Image

നോക്ക് തീര്‍ഥാടനവും ദശാബ്ദി ആഘോഷം മേയ് 21ന്

Published on 20 May, 2016
നോക്ക് തീര്‍ഥാടനവും ദശാബ്ദി ആഘോഷം മേയ് 21ന്

ഡബ്ലിന്‍: കരുണയുടെ ജൂബിലിവര്‍ഷം അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭക്ക് അനുഗ്രഹത്തിന്റെ പത്താംവര്‍ഷവും പ്രവാസദേശത്ത് സീറോ മലബാര്‍ സഭയ്ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കും കരുതലിനും നന്ദി അര്‍പ്പിച്ചുകൊണ്ട് മേയ് 21നു (ശനി) നോക്ക് തീര്‍ഥാടനവും നടത്തുന്നു.

രാവിലെ 10.45നു നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ഡബ്ലിന്‍ ആര്‍ച്ചുബിഷപ് ഡോ. ഡേര്‍മറ്റ് മാര്‍ട്ടിന്‍ ദശാബ്ദി ഭദ്രദീപം തെളിക്കും. തുടര്‍ന്നു നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്കും സമ്മേളനത്തിനും ഡബ്ലിന്‍ ആര്‍ച്ച്ബിഷപ് നേതൃത്വം നല്‍കും. തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാനയും വര്‍ണാഭമായ പ്രദക്ഷിണവും നടക്കും.

സീറോ മലബാര്‍ സഭ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ഫാ. ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്), ഫാ. പോല്‍ മോരേലി (ബെല്‍ഫാസ്റ്റ്), ഫാ. ജോസഫ് കറുകയില്‍ (ഡെറി), ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിന്‍), ഫാ. ആന്റണി ചീരംവേലില്‍ (ഡബ്ലിന്‍), ഫാ. ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍ (കോര്‍ക്ക്) എന്നിവരുടേയും അയര്‍ലന്‍ഡില്‍ സഭാപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന മറ്റു വൈദികരുടെയും സഭാസമിതികളുടേയും യൂണിറ്റുതല ഭാരവാഹികളുടെയും നേതൃത്വത്തില്‍ മേയ് 21 ലെ നോക്ക് തീര്‍ഥാടനത്തിനും ദശാബ്ദി ആഘോഷങ്ങള്‍ക്കും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

നോക്ക് മരിയന്‍ തീര്‍ഥാടനത്തിലും ദശാബ്ദി ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ അയര്‍ലന്‍ഡിലെ മുഴുവന്‍ കത്തോലിക്കാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. ഫാ. ആന്റണി പെരുമായന്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക