തിന് വന്‍വി­ല­യാണ് കൊ­ടു­ക്കേ­ണ്ടി­വ­ന്ന­ത്. ശുദ്ധന്‍ മണ്ടന്റെ ഫലം­ചെ­യ്യു­മെന്ന് പറ­ഞ്ഞ­ത­ുപോലെ പറ്റിയ അബ­ദ്ധ­മാണ് അദ്ദേ­ഹത്തിന് ഉണ്ടാ­യത് ഇത് അച്ചുതാ­ന­ന്ദന് അറ­ിയാം, പിണ­റോ­യിക്കും. എന്നാല്‍ അവ­രു­ണ്ടാ­ക്കിയ കോലാ­ഹലം നമ്മള്‍ കണ്ട­താ­ണ­ല്ലോ. അവര്‍ അവ­സരം ശരിക്കും മുത­ലെ­ടു­ത്തെന്നു­തന്നെ പറ­യാം.

മദ്യ­നി­രോ­ധനം കേര­ള­ത്തി­ലെ­ന്നല്ല ഒരു­രാ­ജ്യത്തും വിജ­യി­ച്ചി­ട്ടി­ല്ല. പലരും പരീ­ക്ഷി­ച്ചു­നോക്കി പരാ­ജ­യ­പ്പെട്ട കാര്യ­മാണ്. സുധീ­രന്‍ ആദര്‍ശ്ശ­വാ­നാ­ണന്ന് അഭി­ന­യി­ക്കാ­നാണ് ബാറു­കള്‍ പൂട്ട­ണ­മെന്ന് വാ­ശി­പി­ടി­ച്ച­ത്. ഉമ്മന്‍ ചാണ്ടിക്ക് തന്റെ സഹ­പ്ര­വര്‍ത്ത­കരെ സംര­ക്ഷി­ക്കാന്‍ കാട്ടിയ തന്റേടം അവി­ടെയും കാണി­ക്കാ­മാ­യി­രു­ന്നു. പകരം ബാറു­ക­ളെല്ലാം ഒന്ന­ടങ്കംപൂട്ടി സുധീ­രനെ കട­ത്തി­വെ­ട്ടാ­നാണ് അദ്ദേഹം ശ്രമി­ച്ച­ത്. അതും വിന­യാ­യി­ത്തീര്‍ന്നെ­ന്നാ­ണല്ലോ തെളി­ഞ്ഞ­ത്. ബാറു­കള്‍ നടത്തി കാശു­ണ്ടാ­ക്കി­യ­വര്‍ വെറു­തേ­യി­രി­ക്കു­മെന്ന് വിചാ­രി­ച്ചവര്‍ മണ്ട­ന്മാ­രാ­ണ്. മദ്യ­ലോബി കേര­ള­ത്തില്‍ വലി­യൊരു ശക്തി­യാണ്. അവര്‍ സര്‍വ്വ ആയു­ധ­ങ്ങളും പ്രയോ­ഗിച്ച് യുദ്ധം­തു­ട­ങ്ങി. അതിന്റെ ഇര­യാ­യി­ത്തീര്‍ന്ന­വ­രാണ് മാണിയും ബാബു­വും.

ബീവ­റേജ് കോര്‍­പറേ­ഷന്റെ സ്റ്റോറു­കളും കള്ളു­ഷാ­പ്പു­കളും തുറ­ന്നു­വെ­ച്ചു­കൊണ്ട് ബാറു­കള്‍ പൂട്ടു­ന്ന­തിലെ അര്‍ഥം എന്താ­ണ്. അതിന്റെ പേരില്‍ കള്ളു­കു­ടി­യ­ന്മാ­രുടെ കുറെ­വോ­ട്ടു­കള്‍ നഷ്ട­പ്പെ­ട്ട­ത­ല്ലാതെ അവ­രുടെ ഭാര്യ­മാ­രുടെ വോട്ടു­പോലും കിട്ടി­യി­ട്ടു­ണ്ടാ­വി­ല്ല. ആന്റണി പണ്ട് ചാരാ­യ­ഷാ­പ്പു­കള്‍ അട­ച്ചി­ട്ടെ­ന്തു­ണ്ടാ­യി. ഒരു­വോ­ട്ടെ­ങ്കിലും അധികം കിട്ടി­യോ. ഇങ്ങ­നത്തെ തറവേല­ക­ളൊന്നും കാണി­ച്ചാല്‍ വിജ­യി­ക്കാന്‍ പോകു­ന്നി­ല്ല.

മുറി­വാ­ല്.

അങ്ങനെ അച്ചു­മാ­മനെ ഒരു­മൂ­ല­ക്കി­രു­ത്തി. പിണങ്ങാ­തി­രി­ക്കാന്‍ ഒരു പേരും­കൊ­ടു­ത്തു, കേരള കാസ്‌ട്രോ. പാലം­ ക­ട­ക്കു­വോളം അച്ചു­മാ­മാ, അച്ചു­മാമാ പാലം­ക­ട­ന്ന­പ്പോള്‍ .... അല്ലെ­ങ്കില്‍വേ­ണ്ട. മാമന് ഫിഡല്‍ കാസ്‌ട്രോ­യെന്ന് പേരു­കൊ­ട­ുത്ത­പ്പോള്‍ പിണ­റോയി ആരാ? റൗള്‍ കാസ്‌ട്രോ ആയി­രി­ക്കും. റൗള്‍ ഇപ്പോള്‍ ക്യൂബ­യില്‍ കമ്മ്യൂ­ണിസം കുഴി­ച്ചു­മൂ­ടാ­നുള്ള ശ്രമ­ത്തി­ലാ­ണ്. പിന്തി­രി­പ്പന്‍ ബൂര്‍ഷ്വാ രാജ്യ­മായ അമേ­രി­ക്ക­യു­മായി ചെങ്ങാത്തം സ്ഥാപി­ച്ചു­ക­ഴി­ഞ്ഞു. പിണ­റോയി എങ്ങ­നാ? അമേ­രി­ക്ക­യി­ലേക്ക് വരു­ന്നോ? ഞങ്ങള്‍ ചിക്കനും ബീഫും പോര്‍ക്കും എല്ലാം­ചേര്‍ത്ത് അങ്കിള്‍ബെന്‍ പാര്‍ബോ­യില്‍ഡ് റൈസി­ട്ടു­വെച്ച ഒന്നാ­ന്തരം ചോറു­ത­രാം. മുഖ്യ­മന്ത്രി ആയ­സ്ഥി­തിക്ക് ഒന്ന് വന്നി­ട്‌പോ­ന്നേ. പിന്നെ വേറൊരു ഗൗര­വ­മുള്ള കാര്യം. ആ വിപ്‌ളവ പാര്‍ട്ടിയെ പിരി­ച്ചു­വിട്ട് മാന്യ­ന്മാര്‍ക്ക് ചേരാ­വുന്ന നല്ലൊരു മതേ­തര പാര്‍ട്ടി രൂപീ­ക­രി­ക്ക്. ഞങ്ങളും ചേരാ അതില്‍. വിപ്‌ള­വ­മൊന്നും ഇന്‍ഡ്യ­യില്‍ വിജ­യി­ക്കാന്‍ പോകു­ന്നി­ല്ല. ബംഗാ­ളില്‍ കമ്മ്യൂ­ണിസം മണ്ണ­ടി­ഞ്ഞി­ല്ലേ. ഇനി കേര­ള­ത്തില്‍ മാത്ര­മാ­യിട്ട് എന്താ­നാ? സോറി. ത്രിപു­ര­യിലും ഉണ്ടല്ലോ മേമ്പൊ­ടി­ക്ക്.
Join WhatsApp News
Gisha NY 2016-05-23 08:03:19
Kallanu koottu nilkkunnthano dheeratha? Athu ano midukke? manmohan singhji Rajakkum kootarkkum koottu ninnapol central poyathu ormayille? enthe Congresse/Samji padikkathathu?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക