Image

ഡോ. ഷിജു ലാലിന് ജര്‍മന്‍ പുരസ്‌കാരം

Published on 20 May, 2016
ഡോ. ഷിജു ലാലിന് ജര്‍മന്‍ പുരസ്‌കാരം

  ബെര്‍ലിന്‍: ഡോ. ഷിജുലാന്‍ നെല്‍സണ്‍ സാഥി ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിന്റെ ഗവേഷണ അക്കാഡമി ഏര്‍പ്പെടുത്തിയ കാള്‍ അര്‍നോള്‍ഡ് പ്രൈസിന് അര്‍ഹനായി. 

പതിനായിരം യൂറോയും പ്രസംസാ പത്രവും അടങ്ങുന്നതാണ് പുസ്‌കാരം. മോളിക്യുലാല്‍ ഇവലൂഷനില്‍ നടത്തിയ വിശിഷ്ട സേവനങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. മേയ് 11നു നടന്ന ചടങ്ങില്‍ ഷിജുലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായ കാള്‍ അര്‍നോള്‍ഡിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ മലയാളിയായ യുവ ശാസ്ത്രജ്ഞനാണ് തിരുവനന്തപുരം സ്വദേശിയായ 32 കാരനായ ഷിജുലാല്‍.

2009 മുതല്‍ ഡ്യൂസല്‍ഡോര്‍ഫിലെ ഹൈന്റിഷ് ഹൈനെ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം ആരംഭിച്ച ഷിജുലാല്‍ 2013 ല്‍ പൂര്‍ത്തിയാക്കി അസോസിയേറ്റ് പ്രഫസറായി ജോലി ചെയ്യുന്നു. ഭാര്യ: ശ്രീലക്ഷ്മി. മകന്‍: ആദിദേവ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക