Image

സുരേഷ്‌ കുമാറിന്‌ ഹിന്ദ്‌ രത്തന്‍ പുരസ്‌കാരം

Published on 01 February, 2012
സുരേഷ്‌ കുമാറിന്‌ ഹിന്ദ്‌ രത്തന്‍ പുരസ്‌കാരം
പ്രശസ്‌തമായ ഹിന്ദ്‌ രത്തന്‍ പുരസ്‌കാരത്തിന്‌ ഫെഡറല്‍ ബാങ്ക്‌ ഡയറക്‌ടറായ ശ്രീ. സുരേഷ്‌ കുമാര്‍ അര്‍ഹനായി. എന്‍.ആര്‍.ഐ വെല്‍ഫെയര്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ 1982-ല്‍ ഏര്‍പ്പെടുത്തിയ ഹിന്ദ്‌ രത്തന്‍ പുരസ്‌കാരം എല്ലാ റിപ്പബ്ലിക്‌ ദിനത്തിലും ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ്‌ സമ്മാനിക്കുന്നത്‌.

പ്രവാസി ഭാരതീയരേയും ഇന്ത്യയില്‍ വേരുകളുള്ള വിദേശ ഇന്ത്യക്കാരേയുമാണ്‌ പുരസ്‌കാരത്തിന്‌ പരിഗണിക്കുന്നത്‌. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ശ്രീ സുരേഷ്‌ കുമാറിന്‌ മുന്‍ പ്രതിരോധ വകുപ്പ്‌ മന്ത്രി ശ്രീ. കെ.സി. പന്ത്‌ പുരസ്‌കാരം സമ്മാനിച്ചു.
സുരേഷ്‌ കുമാറിന്‌ ഹിന്ദ്‌ രത്തന്‍ പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക