Image

ഇന്ത്യപ്രസ് ക്ലബ് ന്യൂയോര്‍ക്ക് കേരള ഇലക്ഷന്‍ പ്രവചനമത്സരം: ബെന്നി കൊട്ടാരത്തില്‍ വിജയി

Published on 20 May, 2016
ഇന്ത്യപ്രസ് ക്ലബ് ന്യൂയോര്‍ക്ക് കേരള ഇലക്ഷന്‍ പ്രവചനമത്സരം: ബെന്നി കൊട്ടാരത്തില്‍ വിജയി
ഇന്ത്യപ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച  കേരള ഇലക്ഷന്‍ പ്രവചന മത്സരത്തില്‍ (Predict and Win) ഫിലഡെല്‍ഫിയയില്‍ നിന്നുള്ള ബെന്നി കൊട്ടാരത്തില്‍ വിജയിയായി.

എല്‍. ഡി. എഫിന്റെയും (91)  യു.ഡി.എഫിന്റെയും (47) ഭൂരിപക്ഷം കൃത്യമായിപറയുകയും  ബിജെപിക്ക് ഒരു സീറ്റ് മാത്രമേ ലഭിക്കുകയുള്ളുവെന്നും, പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി.സിജോര്‍ജ് ജയിക്കും എന്നും ആഴ്ചകള്‍ക്ക് മുമ്പേ കൃത്യമായി പ്രവചിച്ചാണ് ബെന്നി കൊട്ടാരത്തില്‍  വിജയിയായത്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന് പ്രവചനങ്ങള്‍ പ്രസ് ക്ലബിന് ലഭിച്ചു. വളരെ ലളിതമായ ഈ മത്സരത്തില്‍ അമേരിക്കയിലെ മലയാളികളെ പങ്കാളികളാക്കി മികച്ച രീതിയില്‍ ഈമത്സരം വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാവരോടും പ്രസ് ക്ലബ് പ്രസിഡന്റ് ഡോ. കൃഷ്ണ കിഷോര്‍, സെക്രട്ടറി സണ്ണി പൗലോസ് എന്നിവര്‍ നന്ദി രേഖപെടുത്തി.

ആവേശകരമായ കേരള ഇലക്ഷന്‍ പ്രവചനാതീതമായിരിന്നു. മൂന്നുചോദ്യങ്ങളാണ് പ്രസ് ക്ലബ് മുന്നോട്ടുവെച്ചത്: 1) യുഡിഎഫിന് എത്ര സീറ്റ് ലഭിക്കും 2) എല്‍ ഡിഎഫിന് എത്ര സീറ്റ് ലഭിക്കും 3) ബിജെപിക്ക് എത്ര സീറ്റ് ലഭിക്കും.

മത്സരത്തില്‍ പങ്കെടുത്ത അറുപതുശതമാനം പേരുംയുഡിഎഫിന് ഭൂരിപക്ഷം ലഭിക്കും എന്ന അഭിപ്രായമാണു  രേ
ഖപ്പെടുത്തിയത്. എന്നാല്‍ അന്തിമ ഫലം ഇടതുപക്ഷത്തിനു തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. ബിജെപി ആകട്ടെആദ്യമായി കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കുകയുംചെയ്തു. 

കോട്ടയത്ത് ജനിച്ചു വളര്‍ന്ന ബെന്നി കൊട്ടാരത്തില്‍, സിഎംഎസ് കോളേജില്‍ സജീവ കെഎസയു പ്രവര്‍ത്തകനായിരിന്നു. ഇപ്പോള്‍ ഫിലഡെല്‍ഫിയയില്‍ താമസിക്കുന്ന ബെന്നി അറിയപെടുന്ന സംഘാടകനും, മലയാളി സമൂഹത്തിലെ നിറസാനിധ്യവുമാണ്. നിലവില്‍ കോട്ടയം അസ്സോസിയേഷന്റെ പ്രസിഡന്റ് ആണ്. താര ആര്ട്‌സ് അവതരിപ്പിച്ച പല മെഗാ സ്‌റ്റേജ്‌ ഷോകളുടെ സംഘാടകനായി മികവ് തെളിയിച്ച വ്യക്തിയാണ്.

ജൂണ്‍ മാസം നടക്കുന്ന ഇന്ത്യപ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ യോഗത്തില്‍ ബെന്നി കൊട്ടാരത്തിലിന് സമ്മാനം നല്കും.
Join WhatsApp News
KUNJAAPPA 2016-05-21 04:43:16
കക്ഷി ജോല്സ്യനാണ് അല്ലെ ....കവടി കുറെ നിരത്തിയ ആളാണെന്ന്  കണ്ടാലറിയാം 
Harish K Thampy 2016-05-22 19:29:44
Congrats Bennychaya 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക