Image

ജര്‍മനിയില്‍ റൈനെ ബാന്‍ഡ് സംഗീത സായാഹ്‌നം ജൂണ്‍ 18ന്

Published on 20 May, 2016
ജര്‍മനിയില്‍ റൈനെ ബാന്‍ഡ് സംഗീത സായാഹ്‌നം ജൂണ്‍ 18ന്

 കൊളോണ്‍: സംഗീതത്തിന്റെ മാസ്മരികതയുമായി യൂറോപ്പിലെ ഒരുപറ്റം കലാകാരന്മാര്‍ ജര്‍മനിയിലെ റൈനൈ ബാന്‍ഡിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന സംഗീതസായാഹ്‌നം ജൂണ്‍ 18നു (ശനി) കൊളോണില്‍ അരങ്ങേറും.

കൊളോണ്‍ ഓസ്റ്റ്‌ഹൈമിലെ ഹൈന്റിഷ് ഹൈനെ ഗിംനാസിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (ഒലശിൃശരവ ഒലശില ഏ്യാിമശൌാ,ഒമൃറഴേലിയൗരെവലൃ ഗശൃരവംലഴ 100, 51106 ഗീലഹി ഛേെവലശാ) വൈകുന്നേരം അഞ്ചിനാണ് സംഗീത നൃത്തപരിപാടി.

ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മധുരസ്‌രണകളുണര്‍ത്തുന്ന എവര്‍ഗ്രീന്‍ ഗാനങ്ങള്‍ ലൈവ് മ്യൂസിക്കിന്റെ അകമ്പടിയോടെ വേദിയില്‍ പുനര്‍ജ്ജനിക്കപ്പെടും. 

പഴമയുടെ പുതുമയുമായി നടത്തുന്ന സംഗീത സായാഹ്‌നത്തിലേയ്ക്ക് എല്ലാ കലാസ്വാദകരേയും സംഗീതപ്രേമികളെയും സംഘാടകര്‍ സ്വാഗതം ചെയ്തു. പ്രവേശനം സൗജന്യമായിരിക്കും. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക